Monday, October 30, 2006

ഉയര്‍ന്ന വിലകള്‍ താഴില്ലേ???


ഇന്ത്യയിലുണ്ടായ പെട്രോളിയം വിലവര്‍ദ്ധനയാണു ഇത്തരം ഒരു സംശയത്തിനു ആധാരം. മന്‍മോഹന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ ആറുതവണയാണ്‌ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക്‌ വില വര്‍ദ്ധിപ്പിച്ചത്‌. ഇക്കഴിഞ്ഞ ജൂണില്‍ ചരിത്രത്തിലെ തന്നെ വലിയൊരു വിലവര്‍ദ്ധനയാണു സര്‍ക്കാര്‍ നടപ്പാക്കിയത്‌. ഓരോ തവണയും അന്താരാഷ്ട്ര എണ്ണവിലവര്‍ദ്ധന എന്ന കാരണവും പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയില്‍ എണ്ണവില ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. കഴിഞ്ഞ ജൂണില്‍ ബാരലിനു 75 ഡോളറോളം ഉണ്ടായിരുന്ന അന്താരാഷ്ട്ര എണ്ണവില ഇപ്പോള്‍ 60 നു താഴെ ആണു. വിലവര്‍ദ്ധന മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കു ആശ്വാസം നല്‍കാന്‍ ഇനിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം.

No comments: