Wednesday, November 01, 2006

കേരളത്തിലെ മുസ്ലിംകളെ രാക്ഷസവത്‌വല്‍ക്കരിക്കാന്‍ ശ്രമം:


കെ എന്‍ പണിക്കര്‍.


കേരളത്തിലെ മുസ്ലിങ്ങളെ രാക്ഷസവത്ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലെ മതസൗഹാദ്ദത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്ന് പ്രമുഖ ചരിത്രകാരന്‍ കെ എന്‍ പണിക്കര്‍. കഴിഞ്ഞ കുറെമാസങ്ങളായി സംസ്ഥാനത്തെ മുസ്ലീങ്ങളെയും മുസ്ലിം സംഘടനകളെയും അപ്പടെ തീവ്രവാദികളായി ചിത്രീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നുവരികയാണ്‌.തപാല്‍ ബോബ്‌ , ഇന്റര്‍നെറ്റ്‌ ഭിഷണി തുടങ്ങിയ സംഭവങ്ങളോടെ ഇത്‌ ശക്തമായി.മുസ്ലിംങ്ങള്‍ ലോകമെമ്പാടും രാക്ഷസവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥാവിശേഷമാണ്‌ ഇന്‍നു നിലനില്‍ക്കുന്നത്‌.അതിന്റെ ഭാഗമായി അവരെ മതഭ്രാന്തരായും അപരിഷ്കൃതരായും ക്രിമനലുകളായും ചിത്രീകരിക്കപ്പെടുന്നു. മാപ്പിളമാര്‍ ഒന്നടക്കം മതഭ്രാന്തരാണെന്ന് ബ്രിട്ടിഷുകാര്‍ പ്രചരിപ്പിക്കുകയും ജനങ്ങള്‍ വിശ്വാസിക്കുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് നമ്മള്‍ ഓര്‍ക്കണമെന്നും പണിക്കര്‍ ഓര്‍മ്മിപ്പിച്ചു

No comments: