Wednesday, December 06, 2006

തിരുമ്പാടിയില്‍ എല്‍.ഡി.എഫിന്ന് തകര്‍പ്പന്‍ വിജയം.

തിരുമ്പാടിയില്‍ എല്‍.ഡി.എഫിന്ന് തകര്‍പ്പന്‍ വിജയം.
തിരുമ്പാടിയില്‍ എല്‍.ഡി.എഫിന്ന് തകര്‍പ്പന്‍ വിജയം. യു ഡി എഫിന്റെ എല്ലാ കള്ളപ്രചരണങ്ങളെയും തൃവല്‍ഗണിച്ചു കോണ്ട്‌ എല്‍ ഡി ഏഫ്‌ സ്ഥാനര്‍ത്ഥി ജോര്‍ജ്ജ്‌ എം തോമാസിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ തിരെഞ്ഞെടുക്കപ്പെട്ടു.
ആകെ പോള്‍ ചെയ്ത വോട്ട്‌ : 135396
എല്‍ ഡി എഫ്‌ : 64112
യു ഡി എഫ്‌ : 63866
ബി ജെ പി : 4758

13 comments:

ശ്രീജിത്ത്‌ കെ said...

246 വോട്ടിന്റെ ഭൂരിപക്ഷത്തിനെ വമ്പിച്ച ഭൂരിപക്ഷം എന്ന് പറയാം എന്നത് പുതിയ അറിവാണ്.

ദയവായി ബ്ലോഗ് സെന്റ് അഡ്രസ്സ് പിന്മൊഴികള്‍ എന്ന് കൊടുത്തത് ഒഴിവാക്കണം. അല്ലാതെ തന്നെ ഒരു പാട് മെയിലുകള്‍ ആ ഗ്രൂപ്പില്‍ വരുന്നുണ്ട്. പോസ്റ്റുകളും കൂടി താങ്ങാന്‍ വയ്യ.

ഷിജു അലക്സ്‌‌: :Shiju Alex said...

246 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം!!!!! ഇത് മുതലെടുക്കാന്‍ പോകുന്നത് ലീഡറും കിങ്ങിണികുട്ടനും കൂടിയാണെന്നു ഓര്‍ക്കുമ്പോഴാ ഒരു ആധി.

kumar © said...

വമ്പന്‍ ഭൂരിപക്ഷം എന്ന ഈ വാര്‍ത്ത നേരത്തേ തയാറാക്കി വച്ചിരുന്നതാണോ?
അതു പബ്ലീഷ് ചെയ്യും മുന്‍പു ഭൂരി പക്ഷം ഒന്ന് കണക്കുകൂട്ടി നോക്കാമായിരുന്നു.

അതുപോലെ ബ്ലോഗ് സെന്റ് അഡ്രസ്സ് പിന്മൊഴികള്‍ എന്നത് ഒഴിവാക്കിയാല്‍ നന്ന്.
എല്ലാവരും ഇതുപോലെ വച്ചുതുടങ്ങിയാല്‍ പിന്മൊഴികള്‍ അറിയാന്‍ വേണ്ടി സബ്സ്ക്രൈബ് ചെയ്തവര്‍ വലയും.

ncpguys said...

കെ കരുണാകരന്‍ കീജെയ്.. കെ. മുരളീധരന്‍ കീ ജെയ്.. ഞങ്ങളില്ലാതെ ആര്‍ക്കെന്താഘോഷം ?

രാജു ഇരിങ്ങല്‍ said...

ഈ നാരായണേട്ടന്‍ റെ ഒരു തമാശ. 246 വമ്പിച്ച ഭൂരിപക്ഷം!!!!! 5479 -ല്‍ നിന്ന് 6 മാസത്തെ ജന് ‘ ആധിപത്യ’ ഭരണത്തിന്‍ റെ വിജയം.

സത്യത്തില്‍ ഇത് ജനാധിപത്യത്തിന്‍റെ വിജയമായിരുന്നൊ?? സാങ്കേതിക മായി ഇടതു പക്ഷം ജയിച്ചു എന്നു പറയാം എന്നു മാത്രം. ഈ ‘തോല്‍വി‘ മുന്‍ നിര്‍ത്തി ഇടതു പക്ഷം രാജി വെക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു (ഇത്ര ശക്തി ംഅതി അല്ലേ..)

അപരന്മാര്‍ നേടിയത് 3000 വേട്ട്. ഉമ്മര്‍ മാസ്റ്റ്ര്ക്ക് കിട്ടേണ്ടിയിരുന്ന 2500 - കൂടുതല്‍ വോട്ട്. എന്നിട്ടും നാരായണേട്ടന്‍ ഉറങ്ങുകയാണ്.

Siju | സിജു said...

ഭയങ്കരം തന്നെ
അതും ഒടുക്കത്തെ ഭുരിപക്ഷത്തിന്
ഈ ജനശക്തിയെന്ന പേരൊന്നു മാറ്റിക്കൂടേ
ഇടതു ശക്തിയായിക്കോട്ടേ

Anonymous said...

ഇടതുപക്ഷ മുന്നണി എല്ലാ കള്ള പ്രചരണങ്ങളെയും അതിജീവിച്ച്‌ വിജയം കണ്ടെത്തിയത്‌ നാടിന്റെ ഭാഗ്യം തന്നെയാണ്‌.യു ഡി എഫിന്റെ വര്‍ഗ്ഗിയ പ്രചരണം കാര്യമായി ഏറ്റിട്ടുണ്ട്‌. ലോകത്തുള്ള മുസ്ലിം ജനങ്ങളൊക്കെ തീവ്രവാദികളാണെന്ന് പറഞ്ഞ്‌ അടിച്ചമര്‍ത്തുന്ന ബുഷിന്റെയും ബ്ലയറിന്റെ അതെ നിലപാടും പ്രവര്‍ത്തിയും ചെയ്യുന്ന ആളാണ്‌ ഇടതു സ്ഥാനാത്ഥിയെന്നാണ്‌ അവര്‍ മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങളില്‍ പ്രചരണം നടത്തിയത്‌. ഇത്തരം നുണ പ്രചരണത്തിന്ന് ഏറ്റ തിരിച്ചടിയാണ്‌ ഈ തിരഞ്ഞടുപ്പ്‌ ഫലം

രവിന്ദ്രന്‍. കെ.പി
ഷാര്‍ജ. യു എ ഇ.

Anonymous said...

ഈ അപരന്മാര്‍ക്ക്‌ കിട്ടിയ വോട്ടുകള്‍ എല്‍ ഡി എഫിനും യു ഡി എഫിനും വോട്ട്‌ കൊടുക്കില്ലയെന്ന് തീരുമാനിച്ചുറച്ചവര്‍ മന:പൂര്‍വ്വം ചെയ്തതാണ്‌.അല്ലെങ്കില്‍ ചിച്‌നം നോക്കി വോട്ടുചെയ്യാനുള്ള വിവരമൊക്കെ കേരളത്തിലെ വോട്ടര്‍മാര്‍ക്കില്ലെ.ആര്‍ക്കറിയാം അല്ലെ ? എന്നാലും യു ഡി എഫിന്റെ അഹങ്കാരത്തിന്നും എല്‍ ഡി എഫിന്റെ അമിത ആത്മവിശ്വാസത്തിന്നും തങ്ങള്‍ എന്തു ചെയ്താലും ജനം കണ്ണടച്ച്‌ അനുകൂലിക്കുമെന്ന അബദ്ധ ധാരണക്കും ഏറ്റ കനത്ത പ്രഹരവുമാണിത്‌.എല്‍ ഡി എഫും സര്‍ക്കാറും ഇനിയെങ്കിലും ജനവിധി മാനിക്കാന്‍ തയ്യാറകണം

മുഹംമദ്‌ റാഫി.
അബുദാബി.

Peelikkutty!!!!! said...

അയ്യേ,246 ന്റെ അല്ലേ!വല്യ കാര്യായിപ്പോയി!!!

Anonymous said...

ജനശക്തിക്ക് നമ്മുടെ ഋഷിരാജ് സിങ്ങിനെ മാറ്റിയതിനെ കുറിച്ചൊന്നും പറയാനില്ലേ?

aviswAsi said...

പണ്ടിവിടെ എസ്‌ എഫ്‌ ഐ ക്കാരനും ഡിഫിക്കാരനും മണ്ടേലാ മണ്ടേലാ എന്നും പറഞ്ഞു വിളിച്ചു നടന്നു ഇപ്പം മണ്ടേലാ മാറി ഈ ഇലക്ക്ഷനില്‍ സദ്ദാം ആയിരുന്നു അവരുടെ ദൈവം അതു വഴി കുറെ വോട്ടു പിടിച്ചു പിന്നെ കുറെ ഡമ്മികളെ ഇറക്കി കോണി പോലെ തോന്നുന്ന ചിഹ്നവും കൊടുത്തു. ഈയുള്ളവനും പണ്ടു അബധം പട്ടി എം വീ രാഘവനു പകരം ഏ വീ രാഘവനു കൊടുത്തു എം വീ ആറിനു വിമാനം ആയിരുന്നു ചിഹ്നം പക്ഷെ ഏ വീ രാഘവനു ബാറ്റ്‌ കണ്ടാല്‍ എല്ലാം ഒരുപോലിരിക്കും എം സീ ഏ പഠിച്ചിചിട്ടും അബധം പറ്റി പിന്നല്ലെ പാവം വോട്ടര്‍ യൂ ഡീ എഫിനു ഈ നാറിയ പണി ഒന്നും അത്ര വശമില്ല ഇതു വിജയം എന്നു പറയുന്നവനെ മുരിങ്ങൂരില്‍ ധ്യാനം കൂടാന്‍ വിടണം കരു മുരു പോയതോടെ യൂ ഡീ എഫ്‌ ഗുണം പിടിച്ചു വരുന്നു എന്നു തോന്നുന്നു

Anonymous said...

ലജ്ജാവഹം. കേരളത്തിലെ മുഖ്യമന്ത്രിയെ തന്റെ തന്നെ സഹമന്ത്രിക്ക് നല്ല മതിപ്പാണല്ലോ? ഇങ്ങനെത്തെ കൂട്ടുത്തരവാദിത്വമില്ലാത്ത ഒരു സര്‍ക്കാര്‍ ഇതു വരെ കേരളം ഭരിച്ചിട്ടില്ല.

Anonymous said...

priya suhruthe !! 246 ennathu oru vambbicha bhooripakshamalla ennal oru van picha bhooripaksham thanne - postingnte thalakkettu maattiyal nannayirunnu

rgds
George