Tuesday, February 27, 2007

സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഉടനെ ഒപ്പുവെയ്ക്കും

സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഉടനെ ഒപ്പുവെയ്ക്കും

സ്മാര്‍ട്ട്‌ സിറ്റി ഇടതുമുന്നണി സര്‍ക്കാര്‍ മുന്നൊട്ട്‌ വെച്ച വ്യവസ്ഥകളൊക്കെ ടീകോം അംഗികരിച്ചു. കരാറില്‍ ഒപ്പിടുന്നതിന്ന് സൗകര്യപ്രദമായ ദിവസം നിശ്ചയിക്കാന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നു.

ഇന്‍ഫോപാര്‍ക്ക്‌ വിട്ടുകൊടുത്തുകൊണ്ടുള്ള പദധതിയായിരുന്നു യു ഡി എഫ്‌ വിഭാവനം ചെയ്തിരുന്നത്‌. എന്നാല്‍ ഇന്‍ഫോ പാര്‍ക്ക്‌ വിട്ടുകോടുക്കാതെയും ഐ.ടി മേഖലയില്‍ കുത്തകവേണമെന്ന ആവശ്യവും ഉപേക്ഷിക്കാന്‍ പിന്നിട്‌ ടിക്കോം അധികൃതര്‍ തയ്യാറയത്‌ ഇടതുപക്ഷ സര്‍ക്കാറിന്റെ നിരന്തരമായ ചര്‍ച്ചക്ക്‌ ഒടുവിലാണ്‌. ഭൂമി നല്‍കിയിരിക്കുന്നത്‌ പാട്ടത്തിന്നാണ്‌. ഓഹരി പങ്കാളിത്തവും ചെയര്‍മാന്‍ പദവിയും സര്‍ക്കാറിന്റെ ആവശ്യപ്രകാരം ടീക്കോം അധികൃതര്‍ അംഗീകരിച്ചു. കേരളത്തിന്റെ മുതല്‍ യാതൊരു തത്വദീക്ഷയുമില്ലാതെ തോന്നുന്ന്അതു പോലെ ചെയ്യുന്ന യു ഡി എഫിന്ന് ഏറ്റ കനത്ത പ്രഹരമാണിത്‌. മാത്രമല്ല സ്മാര്‍ട്ട്‌ സിറ്റി പദധതിക്ക്‌ തുരങ്കം വെയ്ക്കാന്‍ കള്ളപ്രചരണങ്ങള്‍ നടത്തിയ മാധ്യമങ്ങളും ഇന്ന് ഇളിഭ്യരായിരിക്കുന്നു

1 comment:

Anonymous said...

സ്മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പുവെക്കാന്‍ പോകുന്ന സ്മാര്‍ട്ട്‌ മുഖ്യന്‌ അഭിവാദ്യം.
ബാബുരാജ്‌.ഷാര്‍ജ