Monday, January 29, 2007

രാഷ്‌ട്രിയത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത്‌.

രാഷ്‌ട്രിയത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത്‌. (മുന്നാംഭാഗം )
(കെ ഇ എന്റെ നിലപാടുകളോട്‌ വസ്തുനിഷ്ഠമായ വിലയിരുത്തലും അഭിപ്രായങ്ങളും അറിയണമെന്ന ആഗ്രഹത്തോടെയാണ്‌ ഈ ലേഖനം ഇവിടെ ചേര്‍ക്കുന്നത്‌.)
ഔദ്യോഗിക പാര്‍ട്ടി/അനൗദ്യോഗിക പാര്‍ട്ടി എന്ന വിചിത്ര വിഭജനത്തിന്റെ മറവില്‍ 'പാര്‍ട്ടിരഹിത നേതൃതും' എന്ന പുതിയ അരാഷ്ട്രീയ പരികല്‍പന വികസിപ്പിച്ചെടുക്കാനാണവര്‍ തുടര്‍ച്ചായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്‌.സഖാവ്‌ വി എസിനെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരെയുള്ള ത്രിശൂല യുദ്ധത്തിന്റെ കുന്തമുനയാക്കാന്‍ കഴിയുമെന്ന 'മോഹചിന്ത'യാണ്‌ മാധ്യമങ്ങളുടെ മുഖ്യവിഭവം.കഴിഞ്ഞ മലപ്പുറം സമ്മേല്ലനത്തില്‍ കരിഞ്ഞു പോയ തങ്ങളുടെ പ്രതീക്ഷകള്‍ ഉടന്‍ തളിര്‍ക്കുമെന്നവര്‍ സി പി എമ്മില്‍ ഇപ്പോല്‍ സംഭവിച്ചു കൊണ്‍റ്റിരിക്കുന്ന അനാരോഗ്യകരമായ പ്രവണതകളില്‍ പുളകിതരായി കിനാവ്‌ കാണുന്നു.പിണറായിയെ വളഞ്ഞിട്ട്‌ ആക്രമിക്കാനുള്ള മാധ്യമശ്രമത്തിന്‍ പിറകിലുള്ളത്‌ വ്യക്തിവിരോധമോ അവരുടെ വി എസ്‌ പ്രശംസയ്ക്ക്‌ പിറകിലുള്ളത്‌ വ്യക്തി സ്നേഹമോ അല്ല.മറിച്ച്‌ തരാതരം പൊലെ നിന്ദയും സ്തുതിയും നടത്തി നിന്ദിതരും പീഡിതരുമായ ജനങ്ങളുടെ പ്രതീകമായ ഒരു മഹാപ്രസ്ഥാനത്തെ തകര്‍ക്കാനുല്ല ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്‌. ഓരു മഹാപ്രസ്ഥാനത്തിന്റെ ഭാഗമായി വളര്‍ന്നു വരുന്ന വ്യക്തികള്‍ പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്ന ഒറ്റയാന്മാരായോ, ഫാന്‍സ്‌ അസോസിയേഷനുകളുടെ ആരാധനാവിഗ്രഹങ്ങളായോ മാറ്റപ്പെടുമ്പോള്‍ സംഘടന പ്രതിസന്ധിലാവുകയും പ്രസ്തുത വ്യക്തി 'ആന്തരികമായി' പാപ്പരാവുകയും ചെയ്യും. സാമൂഹിക സമ്പര്‍ക്കങ്ങളില്‍നിന്നും രാഷ്ട്രീയ അച്ചടക്കത്തില്‍ നിന്നുള്ള പ്രതിബദ്ധതയില്‍നിന്നും ആദര്‍ശാത്മകമായ ആഭിമുഖ്യങ്ങളില്‍നിന്നും അകന്നുപോകുന്ന 'ഒറ്റയാന്മാര്‍' പലരും ഹെറ്റിദ്ധരിപ്പിക്കുംവിധം കരുത്തരല്ല,മറിച്ച്‌ ബലഹീനരാണ്‌.തീവ്രമായ അഹംബോധം മാര്‍ഗരറ്റ്‌ മാരിവുഡ്‌ വിശദമാക്കുന്നതുപോലെ പിന്മാറ്റത്തിന്റെ രൂപമോ ലക്ഷണമോ ആണ്‌.'സ്വയംധ്യാനം' തനിക്ക്‌ ചുറ്റുമുള്ള ലോകത്തോടും,താന്‍ ജീവിക്കുന്ന കാലത്തോടും സര്‍ഗാത്മകമായ വിധത്തില്‍ ബന്ധപ്പെടാന്‍ കഴിയാത്ത ഭീതിദനായൊരു വ്യക്ത്‌ഇയുടെ പാപ്പരായിത്തീര്‍ന്ന പ്രതികരണത്തിന്റെ സാക്ഷ്യമാണ്‌."