Saturday, November 04, 2006

കേരളത്തിന്റെ പുനര്‍സൃഷ്ടിക്ക്‌ ഒറ്റക്കെട്ടായി മുന്നോട്ട്‌

ഐക്യകേരളം നിലവില്‍ വന്ന് 50 വര്‍ഷം പിന്നിടുമ്പോള്‍ മലയാളികളായ നമുക്ക്‌
ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന നിരവധി കാര്യങ്ങളുണ്ട്‌ അതോടോപ്പം
അപമാനകരമായ കാര്യങ്ങളും കുറവല്ല.
സാക്ഷരത , വിദ്യഭ്യാസം,
ആരോഗ്യം,ഭൂപരിഷ്ക്കരണം, തുടങ്ങിയ രംഗങ്ങളില്‍ എടുത്തുപറയേണ്ട നേട്ടങ്ങള്‍ഉണ്ടായിട്ടുണ്ട്‌. കാര്‍ഷിക-വ്യവസായ-പരമ്പാരാഗത വ്യ്‌വസായ മേഖലകള്‍തീത്തും തകര്‍ച്ചയുടെ പാതയിലാണ്‌.
കേന്ദ്രഗവണ്മെണ്ടിന്റെ ആഗോളവല്‍ക്കരണഉദാരവല്‍ക്കരണനയങ്ങളാണ്‌ ഈ രംഗത്തെ തകര്‍ച്ചക്കു പ്രധാന കാരണം. കേരളത്തിലെ വ്യവസായ മേഖലയെ പരിപോഷിപ്പിക്കാന്‍ കേന്ദ്രത്തില്‍ അധികാരത്തിലീരുന്നിരുന്ന കോണ്‍ഗ്രസ്‌ സര്‍ക്കരുകള്‍ യാതൊന്നുംചെയ്തിരുന്നില്ലയെന്ന യാഥാര്‍ത്‌ഥ്യം നാം വിസ്മരിക്കരുത്‌. കേരളത്തൊട്‌തികഞ്ഞ അവഗണനയാണവര്‍ കാട്ടിയത്‌. കേന്ദ്രത്തില്‍ പ്രമുഖരായ മലയാളി മന്ത്രിഉണ്ടായിട്ടും കേരളത്തിന്റെ വ്യവസായ പുരോഗതിക്കായി അവരോന്നും യാതൊന്നുംചെയ്തില്ല.
സാമൂഹ്യ രംഗത്ത്‌ ജാതി മത വഗ്ഗീയശക്തികളുടെ മേധാവിത്തത്തെതടുത്തുനിര്‍ത്താന്‍ കഴിഞ്ഞുവെന്നതും മതസൗഹാര്‍ദ്ദവും സമാധാനപരമായ ജീവിതസഹചര്യം കേരളത്തിന്ന് പ്രധാനം ചെയ്യാന്‍ കഴിഞ്ഞുവെന്നത്‌ എടുത്തുപറയേണ്ടകാര്യങ്ങളാണ്‌. കേരളത്തിലെ ജനങ്ങള്‍ക്ക്‌ പണത്തോടുള്ള അത്യാര്‍ത്തിയും കുടുംബ ബധ്ധങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ശിഥിലീകണവും മഹാവിപത്തിലേക്കണ്‌ വിരല്‍ ചുണ്ടുന്നത്‌. കൊള്ളയും കൊലയുംഗുണ്ടാസംഘങ്ങളും മാഫിയാസംഘങ്ങളും ജനജീവിതത്തിലെ സ്വൈരം കെടുത്താന്‍കിണഞ്ഞു പരിശ്രമിക്കുന്നു. അഴിമതിയും അക്രമങ്ങളും ദിനം പ്രതികൂടിവരുന്നു. സ്ത്രിപീഡനങ്ങളും പെണ്‍വാണിഭ കഥകളും നിത്യസംഭവങ്ങളാണ്‌. വര്‍ഗ്ഗീയ-പിന്തിരിപ്പന്‍ ശക്തികള്‍ മേധാവിത്തത്തിന്നായി തീവ്രവാദത്തിന്റെ പാതയിലേക്ക്‌ അധിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. വിദ്യാഭ്യാസവും വിജ്നാനവും ചിലരുടെമാത്രം കുത്തകയാക്കനുള്ള ശ്രമംതീവ്രമായി നടക്കുന്നു. സമ്പത്ത്‌ ചിലരുടെ കൈകളില് ‍കേന്ദ്രികരിക്കുന്നതുകൊണ്ട്‌ സാധാരണക്കരന്‌ ജീവിക്കാന്‍ പറ്റാത്ത സഹചര്യംസംജാതമാകുന്നു. മാറരോഗങ്ങളും പകര്‍ച്ച വ്യാധികളും കുടിക്കൂടി വരുന്നു. സ്വന്തം കാര്യങ്ങളില്‍ മാത്രം തല്‍പ്പരരായ ജനങ്ങള്‍ സാമുഹ്യ പ്രതിബദ്ധതമറക്കുന്നു. നാടു നശിച്ചാലും താനും തന്റെ കുടുംബവും മാത്രം
മാത്രമെ നയിക്കുയുള്ളുവെന്നത്‌ നം തിരിച്ചറിഞ്ഞേമതിയാകു.
നേട്ടങ്ങളുടെ പിതൃത്വം അവകാശപ്പെടാന്‍ വലിയ അര്‍ഹതയൊന്നുംനമുക്കില്ലെങ്കിലും കോട്ടങ്ങളുടെ ഉത്തരവാദിത്തം നമ്മളില്‍ത്തന്നെനിക്ഷിപ്തമാണ്‌. നേട്ടങ്ങളെ നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കാന് ‍കഴിയാതിരുന്നത്‌ നാം നമ്മുടെ നാടിനോട്‌ ചെയ്ത മഹാ അപരാധമാണ്‌. ഐക്യകേരളപോരാട്ടത്തില്‍ നാം കാണിച്ച വീറും വാശിയും പിന്നിട്‌ ഇങ്ങോട്ട്‌ അവകാശങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തിലും നമ്മള്‍പ്രകടിപ്പിച്ചിറുണ്ട്‌. അവകാശ പോരാട്ടത്തിന്റെ കാര്യത്തില്‍ അടിപതറാതെ മുന്നോട്ടുനീങ്ങിയ നമുക്ക്‌ നാടിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ അതിന്നെതിരായ പോരാട്ടത്തില്‍ നമുക്ക്‌ അടിപതറിയോയെന്ന്ചിന്തിക്കേണ്ടിയിരിക്കുന്നു. അവകാശബോധത്തോടോപ്പം നാടിനോടുത്തുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ നമുക്കു സാധിച്ചോയെന്ന് സ്വയംവിമര്‍ശനപരമായി നാം സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. നഷ്ടപ്പെട്ടനമ്മുടെ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കോപ്പം സാമുഹ്യവും സാമ്പത്തികാവുമായ അസമത്വങ്ങള്‍ക്കും അധ്ധവിശ്വസാങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായപോരാട്ടത്തില്‍ അടിപതറാതെ മുന്നോട്ട്‌ പോകാന്‍ നമുക്കു കഴിയണം, അതിനുള്ളപ്രചോദനമാകട്ടെ ഈ 50-ാ‍ം വാര്‍ഷിക ആഘോഷപരിപാടികള്‍....
നാരായണന്‍ വെളിയംകോട്‌

1 comment:

Blogger Almighty said...

പ്രിയപ്പെട്ട നാരായനന്‍ അരിയുന്നതിനു ,
താന്കലു]ടെ ബ്ലൊഗ് ആദ്യം വായിചച്പ്പൊള്‍ ഒരു പാവം cഒമ്മുനിസ്റ്റ് എന്നു കന്ടു ചിരിക്കാനാനു തൊന്നിയത്. പക്ഷെ താങ്കള്‍ പറ്യുന്ന എല്ലാ കാര്യങളും വ്ളരെ ശരിയാണു.
ഒന്നൊഴിച് . കെരള്ത്തിന്ടെ വ്യവ്സായ തകര്ച്ച്ക്ക് പിന്നില്‍ ഇടതു കക്ഷികള്ക്ക് സാരമായ് പന്കുണ്ടെന്നു സമ്മതിച്ചു കൂടെ.