Saturday, October 14, 2006

നാടും നഗരവും ശുചികരിക്കാന്‍
ജനലക്ഷങ്ങള്‍ രംഗത്തിറങ്ങി.
മാലിന്യവിമുക്‌ത കേരളത്തിന്നായി സംസ്ഥാനത്ത്‌ വെള്ളിയാഴാ്ച ജനലക്ഷങ്ങള്‍ ഒറ്റ മനസ്സോടെ കര്‍മ്മപഥത്തിലിറങ്ങി. മുഖ്യമന്ത്രിമുതല്‍ സ്കുള്‍ വിദ്യാര്‍ഥിവരെ അണിനിരന്ന ഈ യജ്ഞം സംസ്ഥാനം കണ്ടതില്‍ വെച്ച്‌ ഏറ്റവും വലിയ
ജനകീയ മുന്നേറ്റമായിരുന്നു.മാരകരോഗവാഹിനികളായ കൊതുകുകളുടെ ആവാസകേന്ദ്രമായ പൊതുനിരത്തുകളിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യക്കൂന്‍ബാരങ്ങളും ചപ്പുചവറുകളും ഇവര്‍ക്കുമുന്നില്‍ വഴിമാറി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ‍ വിദ്യര്‍ഥികളും തൊഴിലാളികളും കുടുംബശ്രി പ്രവര്‍ത്ത്‌കരും അധ്യാപകരും യുവാക്കളും തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും പങ്കെടുത്തു

No comments: