Thursday, October 26, 2006

ദല കേരളോത്സവം സമാപിച്ചു.

ദല കേരളോത്സവം സമാപിച്ചു.

കേരളത്തിലെ നട്ടുത്സവത്തിന്റെ തനി പകര്‍പ്പില്‍ ദല ദുബായില്‍ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടുനിന്ന കേരലോത്സവം വിജയകരമായി സമാപിച്ചു. കേരളത്തിലെ ഉത്സവപ്പറമ്പില്‍ പങ്കു കൊള്ളുന്ന അതെ ആവേശത്തോടെ സന്തോഷത്തൊടെ വമ്പിച്ച ജനാവലി കേരളോത്സവത്തില്‍ പങ്കെടുത്തു.

ഗല്‍ഫ്‌ രാജ്യങ്ങളില്‍ ജനിച്ചു വളര്‍ന്ന ഇളം തല മുറ മതാപിതാക്കളില്‍ നിന്നു കേട്ടറിഞ്ഞ നാട്ടുത്സവം നേരില്‍ കണ്ടതിന്റെ സന്തോഷത്തിലായിരുന്നു.

പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആനയും അമ്പാരിയും വിവിധ നിറത്തിലുള്ള മുത്തുക്കുടകളുമായി നടത്തിയ ഘോഷയാത്ര കണ്ണിനും കരളിനും കുളിര്‍മ നല്‍കുന്നതായിരുന്നു.

നാടന്‍ കലകളായ കാവടി തെയ്യം കരകാട്ടം ചെണ്ടമേളം ശിങ്കാരിമേളം പഞ്ചവാദ്യം റിക്കര്‍ഡ്‌ ഡാന്‍സ്‌ സൈക്കിള്‍ യത്ജ്നം വിവിധതരം കലാപരിപാടികളും തട്ടുകടകളും വിവിധതരം സാധനങ്ങള്‍ ലഭ്യമാകുന്ന സ്റ്റാളുകളും കുടുംബശ്രി ഹോട്ടലും കേരളോത്സവത്തിന്ന് കൂടുതല്‍ പകിട്ടുനല്‍കി

No comments: