Friday, February 09, 2007

ഇന്ത്യക്കാരായി ജനിച്ചതില്‍ അഭിമാനം കൊള്ളുന്നവര്‍

ഇന്ത്യക്കാരായി ജനിച്ചതില്‍ അഭിമാനം കൊള്ളുന്നവര്‍



ഇന്ത്യക്കാരായി ജനിച്ചതില്‍ അഭിമാനം കൊള്ളുന്നവരാണ്‌ രാജ്യത്തെ 71 ശതമാനം ആളുകളും. ബി.ബി.സി നടത്തിയ സര്‍വ്വേയിലാണ്‌ ഈ വെളിപ്പെടുത്തല്‍.

സാമൂഹിക അസമത്വം സൃഷ്‌ടിക്കുന്നത്‌ ഇന്ത്യയിലെ ജാതി വ്യവസ്ഥയാണെന്ന് വിശ്വസിക്കുന്നവരാണ്‌ ഇന്ത്യയിലെ പകുതിയിലധികം പേരും.അതുകൊണ്ടുത്തന്നെ ജാതിവ്യവസ്ഥയില്‍ ജനങ്ങള്‍ അസന്തുഷ്ടരാണ്‌.

ഇന്ത്യയിലെ ജനങ്ങള്‍ അവരുടെ രാജ്യത്തെ എങ്ങിനെ കാണുന്നുവെന്ന് അറിയാന്‍ ബി. ബി. സി നടത്തിയ സര്‍വ്വേയിലെ മറ്റു വിവരങ്ങള്‍ ഇവയാണ്‌.
ഇന്ത്യയിലെ ജനങ്ങളില്‍ 65 ശതമാനം പേരും ലോകത്തിലെ വന്‍ സാമ്പത്തികശക്തിയാണ്‌ ഇന്ത്യയെന്ന് വിശ്വാസിക്കുന്നവരാണ്‌.
അതുപോലെ രാഷ്‌ട്രിയമായും സൈനികമായും വന്‍ശക്തിയാണ്‌ ഇന്ത്യയെന്ന് വിശ്വാസിക്കുന്നവര്‍ 60 ശതമാനമാണ്‌.
ഇന്ത്യ സാമ്പത്തികശക്തിയായതുകൊണ്ട്‌ സാധാരണ ജനങ്ങള്‍ക്ക്‌ യാതൊരു നേട്ടവുമില്ലെന്ന് പകുതിയില്‍ കൂടുതല്‍ ജനങ്ങള്‍ വിശ്വാസിക്കുമ്പോള്‍ ഇന്ത്യയിലെ നീതിന്യായവ്യവസ്ഥ പാവപ്പെട്ടവരെ കൂടുതല്‍ സഹായിക്കുന്നതാണെന്ന് 55 ശതമാനം ജനങ്ങളും കരുതുന്നു.

സ്ത്രികളായി പിറന്നതുകൊണ്ട്‌ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞുവെന്ന് കരുതുന്നവരാണ്‌ സ്ത്രികളില്‍ 52 ശതമാനം പേരും. 48 ശതമാനം പേരും സ്വകാര്യമേഖലയില്‍ ജോലിയെടുക്കാന്‍ താല്‍പര്യം കാണിക്കുന്നവരാണ്‌.

രാജ്യത്തെ യുവാക്കളില്‍ 40 ശതമാനം പേരും ഇന്ത്യയുടെ പാരമ്പര്യമൂല്യങ്ങള്‍ക്ക്‌ യാതൊരു വിലയും കല്‍പ്പിക്കാത്തവരാണ്‌.
ബി. ബി. സിയുടെ പ്രതിവാരപരിപാടിയായ ഡിസ്‌കവറിയിലാണ്‌ ഈ സവ്വേ റിപ്പോര്‍ട്ട്‌ വന്നത്‌.
നമ്മുടെ നാടിന്റെ യഥാര്‍ത്ഥ സ്ഥിതിയിലേക്ക്‌ വെളിച്ചം വീശുന്നതും ജനങ്ങളുടെ മാനസികാസ്ഥ വെളിവാക്കുന്നതുമാണ്‌ ഈ സര്‍വ്വേ റിപ്പോര്‍ട്ട്‌.

1 comment:

ജെയിംസ് ബ്രൈറ്റ് said...

സമയോചിതമായ ലേഖനം.
വളരെ ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.