അഹം മാത്രവാദത്തില്‍' അവസാനിക്കുന്ന 'സ്വയംധ്യാനം' സ്വന്തം പങ്കിനെ അതിശയോക്തിപരമായി പരിഗണിച്ചും മറ്റുള്ളവരുടെ പങ്കിനെ പൂര്‍ണമായും അവഗണിച്ചുമാണ്‌ 'സ്വയം തടവറ' സൃഷ്ടിക്കുന്നത്‌.അരാഷ്ട്രീയവാദവും അഹംമാത്ര വാദവും എന്നും പരസ്പരം പിന്തുണച്ചുകൊണ്ടാണ്‍ വളര്‍ന്നുവന്നിട്ടുള്ളത്‌. 'ഞാനാണ്‌ രാഷ്ട്രം, എനിക്കുശേഷം പ്രളയം' എന്ന ലൂയി പതിനാലാമന്റെ ആക്രോശത്തെക്കാള്‍ അപകടപരമാണു ആധുനിക അരാഷ്ട്രീയവാദം.എന്തുകൊണ്ടെന്നാല്‍ ലൂയിക്ക്‌ ആധുനിക ജനാധിപത്യ രാഷ്ട്രീയം രൂപം കൊള്ളുന്നതിനു മുന്‍പുള്ള ഒരു വലതു പക്ഷ ആക്രോശം എന്നൊരു എക്സ്ക്യൂസ്‌ എങ്കിലുമുണ്ട്‌ എന്നാലിന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന്നിടയില്‍ നിന്ന് ഇത്തരം സമീപനങ്ങളുയരുമ്പ്പോള്‍ അതിനൊരു എക്സ്ക്യൂസിനും അര്‍ഹതയില്ല. "അങ്ങേയറ്റം നിഷേധാത്മകമായ വ്യക്തി വാദം.ഒരു കാഴ്ച്ചബംഗ്ലാവിന്റെ കാര്യത്തിലെന്നപോലെ പുറത്തുള്ളവര്‍ക്കുമാത്രം ആസ്വാദനവേദിയായ ഒന്നാണ്‌ എന്ന ഗ്രാംഷിയുടെ നിരീക്ഷണം മറ്റാരു മറന്നലും ഇടതുപക്ഷ നേതാക്കള്‍ ഓര്‍ക്കണം. വിപ്ലവവ്യവഹാരങ്ങളുടെ വളര്‍ച്ചയെ കുറിച്ചോര്‍ത്ത്‌ കിടിലം കൊള്ളുന്ന മുതലാളിത്തരാഷ്ട്രീയം ആഗ്രഹിക്കുന്നതും പ്രോത്സാഹിപ്പികുന്നതും അലസവ്യവഹാരങ്ങള്‍ വന്‍തോതില്‍ വളര്‍ന്നുവരുന്നത്‌ കാണാനാണ്‌ --- കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെയും അതിന്റെ നേതൃത്വത്തെയും അഭ്യൂഹങ്ങളിലും ഊഹാപോഹങ്ങളിലും തളച്ചിടുന്നതിലൊതുങ്ങുന്ന അലസഭാഷണങ്ങള്‍ക്കു ഒരു വിദ്‌ഹേനയും ആധിപത്യം വഹിക്കുന്ന മൂലധനാധിപത്യതോട്‌ ഏറ്റുമുട്ടാന്‍ കഴിയില്ല.അധികാരരഹിതമായ സ്വന്തം അവസ്ഥ അംഗീകരിക്കുന്നവരുടെ മാതൃഭാഷയായി മാറുന്ന അലസഭാഷണങ്ങള്‍ക്ക്‌ പരമാവധി നിര്‍വ്വഹിക്കാന്‍ കഴിയുന്നത്‌ എതെങ്കിലും വ്യക്തികള്‍ക്കോ,വ്യവസ്ഥയുടെ അതിര്‍ത്തികള്‍ക്കകത്തവസാനിക്കുന്ന ചില ആശയങ്ങള്‍ക്കോ ചുറ്റും കറങ്ങാന്‍ മാത്രമായിരിക്കും.ഒരു പാര്‍ട്ടിയാകെ തെറ്റും ഒരു വ്യക്തി മാത്രം ശരിയുമെന്ന കാഴ്ച്ചപാട്‌ വികസിപ്പിക്കുന്നതില്‍ മല്‍സരികുന്ന മാധ്യമങ്ങള്‍, നായക പ്രതിനായകബിംബങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ഒരു ജനതയുടെ ജ്വലിക്കുന്ന രാഷ്ട്രീയബോധത്തെ ഒരു പൈങ്കിളിക്കഥയിലേക്ക്‌ വെട്ടിച്ചുരുക്കാനാണ്‍ ശ്രമിക്കുന്നത്‌.
(നാലാം ഭാഗത്തോടെ ഈ ലേഖനം അവസാനിക്കുന്നു)

No comments: