Thursday, November 16, 2006

നവലോകസൃഷ്ടിക്ക്‌ സോഷ്യലിസ്റ്റ്‌ സാമ്പത്തിക ക്രമം അനിവാര്യം. ഇന്ത്യന്‍ സോഷ്യല്‍ ഫോറം.

നവലോകസൃഷ്ടിക്ക്‌ സോഷ്യലിസ്റ്റ്‌ സാമ്പത്തിക ക്രമം അനിവാര്യം.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം.



സോഷ്യലിസം മത്രമാണ്‌ ബദല്‍ എന്ന ആഹ്വാനത്തോടെ ഇന്ത്യ സോഷ്യല്‍ ഫോറം സമാപിച്ചു. ഉദ്ഘാടനത്തിനെന്ന പോലെ സമാപനത്തിലും വനിതാ പോരാളികളുടെ സന്നിധ്യം കൊണ്ട്‌ ലോക സോഷ്യലിസ്റ്റ്‌ ഫോറത്തിന്റെ ഇന്ത്യന്‍ പതിപ്പ്‌ ശ്രദ്ധേയമായി. മുതലാളിത്തത്തിനു ബദല്‍ സാധ്യമല്ലെന്ന പാശ്ചാത്യ പ്രതികരണങ്ങളെ വെല്ലുവിളിച്ച്‌ വിവിധ വന്‍ കരകളിള്‍ നിന്നുള്ള ആയിരക്കനക്കിനു ജനാധിപത്യ വാദികളും സ്വാതന്ത്ര്യ പോരളികളുമാണ്‌ ഫോറത്തില്‍ പങ്കെടുത്തത്‌.

ആഫ്രിക്കയിലെയും ഏഷ്യയിലെയും യുറോപ്പിലെയും കലാരൂപങ്ങള്‍ അണിനിരന്ന വേദിയിലാണ്‌ അഞ്ചു ദിവസത്തെ സോഷ്യല്‍ ഫോറത്തിന്ന് തിരശീല വീണത്‌

മേധ പട്‌കര്‍, സുഭാഷിണി അലി, റൂത്ത്‌ മനോരമ, തുല്‍സിമായി മുണ്ടെ എന്നിവരുടെ സന്നിധ്യത്താല്‍ സമ്പന്നമായിരു ഉദ്ഘാടന ചടങ്ങെങ്കില്‍ സമപന ചടങ്ങിന്റെ ഗാംഭീര്യമേറ്റിയതു മഗ്‌സസെ അവാര്‍ഡ്‌ ജേതാവ്‌ അരുണ റോയിയുടെയും ദക്ഷിണാഫ്രിക്കന്‍ സാമൂഹ്യ പ്രവര്‍ത്തക ലെബൊഹോയി ഫെക്കോയുടെയും പ്രസംഗങ്ങളായിരുന്നു.

വിവരവകാശ നിയമത്തിന്റെ സാധ്യതകള്‍ പ്രത്യേക സാമ്പത്തിക മേഖലകളുടെ രൂപീകരണത്തിന്റെ പേരിലുള്ള ചൂഷനങ്ങള്‍ക്കെതിരെയുള്ള സമരങ്ങളില്‍ പ്രയോഗിക്കണമെന്ന് അരുണാ റോയി അഭിപ്രായപ്പെട്ടു.

തൊഴിലുറപ്പു നിയമം നടപ്പിലക്കിയതോടെ തൊഴില്‍ അവകാശമണെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്‌. ഈ അവകാശം പിടിച്ചു വാങ്ങാന്‍ ഗ്രാമത്തിലെ ജനങ്ങള്‍ തയ്യാറാവണം - അരുണാ റോയി പറഞ്ഞു.

തീവ്ര വാദത്തിന്റെ പേരിലുള്ള യുദ്ധത്തിന്റെ മറവില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന ശക്തികള്‍ വിശപ്പിനും തൊഴിലില്ലയ്മക്കും, കുടിയൊഴിപ്പിക്കലിനുമെതിരെയാണ്‌ യുദ്ധം ചെയ്യേണ്ടതെന്ന് ലെബൊഹോയ്‌ ഫെക്കോ പറഞ്ഞു. മൂന്നാം ലോകത്തിനെതിരെ ആഗോള കൊളോണിയല്‍ അജണ്ടയാണ്‌ പാശ്ചാത്യ ശക്തികള്‍ നടപ്പാക്കിയത്‌. പ്രകൃതിയൂം സംസ്കാരവുമാണ്‌ അവര്‍ കൊള്ളയടിക്കുന്നത്‌ . നമ്മള്‍ മൂന്നാം ലോകമല്ല, ഒന്നാം ലോകമാണെന്ന് വിളിച്ചു പറയണം. ലോകത്ത്‌ സംസ്കാരം ഉറ പൊട്ടിയതു നമ്മുടെ നാടുകളിലാണ്‌ - അവര്‍ പറഞ്ഞു.

അഞ്ചാം ദിവസവും ഈടുറ്റ ചര്‍ച്ചകള്‍ക്കു ഫോറം വേദിയായി.ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ബഹുസ്വരതയാണ്‌ ഇന്ത്യയുടെ സംസ്കാരത്തിന്റെ കാതലെന്ന് പ്രമുഖ ചരിത്രകാരന്‍ ഇംത്യാസ്‌ അഹമ്മദ്‌ പറഞ്ഞു.


പശ്ചിമ ബംഗാളിലെ ഇടതു പക്ഷ സര്‍ക്കാറിന്ന് യഥര്‍ഥ ബദലാവാന്‍ കഴിയുമോ എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത ജെ എന്‍ യു അധ്യാപകന്‍ കമല്‍ മിത്ര ചിനൊയ്‌ ബംഗാളിലെ ഭരണത്തെക്കുറിച്ചു ക്രിയാത്മക വിമര്‍ശനമല്ല നടക്കുന്നതെന്നു പറഞ്ഞു. മുഖ്യധാരാ മധ്യമങ്ങള്‍ തെളിക്കുന്ന വഴിയെയാണ്‌ വിമര്‍ശനങ്ങള്‍ പോകുന്നതെന്ന് ചിനൊയ്‌ കുറ്റപ്പെടുത്തി.

No comments: