Thursday, May 17, 2007

നാടിന്റെയും നാട്ടുകാരുടെയും താല്‍പ്പര്യം സംരക്ഷിക്കുന്ന കരാര്‍.

നാടിന്റെയും നാട്ടുകാരുടെയും താല്‍പ്പര്യം സംരക്ഷിക്കുന്ന കരാര്‍.


കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്ത്‌ കഴിഞ്ഞ ദിവസം കൊച്ചി സ്മാര്‍ട്ട്‌ സിറ്റികരാറില്‍ കേരളസര്‍ക്കാറും ദുബായിലെ ടീക്കോം അധികൃതരും ഒപ്പുവെച്ചിരിക്കുന്നു.വിവര സാങ്കേതിക രംഗത്ത്‌ കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും,തിരുവന്തപുരത്തെ ടെക്‍നോ സിറ്റിയും പോലുള്ള സംരംഭങ്ങള്‍ക്ക്‌ മുന്‍കാലങ്ങളില്‍ തുടക്കം കുറിച്ച എല്‍ ഡി എഫ്‌ സര്‍ക്കാറിന്റെ മഹത്തായ മറ്റൊരു നേട്ടമാണ്‌ കൊച്ചിയിലെ സ്മാട്ട്‌ സിറ്റി.ഈ വന്‍ പദ്ധതി കേരളത്തിന്റെ ഐ ടി രഗത്തുള്ള മുന്നേറ്റത്തിന്ന് ശക്തിപകരുകമാത്രമല്ല ലോകത്തുള്ള ംഉഴുവന്‍ ഐ ടി കമ്പനികള്‍ക്കും കേരളത്തെ കൂടുതല്‍ പരിചയപ്പെടുത്താനും അവരുടെ പ്രവര്‍ത്തങ്ങള്‍ ഇവിടെ ആരംഭിക്കാനും സഹായകരമായ രീതിയിലായിരിക്കും ദുബായ്‌ ടീക്കോ അധികൃതരുടെ നടപടികള്‍. ദൂബായില്‍ ഏറ്റവും പ്രശസ്തമായ രീതിയില്‍ ഇന്റര്‍നെറ്റ്‌ സിറ്റി നടത്തുന്ന ടീക്കോം അധികൃതര്‍ക്ക്‌ കൊച്ചി സ്മാര്‍ട്ട്‌ സിറ്റി ഏറ്റവും നല്ല നിലയില്‍ നടത്താനുള്ള കഴിവും പ്രാപ്തിയുമുണ്ട്‌. ഐ ടി രംഗത്ത്‌ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതോടൊപ്പം വിദേശികള്‍ എന്നും കാണാന്‍ ആഗ്രഹിക്കുന്ന കേരളത്തിലേക്ക്‌ വരാന്‍ കിട്ടുന്ന അവസരം കൂടിയാണ്‌.

കൊച്ചിയിലും പരിസരത്തും മറ്റൊരു ഐ ടി പാര്‍ക്കോ ഐ ടി അനുബന്ധ വ്യവസായമോ തുടങ്ങാന്‍ പാടില്ലായെന്ന വ്യവസ്ഥയും പുതിയ കരാറില്‍ നിന്ന് മാറ്റിയിരിക്കുന്നു. ഈ വ്യവസ്ഥ മാറ്റണമെന്ന് എല്‍ .ഡി എഫ്‌ വാശിപിടിച്ചില്ലായിരുന്നെങ്കില്‍ ഐ ടി രംഗത്ത്‌ കേരളത്തിന്റെ സ്വപ്നങ്ങള്‍ പാടെ തകരുമായിരുന്നു. മാത്രമല്ല കേരളത്തിലെ ഐ റ്റി രംഗത്ത്‌ ദുബായിലെ ടിക്കോ അവരുടെ ആധിപത്യം സ്ഥാപിക്കുമായിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചകരാറില്‍ നിന്ന് ഇത്തരത്തിലുള്ള വ്യവസ്ഥകളൊക്കെ മാറ്റിയെന്നത്‌ ഏറെ ആശ്വസകരമാണ്‌.

236 ഏക്കര്‍ സ്ഥലം 36 കോടി രൂപക്ക്‌ വില്‍ക്കാനായിരുന്നു യു ഡി എഫ്‌ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടായിരുന്നത്‌.എന്നാല്‍ 246 എക്കര്‍ സ്ഥലം 104 കോടി രൂപക്ക്‌ പാട്ടത്തിന്ന് നല്‍കാനാണ്‌ പുതിയ കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്‌. 10 വര്‍ഷം കൊണ്ട്‌ ഇന്‍ഫോ പാര്‍ക്കിലെ പതിനായിരത്തോളം ജോലി ഉല്‍പ്പെടെ 33000 പേര്‍ക്ക്‌ തൊഴില്‍ നല്‍കുമെന്നായിരുന്നു ടിക്കോം അധികൃതര്‍ അന്നു പറഞ്ഞത്ത്‌. എന്നാല്‍ യു ഡി എഫ്‌ ഈ വ്യവസ്ഥയും ബോധപൂര്‍വ്വം അംഗികരിച്ചു. എന്നാല്‍ പുതിയ കരാറില്‍ 10 വര്‍ഷം കൊണ്ട്‌ 90000 പ്രത്യക്ഷ തൊഴിലും 5 ലക്ഷത്തോളം പാരോക്ഷ തൊഴിലും സൃഷ്ടിക്കുമെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്‌ അഭിനന്ദനം അര്‍ഹിക്കുന്നതാണ്‌. മാത്രമല്ല യു ഡി എഫ്‌ സര്‍ക്കാര്‍ സൗജന്യമായി കൊടുക്കാന്‍ തയ്യാറായ ഇന്‍ഫോ പാര്‍ക്കില്‍ നാലു വര്‍ഷംകൊണ്ട്‌ 40000 പേര്‍ക്ക്‌ തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് പറയുന്നത്‌ വന്‍ നേട്ടമായിത്തന്നെ കാണണം.

സര്‍ക്കാറിന്ന് 25ശതമാനം ഓഹരി പങ്കാളിത്തവും ചെയര്‍മാന്‍ സ്ഥാനവും നല്‍കുക മാത്രമല്ല സ്മാര്‍ട്ട്‌ സിറ്റിക്ക്‌ ഏറ്റെടുത്ത സ്ഥലത്തിന്റെ 80 ശതമാനവും ഐ ടി അനുബന്ധവ്യവസായത്തിന്ന് മാത്രമെ ഉപയോഗിക്കുകയുള്ളുവെന്നും കരാറില്‍ വ്യവസ്ഥയുണ്ട്‌. ഈ പദ്ധതി പരിപൂര്‍ണ്ണമായി പ്രബല്യത്തില്‍ വന്നാല്‍ ഐ ടി വികസനരംഗത്ത്‌ കേരളത്തിന്റെ സ്ഥാനം ഇന്ത്യയില്‍ത്തന്നെ ഒന്നാമതായിരിക്കും.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ തന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ നിറവേറാത്തതുകൊണ്ട്‌ കടുത്ത നിരാശയുണ്ട്‌. തരം കിട്ടുമ്പോള്‍ നാടിന്റെ സമ്പത്ത്‌ കൊള്ളയടിക്കാനുള്ള ശ്രമത്തില്‍ നിന്ന് ഇനിയെങ്കിലും യു ഡി എഫും ഉമ്മന്‍ചാണ്ടിയും പിന്മാറണം. കേരള സര്‍ക്കാര്‍ നാടിന്റെയും നാട്ടുകാരുടെയും താല്‍പ്പര്യം സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്‌.

http://thatsmalayalam.oneindia.in/archives/kerala/smartcity.html

2 comments:

ജനശക്തി ന്യൂസ്‌ said...

നാടിന്റെയും നാട്ടുകാരുടെയും താല്‍പ്പര്യം സംരക്ഷിക്കുന്ന കരാര്‍.


കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്ത്‌ കഴിഞ്ഞ ദിവസം കൊച്ചി സ്മാര്‍ട്ട്‌ സിറ്റികരാറില്‍ കേരളസര്‍ക്കാറും ദുബായിലെ ടീക്കോം അധികൃതരും ഒപ്പുവെച്ചിരിക്കുന്നു.വിവര സാങ്കേതിക രംഗത്ത്‌ കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കും,തിരുവന്തപുരത്തെ ടെക്‍നോ സിറ്റിയും പോലുള്ള സംരംഭങ്ങള്‍ക്ക്‌ മുന്‍കാലങ്ങളില്‍ തുടക്കം കുറിച്ച എല്‍ ഡി എഫ്‌ സര്‍ക്കാറിന്റെ മഹത്തായ മറ്റൊരു നേട്ടമാണ്‌ കൊച്ചിയിലെ സ്മാട്ട്‌ സിറ്റി.

കേരളഫാർമർ/keralafarmer said...

കരാറും ലക്ഷ്യവും വളരെ പ്രശംസ അര്‍ഹിക്കുന്നു. ഇവിടെ നിന്നുണ്ടാകുന്ന ഈവേസ്റ്റ് എന്തു ചെയ്യുമെന്ന്‌ ഒരു കര്‍ഷകനായ ഞാന്‍ ഭയപ്പെടുന്നു. അതിനും കൂ‍ടി ഒരു പരിഹാരം ഉണ്ടാക്കുവാന്‍ മറ്റൊരു കരാറായാലും തെറ്റില്ല. അതിന് സൌജന്യമായി അഞ്ചേക്കര്‍ കൊടുക്കുന്നതിലും തെറ്റില്ല.