Wednesday, November 01, 2006

മലപ്പുറം തീവ്രവാദ ജില്ലയെന്ന് കോണ്‍ഗ്രസ്‌ പ്രചരണം

മലപ്പുറം തീവ്രവാദ ജില്ലയെന്ന് കോണ്‍ഗ്രസ്‌ പ്രചരണം


മലപ്പുറം തീവ്രവാദ ജില്ലയെന്നും ലീഗിന്ന് എന്‍ ഡി എഫ്‌ ബന്ധമെന്നും കോണ്‍ഗ്രസ്‌ പ്രചരണം ത്ടങ്ങി. സി പി എം ന്‌ ജമാഅത്തെഇസ്ലാമിയുമായും പി ഡി പി യുമായും ബന്ധമുള്ളതിനേക്കള്‍ വലിയ ബന്ധമാണ്‌ മുസ്ലീലിഗിന്ന് എന്‍ ഡി എഫിനോട്‌ ഉള്ളതെന്ന് ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച തീവ്രവാദ വിരുദ്ധ പ്രചാരണച്ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ ആര്യാടന്‍ മുഹമ്മദ്‌ എം എല്‍ എ പറഞ്ഞു. സഘപരിവാര്‍ ആര്‍ എസ്‌ എസ്‌ വര്‍ഗ്ഗിയവാദികള്‍ ംഉസ്ലീങ്ങള്‍ക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയാണ്‌ ആര്യാടന്‍ ചെയ്യുന്നത്‌.

6 comments:

Anonymous said...

95 % മെമ്പര്‍മാരും ഹിന്ദുക്കള്‍ ആയ ഒരു പാര്‍ട്ടിയില്‍ നിന്ന് ഈ അടുത്ത കാലത്ത് ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങളെ മറച്ചു പിടിക്കാന്‍ ഇടയ്ക്ക് ഇങ്ങനെ ആര്യാടനെയും, കോണ്‍ഗ്രസിനേയും, ആര്‍ എസ് എസ് നേയും ഒക്കെ കൂട്ടുപിടിക്കേണ്ടി വരും.

എന്തൊരു ന്യൂനപക്ഷ സ്നേഹം. മാര്‍ക്സിസ്റ്റുകാര്‍ തന്നെ പണ്ട് ഇങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന് ജനശക്തി മറക്കുന്നു. ഒരു ന്യൂനപക്ഷ വിരോധിയായ അച്ചുതാനന്ദന്‍ ഭരിക്കുമ്പോള്‍ ഇത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി. എന്തായാലും കേരളത്തിന്റെ ഭാവി ശോഭനമാണ്. ഇപ്പോള്‍ വിലകയറ്റവും, അക്രമവും, പെണ്‍ വാണിഭവും, അഴിമതിയും ഒന്നുമില്ലാത്ത, സ്വജനപക്ഷവാദവും ഒന്നുമില്ലാത്ത മാവേലിനാടല്ലേ ഇപ്പോള്‍ നമ്മുടെ കേരളം.

Anonymous said...
This comment has been removed by a blog administrator.
Anonymous said...

അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവക്കുമുണ്ട്‌ എന്നുവെച്ച്‌ വിവരംകെട്ട അഭിപ്രായം എപ്പോഴും പറയുന്നത്‌ ശരിയാണോ. താങ്കള്‍ മാത്രമല്ലല്ലോ ഇതു വായിക്കുന്നത്‌ ഞങ്ങളും ഈ ബ്ലോഗ്ഗിന്റെ സ്ഥിരം വായനക്കാരാണ്‌.
ലീഗിന്ന് ഈ സമീകാലത്ത്‌ ഉണ്ടായിട്ടുള്ള അപചയംവും ആരേയും കുട്ടുപിടിച്ചും അവശേഷിക്കുന്ന അധികാരം നിലനിത്താനുള്ള വ്യഗ്രതയും ആ പാര്‍ടിയെ മാത്രമല്ല നാടിനേയും വലിയോരു വിപത്തിലേക്കണ്‌ നയിക്കുന്നത്‌ ഇത്‌ തിരിച്ചറിഞ്ഞുവെന്നതാണ്‌ ആര്യാടന്‍ ചെയ്തിക്കുന്നത്‌.അതിനു അദ്ദേഹത്തെ ക്രുശിക്കേണ്ട. മുസ്തഫ.കെ വി തിരൂര്‍

saneej said...

പാണക്കാടനും കുഞ്ഞാലിക്കുട്ടിയും അവരുടെ ശിങ്കിടികളും ചേര്‍ന്നാണ് മുസ്ലിം ലീഗിന്റെ മുഖം ഇത്രക്ക് വൃത്തികേടാക്കിയതെന്ന സത്യം എന്ന് ഇക്കൂട്ടര്‍ക്ക് ബോധ്യപ്പെടുന്നുവോ അന്നേ ഇവര്‍ക്ക് ഗതി പിടിക്കൂ. ലീഗ് അണികളെ ഒരപേക്ഷ. ദയവു ചെയ്ത് മന്യമായി ജീവിക്കുന്ന കേരളത്തിലെ മറ്റു മുസ്ലിംകളേയും കൂടി നാറ്റിക്കരുത്. പ്രായപൂര്‍ത്തിയെത്താത്ത പെണ്ണിനെ കേറി വ്യഭിജരിച്ച ഒരാളെ പിന്നെയും പൊക്കിപ്പിടിച്ച് നേതാവായി കൊണ്ട് നടക്കാന്‍ നാണവും ഉളുപ്പും ഇല്ലാതായിപ്പോയല്ലോ നിങ്ങള്‍ക്ക്.

ഡ്രിസില്‍ said...

ഹഹഹ..ഇതൊക്കെ ഒരു തന്ത്രമല്ലേ മക്കളേ... മലപ്പുറത്ത് കോണ്‍ഗ്രസ്സും ലീഗും തല്ലു കൂടി, ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം അപ്രസക്തമാക്കാനുള്ള തന്ത്രം. അല്ലാതെന്ത്. ആര്യാടന്‍ ആരെയാ വിഡ്ഡിയാക്കുന്നെ? അത്രയ്‌ക്ക് ദണ്ഠമുണ്ടെങ്കില്, കോണ്‍ഗ്രസ് ലീഗിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ നോക്കണം. അല്ലാതെ, ആര്യാടന്‍ തന്നെ പറഞതു പോലെ, മലപ്പുറത്തിനു പുറത്ത് ഞന്ന്ഗള്‍ കൂട്ടുകാര്‍ തന്നെ. മലപ്പുറത്തിനു അകത്ത് ഞങള്‍ അവരെ വിടില്ല എന്ന തരത്തിലുള്ള ആണും പെണ്ണും കെട്ട വര്‍ത്തമാനവും കൊണ്ട് മലബാറിലേക്ക് ഇനി വന്നേക്കരുത്. പറന്ന്ജേക്കാം. ആര്യാടന്‍ സാറിനോട് ഒന്നു കൂടി, കിട്ടാത്ത മുന്തിരി എന്നും പുളിച്ച് തന്നെ ഇരിക്കും.

ദില്‍ബാസുരന്‍ said...

ഹ ഹ ഡ്രിസിലേ.. കലക്കി.
ധൈര്യമുണ്ടെങ്കില്‍ ആര്യാടന്‍ ഇത് കോട്ടക്കല്‍ ബസ്സ്റ്റാന്‍ഡില്‍ വന്ന് പറയട്ടെ. :-)