Wednesday, November 29, 2006

കേരളം - തമിഴ്‌നാട്‌ മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച തുടങ്ങി

കേരളം - തമിഴ്‌നാട്‌ മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച തുടങ്ങി




രാഷ്ട്രിയവും വൈകാരികവുമായ കടുത്ത ഭിന്നതകളുടെയും സമ്മര്‍ദ്ദങ്ങളുടെയും പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ജലപ്രശ്നത്തില്‍ കേന്ദ്രജലവകുപ്പ്‌ മന്ത്രിയുടെ സാന്നിധ്യത്തില്‍ കേരളം - തമിഴ്‌നാട്‌ മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച കേന്ദ്രജലവകുപ്പ്‌ മന്ത്രാലയത്തില്‍ തുടങ്ങി.

111 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പണിത മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചോര്‍ച്ചയും സുരക്ഷിതത്വ ഭീഷണിയും രാഷ്ട്രിയ തര്‍ക്ക-വിതര്‍ക്കങ്ങള്‍ക്കപ്പുറം കേരളിയരുടെ ആകെ ഉല്‍ക്കണ്ഠയാണ്‌.

No comments: