Wednesday, December 20, 2006



കേരളത്തിന്റെ വികസനത്തിന്ന് താന്‍ വിഭാവനം ചെയ്ത പത്തിന പരിപാടി ഉടനെ നടപ്പാക്കപെടുമെന്ന് രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാം പ്രത്യാശ പ്രകടിപ്പിച്ചു.
എസ്‌ അര്‍ വി സ്കൂളിലെ ശസ്ത്ര സങ്കേതിക മ്യൂസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

1 comment:

Anonymous said...

ലോട്ടറി അടിച്ചു എന്നു പറഞ്ഞു രേവതി ഇന്നസന്റിനെ കളിപ്പിക്കുന്ന കിലുക്കത്തിലെ സീന്‍ ഓര്‍ക്കുമല്ലോ അതില്‍ ഇന്നസെന്റെ പറയുന്നപോലെ ഇവിടത്തെ എല്‍ ഡീ എഫും യൂ ഡീ എഫും പ്രതികരിക്കുന്നതിങ്ങിനെ
'കൊറെ കണ്ടിട്ടുണ്ട്‌ ഉം ഉം കൊറെ കണ്ടിട്ടുണ്ട്‌'
ആ ഉമ്മന്‍ ചാണ്ടി ഇരുന്നെങ്കില്‍ സ്മാര്‍ട്‌ സിറ്റി എങ്കിലും വന്നേനെ പ്രബുധരായ മലയാളീകള്‍ അതുണ്ടോ സമ്മതിക്കുന്നു മതികെട്ടാന്‍ മല കയറിയ വീരനെ കസേസയില്‍ കേട്ടിയില്ലെ ആറു മാസം കഴിഞ്ഞു എന്തായി ട്രഷറി പൂട്ടാറായി അല്ല പൂട്ടീന്നും തോമസ്‌ ഐസക്ക്‌ ഇടക്കിടെ പറയുന്നു ഇവിടെ ഒരു വികസനവും വന്നിട്ടില്ല വരികയുമില്ല വരാനൊട്ടു സമ്മതിക്കുകയുമില്ല

ഈ കലാം കുറെ പരിപാടികളുമായി ഒരു കൊല്ലം മുന്‍പു തിരുവനതപുരത്തു പ്രത്യേക അസംബ്ലീ സെക്ഷന്‍ നടത്തിയതല്ലെ അന്നും അദ്ദേഹത്തിനു കുറെ പരിപാടികള്‍ ഉണ്ടായിരുന്നു കേരളത്തെ രക്ക്ഷ പെടുത്താന്‍ അപ്പോള്‍ നമ്മടെ എല്ലാ എം എല്‍ ഏ മാരും കൂടി ആവശ്യപ്പെട്ടതോ ആ മദനിയെ വെളിയില്‍ വിടണം അപ്പോഴെ കലാമിനു മതിയായി ഇനിയിപ്പോള്‍ എറണാകുളം സന്ദര്‍ശനം അച്ചു മാമ പറയും കൊറെ കണ്ടിട്ടുണ്ട്‌ പിന്നെ പറയും 'ചെന്നിത്തലേ .. നിങ്ങളൂടെ നയപരമാായ യ യ്യാ പ്രവര്‍ത്തികള്‍ കൊണ്ടല്ലേ .. ല്ലേ ഞ്ങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റാ റ്റാതതു

ഒരു പ്രതീക്ഷയും വേണ്ട അഞ്ചു കൊല്ലം കാളവണ്ടി വേഗത്തില്‍ ഇങ്ങിനെ ഇങ്ങിനെ നിരങ്ങി നിരങ്ങി പോകും രക്ഷപെടേണ്ട മലയാളീകള്‍ കേരളം വിട്ടുകൊള്ളുക