Sunday, December 10, 2006

"സൂക്ഷ്മ ജീവികളുടെ അത്ഭുത ലോകം"

"സൂക്ഷ്മ ജീവികളുടെ അത്ഭുത ലോകം"
ജനശക്തിയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്ന ലേഖന പരമ്പര

എന്നും മനുഷ്യന്റെ പേടിസ്വപ്നമാണു രോഗങ്ങള്‍ അതുകൊണ്ട്‌ തന്നെ അവയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ഉപാധികളും അവന്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ആദിമ മനുഷ്യന്‍ പൂജാ വിധികളും, പച്ചിലച്ചാറുകളും അതിനായി ഉപയോഗിച്ചു. നിരന്തരമായ അന്വേഷണങ്ങള്‍ പുതിയ പുതിയ കണ്ടെത്തലുകളിലേക്ക്‌ അവനെ വഴി നടത്തി. ഋഷിവര്യന്മാരും ഗോത്ര പ്രമുഖരും പുതിയ കണ്ടെത്തലുകളിലൂടെ ഹൃദിസ്ഥമാക്കിയ വിദ്യകള്‍ രോഗശാന്തിക്കായി ഉപയോഗിച്ചുവന്നു. അത്‌ ആയുര്‍വ്വേദത്തിനും ഹോമിയോപ്പതിക്കും ആധുനിക വൈദ്യശാസ്ത്രത്തിനും വഴിമാറി. നാഡിനോക്കിയും, കണ്‍പോളകള്‍ നോക്കിയും രോഗനിര്‍ണ്ണയം നടത്തിയിരുന്ന കാലം മാറി. ആധുനിക വൈദ്യശാസ്ത്രത്തില് ‍പ്രാവീണ്യം നേടിയ പുതു തലമുറയുണ്ടായി .വൈദ്യ ശാസ്ത്ര വിദഗ്‌ധരെ സഹായിക്കാന്‍ നിരവധി ആധുനിക സാങ്കേതികവിദ്യകളുമുണ്ടായി. ദൈവകോപത്താലാണ്‌ രോഗങ്ങളുണ്ടാകുന്നതെന്ന് വിശ്വാസിച്ചിരുന്നവര് രോഗകാരികളായ സൂക്ഷ്മാണുക്കളെക്കണ്ട്‌ അമ്പരന്നു. നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത സൂക്ഷ്മ ജിവികള്‍ നമ്മുക്കു ചുറ്റും വിലസുന്നു എന്ന തിരിച്ചറിവ്‌ ഒരുപറ്റം ശാസ്ത്ര കുതുകികളെ അവയെകണ്ടെത്തുന്നതിനും അവയുടെ ആവാസവ്യവസ്ഥകളും പ്രതിരോധ മാര്‍ഗങ്ങളും കണ്ടെത്തുന്നതിനു പ്രേരിപ്പിച്ചു. അങ്ങനെ പുതിയൊരു ശാസ്ത്രശാഖ രൂപംകൊണ്ടു. അതിനെ സൂക്ഷ്മാണു ജീവശാസ്ത്രം അഥവാ മൈക്രോബയോളജി എന്നു പേരുചൊല്ലി വിളിക്കപ്പെട്ടു. സാധാരണക്കാര്‍ക്ക്‌ ഒരുപക്ഷെ പരിചയമില്ലാത്ത സൂക്ഷ്മ ജീവികളുടെ ആ അത്ഭുതലോകത്തേക്ക്‌, രോഗകാരികള്‍ക്കൊപ്പം ഉപകാരികള്‍ കൂടിയായ അവയുടെ വിചിത്രസ്വഭാവങ്ങളിലേക്ക്‌, സൂക്ഷ്മാണു ജീവശാസ്ത്ര ശാഖയുടെ ചരിത്രത്തിലൂ ടെയുംനമ്മുടെ ഇടയില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന രോഗങ്ങളിലൂടെയും, അവയുടെ കാരണങ്ങളിലൂടെയും ഒരു യാത്ര... സാധരനക്കാര്‍ക്കൊപ്പം, ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്കും ........സാധരനക്കാര്‍ക്കൊപ്പം, ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രത്തെ സ്നേഹിക്കുന്നവര്‍ക്കുംഉപകാരപ്പെടുമെന്ന പ്രതീക്ഷയോടെ ജനശക്തിയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നലേഖന പരമ്പര ആരംഭിക്കുന്നു.... അനുഗ്രഹിക്കുക.... അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക..."സൂക്ഷ്മ ജീവികളുടെ അത്ഭുത ലോകം"
ജയേഷ്‌ .പി വി

1 comment:

Anonymous said...

ജനശക്തി ന്യൂസില്‍ തുടങ്ങിയിരിക്കുന്ന പുതിയ പംക്തി വായിച്ചു. "സൂക്ഷ്മാണുക്കളുടെ അത്ഭുതലോകം" വളരെ കൗതുകകരമാണ്‌. തുടര്‍ന്നും പ്രതിക്ഷിക്കുന്നു.

അനിത രാജ്‌.
അബുദാബി