Wednesday, January 31, 2007

രാഷ്‌ട്രിയത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത്‌.

രാഷ്‌ട്രിയത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നത്‌. ( നാലാം ഭാഗം )
സാമാന്യ ബോധത്തിനു സ്വീകാര്യമാകുന്ന കൃത്രിമ ദ്വന്ദങ്ങള്‍ക്ക്‌ 'ശാശ്വതസത്യ'ങ്ങളുടെ പദവി നല്‍കി കൊണ്ടാണ്‌ വലതുപക്ഷ വിശകലനങ്ങള്‍ വിപ്ലവവ്യവഹാരങ്ങളെ വേട്ടയാടുന്നത്‌. കമ്പോള പരസ്യങ്ങളുടെ ഭാഷയിലേക്ക്‌ രാഷ്ട്രീയ കാര്യപരിപാടികളെ അതിവേഗം വിവര്‍ത്തനം ചെയ്യുന്ന ഒരു ദൗത്യത്തിലാണവര്‍ വ്യാപൃതരായിരിക്കുന്നത്‌. മുണ്ടുടുക്കുന്നതിനു പകരം പാന്റ്സ്‌ ഇടുന്നതുവരെ വിപ്ലവ വിരുദ്ധ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അഗാധമായ ആദര്‍ശാഭിമുഖ്യത്തിനു പകരം അന്ധമായ വ്യക്തി പൂജയില്‍ അഭിരമിക്കുന്നവര്‍ നേതാക്കന്മാര്‍ വരികയും പൊകുകയും ചെയ്യും ജനങ്ങളാണ്‌ അനശ്വരര്‍ എന്ന മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ്കാഴചപ്പാടിനെയാണ്‌ അവഹേളിക്കുന്നത്‌ .
വ്യക്തിപ്രഭാവ സിദ്ധാന്തത്തിനെ പേരില്‍ വിമര്‍ശന വിധേയനായ സ്റ്റാലിന്‍ പോലും അദ്ദേഹം സോവിയറ്റ്‌ യൂണിയനു നേതൃത്വം കൊടുത്തിരുന്ന കാലത്ത്‌ ഒരു പുസ്തകം കത്തിക്കാന്‍ ആഹ്വാനം നല്‍കി. അത്‌ അദ്ദേഹത്തെ കുറിച്ചുള്ള സ്തുതിഗീതങ്ങളടങ്ങിയ ഒരു പുസ്തകമായിരുന്നു! . 1930 കളില്‍ ഹിറ്റ്‌ലര്‍ ക്ലാസിക്ക്‌ കൃതികള്‍ അടങ്ങിയ മഹത്തായ ഗ്രന്ഥങ്ങള്‍ തീയിട്ട്‌ ചുട്ടുകരിക്കുമ്പോള്‍, സ്റ്റാലിന്റെ നേതൃത്വത്തില്‍ സോവിയറ്റ്‌ യുണിയനില്‍ ആയിരകണക്കിന്‌ പുസ്തകങ്ങള്‍ അച്ചടിക്കപ്പെടു‍‍കയായിരുനു. എന്നിട്ടും സ്റ്റാലിനേയും ഹിറ്റ്‌ലറെയും ഒരെ ‍ നുകത്തില്‍ കെട്ടി സ്വന്തം രഷ്ട്രീയകൃഷി സജീവമാക്കാന്‍ ഇപ്പോഴും ശ്രമിച്ചുക്കൊണ്ടിരികുന്നവരുടെ വംശം അവസനിച്ച്ട്ടില്ല.

എന്നാല്‍ വ്യക്തി പ്രഭാവ സിദ്ധാന്തത്തിന്‍ കീഴ്‌പ്പെടുക നിമിത്തം സ്റ്റാലിനു പറ്റിയ ഗുരുതരമായ തെറ്റുകളെ കുറിച്ചുള്ള ചര്‍ച്ച വര്‍ത്തമാനകാല പശ്ചാത്തലത്തില്‍ ഇന്നും ശരിയായി മുന്നോട്ടു കൊണ്ടുപോകുന്നത്‌ കമ്യൂണിസ്റ്റുകാരാണ്‌. വ്യക്തിപൂജക്കടിമപ്പെട്ടുപോയ സ്റ്റാലിന്‍ പോലും പ്രത്യക്ഷത്തില്‍ വ്യക്തിപൂജ യെ കൊണ്ടാടിയിരുന്നില്ല.സോവിയറ്റ്‌ യൂണിയനിലെ പഴയ കമ്യൂണിസ്റ്റുക്കാരുടെ സംഘടന സ്റ്റാലിന്‍ രേഖകളുടെ പ്രദര്‍ശനത്തിനു അനുമതി ചോദിച്ചപ്പോള്‍ സ്റ്റാലിനതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.അദ്ദേഹം അതിനു കാരണമായി പറഞ്ഞത്‌ ഇത്തരം പ്രദര്‍ശനങ്ങള്‍ വ്യക്തി പൂജ വളര്‍ത്തും അത്‌ നമ്മുടെ പാര്‍ടിയുടെ കാഴ്ച്ചപാടുമായി പൊറുത്തപ്പെടുന്നതല്ല എന്നായിരുന്നു.
(ഈ ലേഖനം അവസാനിക്കുന്നു)

(കെ ഇ എന്റെ നിലപാടുകളോട്‌ വസ്തുനിഷ്ഠമായ വിലയിരുത്തലും അഭിപ്രായങ്ങളും അറിയണമെന്ന ആഗ്രഹത്തോടെയാണ്‌ ഈ ലേഖനം ഇവിടെ ചേര്‍ക്കുന്നത്‌.)

No comments: