Sunday, December 24, 2006

ജെ. സി ഡാനിയേല്‍ അവാര്‍ഡ്‌ ആറന്മുള പൊന്നമ്മയ്ക്ക്‌.

ജെ. സി ഡാനിയേല്‍ അവാര്‍ഡ്‌ ആറന്മുള പൊന്നമ്മയ്ക്ക്‌.





ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ജെ. സി ഡാനിയേല്‍ അവാര്‍ഡ്‌ മലയാളത്തിന്റെ സ്വന്തം അമ്മയായ ആറന്മുള പൊന്നമ്മയ്ക്ക്‌.

ഈ അവാര്‍ഡ്‌ ആദ്യമായിട്ടാണ്‌ ഉരു സ്ത്രിക്ക്‌ ലഭിക്കുന്നതെന്ന് സംസ്ക്കാരിക മന്ത്രി എം എ ബേബി പറഞ്ഞു.
നീണ്ട 65 വര്‍ഷമായി ആറന്മു പൊന്നമ്മ മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്‌.

അഭിനയസിദ്ധികൊണ്ടുമാത്രം മലയാള സിനിമയിലെത്തിയ ആറന്മുള പൊന്നമ്മ സ്ത്രീത്വത്തിന്റെ സല്‍പ്പേരും മലയാളത്തിന്റെ തറവാടിത്തവും ഐശ്വര്യവും മാതൃകയായി സൂക്ഷിച്ച നടിയാണെന്ന് പത്രസമ്മേളനത്തില്‍ പങ്കെടുത്ത അവാര്‍ഡ്‌ സമിതി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

No comments: