Tuesday, May 29, 2007

നേതാക്കള്‍ പാര്‍ട്ടിയെക്കാള്‍ വളരരുത്‌.

നേതാക്കള്‍ പാര്‍ട്ടിയെക്കാള്‍ വളരരുത്‌.

രാജ്യത്ത്‌ പ്രവര്‍ത്തിക്കുന്ന രാഷ്ട്രിയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമായ പ്രവര്‍ത്തനശൈലിയുള്ള പ്രസ്ഥാനമാണ്‌ സി പി ഐ എം ഒരിക്കല്‍ കൂടു തെളിയിച്ചിരിക്കുന്നു.

സി പി ഐ.എം പാര്‍ട്ടി അംഗങ്ങളുടെ ചുമതല അതിന്റെ ഭരണഘടനയില്‍ വളരെ വ്യക്തമായിത്തന്നെ പ്രതിപാധിച്ചിട്ടുണ്ട്‌. ഇത്‌ പിന്തുടരേണ്ട ഉത്തരവാദിത്തം പാര്‍ട്ടിയില്‍ അംഗങ്ങളായിട്ടുള്ള ബ്രാഞ്ചുമുതല്‍ പി ബി വരെയുള്ളവരുടെ കടമയും കര്‍ത്തവ്യവുമാണ്‌.ഇതില്‍ വിഴ്ചവരുത്തുന്ന അംഗത്തിന്നെതിരെ കര്‍ശനമായ നടപടിയെടുക്കേണ്ടത്‌ അദ്ദേഹം ഉള്‍ക്കൊള്ളുന്ന ഘടകംതന്നെയാണ്‌.
ഒരു കേഡര്‍ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി അച്ചടക്കം പരമപ്രധാനമാണ്‌. അച്ചടക്കവും പ്രവര്‍ത്തനത്തിലുള്ള കൃത്യനിഷ്ഠയും മെമ്പര്‍മാരുടെ ഉയര്‍ന്ന ബോധനിലവാരവുമാണ്‌ കേഡര്‍ പാര്‍ട്ടിയുടെ മുതല്‍ക്കൂട്ട്‌.ഇതൊന്നും പാലിച്ചില്ലെങ്കില്‍ സി പി ഐ (എം )കോണ്‍ഗ്രസ്സിനെപ്പോലെ വെറും ആള്‍ക്കൂട്ടമായി മാറും.പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടിയോടുള്ളകൂറും കാത്തുരക്ഷിക്കാന്‍ ഒരോ മെമ്പറും ബാധ്യസ്ഥനാണ്‌.പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കന്മാരെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നവരാണ്‌ പാര്‍ട്ടി അംഗങ്ങള്‍. അതേപോലെ എത്ര ഉയര്‍ന്ന നേതാവിനേയും വിമര്‍ശിക്കാനും തെറ്റുകള്‍ ചുണ്ടിക്കാണിക്കാനും പ്രഥമികഘടകമായ ബ്രാഞ്ചിലെ അംഗങ്ങള്‍ക്ക്‌ അടക്കം അധികാരമുണ്ട്‌. അത്‌ അവരുടെ ഘടകത്തില്‍ വെച്ചായിരിക്കണമെന്ന് മാത്രം.പരസ്യ പ്രസ്താവന ഗുരുതരമായ അച്ചടക്കലംഘനമാണ്‌.

ഒരു പാര്‍ട്ടി അംഗത്തെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്‌ പാര്‍ട്ടി സംഘടനാപ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളുകയന്നതും പാര്‍ട്ടിയുടെ നയവും തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും വിശ്വസ്തതയോടെ നടപ്പാക്കുകയെന്നതും.ഉയര്‍ന്ന നേതാക്കന്മാര്‍ ഇത്‌ അനുസരിച്ച്‌ മറ്റ്‌ മെമ്പര്‍മാക്ക്‌ മാതൃകയാകേണ്ടവരാണ്‌.പാര്‍ട്ടിഭാരണഘടനയെ മാനിക്കുകയും അച്ചടക്കം പാലിക്കുകയും കമ്മ്യുണിസത്തിന്റെ മഹനിയമായ ആദര്‍ശങ്ങള്‍ക്ക്‌ അനുസരണമായും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വദേശിയത്വത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ട്‌ പെരുമഅറുകയെന്നതും പാര്‍ട്ടി അംഗമെന്ന നിലയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്‌.
പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ സഖാക്കള്‍ക്ക്‌ അനുയോജ്യമായ ബന്ധം വളര്‍ത്തുകയും പാര്‍ട്ടിക്കുള്ളില്‍ സാഹോദര്യമനോഭാവം നിരന്തരം പ്രബലപ്പെടുത്തുകയും ചെയ്യുക.തനിയേയും കുട്ടായും ഉള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അന്യോന്യം സഹായിക്കാനുമായി വിമര്‍ശനവും സ്വയംവിമര്‍ശനവും നടത്തുക പാര്‍ട്ടിയോട്‌ ഉള്ളുതുറന്ന് സത്യസന്ധമായിപെരുമാറുകയും പാര്‍ട്ടി അര്‍പ്പിക്കുന്ന വിശ്വാസത്തെ വഞ്ചിക്കാതിരിക്കുകയും പാര്‍ട്ടി ഐക്യവും കെട്ടുറപ്പും സംരക്ഷിക്കുകയും രാജ്യത്തിന്റെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും ശത്രുക്കള്‍ക്കെത്‌ഇരെ ജഗരൂഹരാകുകയും പാര്‍ട്ടിയെ കാത്തു സൂക്ഷിക്കുകയും പാര്‍ട്ടിയുടെ ആദര്‍ശം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുക.കേരളത്തിലെ ഉന്നതരായ പാര്‍ട്ടി നേതാക്കള്‍ ഇത്തരം നിബന്ധനകള്‍ അറിഞ്ഞോ അറിയാതെയോ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്ന് പാര്‍ട്ടിക്ക്‌ ബോധ്യമായിരിക്കുന്നു.
അതുകൊണ്ടുതന്നെ അവര്‍ അത്‌ നിര്‍ബന്ധമായും തിരുത്തേണ്ടതായിട്ടുണ്ട്‌.ഇവരൊക്കെ പാര്‍ട്ടിയുടെ നേതാക്കന്മാരാണ്‌ അല്ലാതെ ഇത്‌ നേതാക്കന്മാരുടെ പാര്‍ട്ടിയല്ലയെന്ന് അവരെ ബോധ്യപ്പെടുത്തി തെറ്റ്‌ തിരുത്തി പാര്‍ട്ടിയുടെ ഉത്തമ നേതാക്കന്മാരായി അവര്‍ക്ക്‌ ഇനിയും തുടരേണ്ടതായിട്ടുണ്ട്‌.പാര്‍ട്ടിക്കുമീതെ ആരും വളര്‍ന്നുവന്ന് തോന്നരുത്‌.അങ്ങിനെ തോന്നിയാല്‍ അത്‌ ആപത്താണ്‌ എന്ന തിരിച്ചറിവ്‌ ബ്രാഞ്ചുമുതല്‍ പോളിറ്റ്‌ ബ്യുറോ വരെയുള്ള ഘടകങ്ങളിലെ അംഗങ്ങള്‍ക്ക്‌ ഉണ്ടായിരിക്കണം ഈ അച്ചടക്കനടപടി വെറും രണ്ട്‌ പി ബി അംഗങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല . എല്ലാ പാര്‍ട്ടിമെമ്പര്‍മാര്‍ക്കും വീണ്ടുവിചാരത്തിന്നിത്‌ കാരണമാകണം

മാര്‍ക്സിസം-ലെനിനിസം അടിസ്ഥാന തത്വമായി അംഗികരിച്ചിട്ടുള്ള പാര്‍ട്ടിയിലെ അച്ചടക്കം ആ പാര്‍ട്ടിയിലെ കെട്ടുറപ്പിന്നും നിയനില്‍പിന്നും അത്യന്താപേക്ഷിതമാണ്‌.ഇത്തരം അടിസ്ഥാന കാര്യങ്ങള്‍ അംഗികരിക്കാതെ പാര്‍ട്ടിയുടെ മീതെ വളര്‍ന്ന് നേതാക്കന്മാരാണ്‌ ലോകത്തിലെ പല രാജ്യങ്ങളിലും കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടികളുടെ തകര്‍ച്ചക്ക്‌ കാരണമായിട്ടുള്ളത്‌. സോവിയറ്റ്‌ യുണിയന്റെ തകര്‍ച്ചക്കുതന്നെ കാരണമായത്‌ പാര്‍ട്ടിയേക്കാള്‍ വളര്‍ന്ന ഗോര്‍വ്വച്ചെവ്‌ ആണ്‌.

2 comments:

ജനശക്തി ന്യൂസ്‌ said...