Monday, January 22, 2007

നീതിയെ പണംകൊണ്ട്‌ തൂക്കരുത്‌

നീതിയെ പണംകൊണ്ട്‌ തൂക്കരുത്‌‌

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌ ‌. ഇത്‌ നീതിസാരം. ഈ സിസ്ഥിയാകെ മാറിയിരിക്കുന്നു. ഇന്ന് നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നു. കുറ്റവാളികള്‍ പണം വാരിയെറിഞ്ഞ്‌ രക്ഷപ്പെടുന്നു. പണത്തിന്ന് മീതെ പരുന്തും പറക്കില്ലായെന്നതും കോടതിയിലെ നീതിവാക്യമാകുന്നു.
അടിമുടി അഴിമതിയില്‍ മുഞ്ഞിക്കുളിച്ച സമൂഹത്തില്‍ ആദര്‍ശത്തിന്നോ നീതിബോധത്തിന്നോ യാതൊരു അടിസ്ഥാനവുമില്ലാത്ത സ്ഥിതിവന്നിരിക്കുന്നു.
അക്രമത്തിലൂടെ അധിനിവേശത്തിലൂടെ മണിപവറും മസില്‍പവറും ഉപയോഗിച്ച്‌ ലോകത്തെ കീഴ്‌പ്പെടുത്താമെന്ന തത്വശാസ്ത്രത്തില്‍ ആകൃഷ്ടരായിട്ടുള്ളവരുടെ അനുയായികള്‍ക്ക്‌ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ആശയ അഭിലാഷങ്ങളെ അടിച്ചമര്‍ത്താന്‍ അതിരുകവിഞ്ഞ ആവേശം ഉണ്ടാകുന്നത്‌ സ്വാഭാവികം മാത്രം.


ഈ നക്കാപ്പിച്ചക്ക്‌ വകയില്ലാത്തവരുടെ താല്‍പര്യം സംരക്ഷിച്ചിട്ട്‌ തനിക്ക്‌ ഇന്തു നേട്ടമെന്ന് കരുതുന്ന ന്യായാധിപന്മാരും കുറവല്ല. നമ്മുടെ നീതി പീഠത്തില്‍ വിരജിക്കുന്ന ന്യായാധിപന്മാരില്‍ 20 ശതമാനം നീതിക്കും നിയമത്തിന്നും പുല്ലുവിലകല്‍പിക്കുന്ന അഴിമതിക്കാരാണെന്ന് പ്രസ്താവിച്ചത്‌ സുപ്രീകോടതി ചീഫ്‌ ജസ്റ്റിസാണ്‌.
അഴിമതിക്കാരായ ജഡ്ജിമാര്‍ നീതിന്യായവ്യവസ്ഥയെത്തന്നെ അവഹേളിക്കുന്ന അപമാനിക്കുന്ന തരത്തിലുള്ള നിരവധി വിധിന്യായങ്ങളില്‍ മനം നോന്തിട്ടായിരിക്കും അദ്ദേഹം ഇങ്ങിനെയൊരു പ്രസ്താവന നടത്തിയിട്ടുണ്ടാകുക.

എന്നാല്‍ ഈ 20 ശതമാനം ഇന്ന് 50 ശതമാനമായി ഉയര്‍ന്നിട്ടുണ്ടാകുമെന്ന് സൂക്ഷ്മായി പരിശോധിച്ചാല്‍ കാണാന്‍ കഴിയും. സമൂഹത്തില്‍ മാറാവ്യാധി പോലെ പടര്‍ന്നുപിടിക്കുന്ന അഴിമതിയില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഓരോരുത്തരും അവരുടെ കഴിവിന്നനുസരിച്ച്‌ ആര്‍ത്തിയോടെ അഴിമതി നടത്താന്‍രംഗറ്റ്‌തിറങ്ങിയിരിക്കുന്നു.

അഴിമതിയും സ്വജനപക്ഷപാതവും സമൂഹത്തിന്റെ മുഖമുദ്രയായി തീര്‍ന്നിരിക്കുന്നു. വില്ലേജ്‌ തലം മുതല്‍ ഏറ്റവും ഉയര്‍ന്ന ഉദ്വോഗസ്ഥന്മാര്‍ വരെ അഴിമതി നടാണ്‌ നമ്മുടേത്‌.
രാഷ്‌ട്രിയരംഗത്തും ഭരണരംഗത്തും പണം കൊടുത്താല്‍ എന്തും നടക്കുമെന്നും ആരേയും വിലക്കെടുക്കാമെന്നാണ്‌ സ്ഥിതി. പാര്‍ലിമെണ്ടില്‍ ചോദ്യം ചോദിക്കാന്‍ പണം ചോദിക്കുന്ന ജനപ്രതിനിധികളാണ്‌ നമുക്കുള്ളത്‌. രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന ജവാന്മാര്‍ കൊല്ലപ്പെടുമ്പോള്‍ മൃതശരീരം സൂക്ഷിക്കാന്‍ വേണ്ടി ശവപ്പെട്ടി വാങ്ങിച്ചപ്പോള്‍ പോലും അഴിമതിനടത്തിയ ശവംതീനി ഭരണക്കാരുടെ നാടാണ്‌ നമ്മുടെത്‌. ദൈവത്തിന്നു പോലും കൈക്കൂലി കൊടുക്കാന്‍ ധൈര്യം കാണിക്കുന്ന വിശ്വാസികളുടെ നാടാണ്‌ നമ്മുടെത്‌.
അഴിമതിയും അക്രമണവും അനാശ്യാസപ്രവര്‍ത്തനവും നടത്തുന്ന രാഷ്‌ട്രിയക്കാര്‍ക്കും ഭരണക്കര്‍ക്കും മതമേധാവികള്‍ക്കും പണവും മറ്റു സ്വാധീനവും ചെലുത്താന്‍ പറ്റാവുന്ന രീതിയിലേക്ക്‌ ജുഡിഷറിയും മാറിന്നുവെന്നത്‌ നമ്മുടെ നാടിന്റെ നാശത്തിലേക്കുള്ള പോക്ക്‌ പരിപൂര്‍ണ്ണമാകുന്നുവെന്നതാണ്‌ തിളിയിക്കുന്നത്‌.

ഈ ചുറ്റുപാടില്‍ നിന്നുകൊണ്ടായിരിക്കണം സ്വാശ്രയ കോളേജ്‌ വിധിയും അതിന്ന് ശേഷം നടന്ന സംഭവവികാസങ്ങളും നോക്കി കാണേണ്ടത്‌.
കേരളഹൈക്കോടതി ചീഫ്‌ ജസ്റ്റീസ്‌ വി കെ ബാലിക്കെതിരായി ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങളും അതിന്ന് ബലമേകുന്ന തെളിവുകളും പ്രഥമസൃഷ്‌ടിയാല്‍ ജിഡിഷറിയുടെ വിശ്വാസിയതെത്തെന്നെ തകര്‍ക്കുന്നതും കളങ്കപ്പെടുത്തുന്നതുമാണ്‌.


കേരള നിയമസഭ സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ ജനതാല്‍പ്പര്യം മുന്‍ നിര്‍ത്തി ഏകകണ്ഠമായി പാസ്സാക്കിയ കേരള പ്രൊഫഷണല്‍ നിയമം 2006 ലെ സുപ്രധാന വകുപ്പുകളാണ്‌ നീതിക്കു നിരക്കാത്ത രീതിയില്‍ കേരളഹൈക്കോടതിയിലെ ചീഫ്‌ ജസ്റ്റീസ്‌ അടങ്ങുന്ന ഡീവിഷന്‍ ബഞ്ച്‌ റദ്ദാക്കിയത്‌. ഇത്‌ കേരളത്തിലെ ജനങ്ങളെയാകെ ഞെട്ടിപ്പിച്ച സംഭവമാണ്‌.

കേരളത്തിലെ വിദ്യഭാസരംഗത്ത്‌ സാമൂഹ്യ നിയന്ത്രണവും നീതിയും ഉറപ്പാക്കാന്‍ പര്യാപ്തമായ നിയമത്തെ സ്വാശ്രയ കോളേജ്‌ മേനേജുമെന്റുകളുടെ ഇംഗിതത്തിന്നനുസരണമായി മാറ്റിത്തീര്‍ക്കാന്‍ ഉന്നത നീതിപീഠമടക്കം കൂട്ടുനില്‍ക്കുന്നുവന്ന ആരോപണത്തെ ശരി വെയ്ക്കുന്ന രീതിയിലേക്കാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌.

കേരള സര്‍ക്കാര്‍ കോണ്ടുവന്ന നിയമത്തിലെ സുപ്രധാന വകുപ്പുകളൊക്കെ റദ്ദ്‌ ചെയ്ത്‌ വിധി പ്രസ്താവിച്ച ശേഷം മണിക്കൂറുകള്‍ക്കകം ഇത്‌ ആഘോഷിക്കാന്‍ ചീഫ്‌ ജസ്റ്റിസും കുടുംബവും ഈ നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്ത അഭിഭാഷകന്റെ കൂടെ കൊച്ചിക്കായലില്‍ വിനോദയാത്രക്ക്‌ പോയി എന്ന വാര്‍ത്ത കേരളത്തിലെ ജനങ്ങളിലാകെ അത്ഭുതമാണ്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌.

മാത്രമല്ല കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഈവിധി പ്രസ്താവിക്കും മുമ്പ്‌ ചീഫ്‌ ജസ്റ്റിസിനെ സന്ദര്‍ശിച്ചതും സംശയാസ്പദമാണ്‍അ്‌.
ഇതൊടൊപ്പം കൂട്ടി വായിക്കേണ്ട മറ്റൊരു പ്രസ്താവനയാണ്‌ പ്രതിപക്ഷ നേതാവിന്റെത്‌ . സര്‍ക്കാര്‍ അപ്പിലുമായി സുപ്രീംകോടതിയില്‍ പോകരുതെന്നാണ്‌ അദ്ദേഹത്തിന്റെ വിദഗ്‌ധ ഉപദേശം.


എന്തു തന്നെയായാലും കേരളത്തിലെ കോടതികളിലേക്കും സംശയത്തിന്റെ കരിനിഴല്‍ പരന്നിരിക്കുന്നു. കോടതിയും അഴിമതി വിമുക്തമല്ലെന്ന് ജനം കരുതുന്നു. കണ്ണില്‍ കറുത്ത തുണിചുറ്റി നീതിയുടെ തുലാസുമായി നില്‍ക്കുന്ന നീതി ദേവത സാധാരണക്കാരന്റെ പരിവേദനങ്ങള്‍ പാടെ അവഗണിക്കുന്നുവെന്നതും നീതിയേക്കാള്‍ പണത്തിന്നാണ്‌ പ്രാമുഖ്യം കൊടുക്കുന്നതെന്നും അടുത്തകാലങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ള കോടതി വിധികള്‍ സാക്ഷ്യപ്പെടുത്തുന്നു
ഏകപക്ഷിയമായ കോടതി വിധികള്‍ക്കെതിരെ ജനരോഷം ഉയരണം. നീതിയുടെ കാവല്‍ക്കര്‍ നീതിദേവതയുടെ കണ്ണില്‍ ചുറ്റിയിരിക്കുന്ന കറുത്ത തുണിയെടുത്ത്‌ പൊതുജനങ്ങളുടെ കണ്ണില്‍ ചുറ്റാനുള്ള ശ്രമത്തെ പരാജയപ്പെടുത്തണം

1 comment:

Anonymous said...

നീതിയെ പണംകൊണ്ട്‌ തൂക്കരുത്‌ എന്ന ആര്‍ട്ടിക്കിള്‍ വായിച്ചു. ഇതെ ആര്‍ട്ടിക്കിള്‍ മാതൃഭൂമി ചര്‍ച്ചാവേദിയിലും വായിച്ചു. ഒരു ആര്‍ട്ടിക്കള്‍ ലോകത്തുള്ളവരെ മുഴുവന്‍ ആളുകളെക്കൊണ്ടും വായിപ്പിച്ചെ അടങ്ങുവെന്ന വാശിയിലാണോ നാരായണേട്ട.......

മുഹമ്മദ്‌ അസീസ്‌
ഷാര്‍ജ.