Saturday, October 28, 2006

പ്രധാന മന്ത്രിയെ കേരളത്തില്‍ വെച്ചു വധിക്കുമെന്ന് ഈ-മെയില്‍ സന്ദേശം.

പ്രധാന മന്ത്രിയെ കേരളത്തില്‍ വെച്ചു വധിക്കുമെന്ന് ഈ-മെയില്‍ സന്ദേശംകേരളപ്പിറവിയുടെ സുവര്‍ണ്ണജുബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത്‌ എത്തുന്ന പ്രധാന മന്ത്രിയെ വധിക്കുമെന്നു ഭിഷണിപ്പെടുത്തി ഡി ജി പി ക്കും ആഭ്യന്തര സിക്രട്ടറിക്കും ഈ-മെയില്‍ സന്ദേശം ലഭിച്ചു. പോലീസിന്‌ ഭീഷണി സന്ദേശം അയച്ച ഇന്റര്‍നെറ്റ്‌ കാഫെ ഉടമയെ പോലീസ്‌ ചോദ്യം ചെയ്യുന്നതിന്നായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌.


അകബര്‍ രാജിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു



പ്രധാനമന്ത്രിയും രാഷ്ട്രപതിയേയും വധിക്കുമെന്ന് ഇ-മെയില്‍ സന്ദേശം അയച്ച ചെര്‍ത്തല സ്വദേശി അകബര്‍ രാജിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കൂടുതല്‍ അന്വാഷണം നടന്നുവരികയാണ്‌.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്ന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് സന്ദേശം ലഭിച്ചത്‌ പോലീസിനെയാകെ ഞെ ട്ടിച്ചിരിക്കുകയാണ്‌. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പതിവുപോലെ നടക്കുമെന്നും സംഭവത്തെ സര്‍ക്കാര്‍ വളെരെ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

8 comments:

asdfasdf asfdasdf said...

ഇപ്പൊ കിട്ടിയ വാര്‍ത്ത.. ഫ്ലാഷ് ന്യൂസ്.. ഫ്ലാഷ് ന്യൂസ്..

Anonymous said...

ഇന്ത്യക്കു സ്വാതന്ത്യം കിട്ടി .. ഗാന്ധിജി വെടിയേറ്റു മരിച്ചു, കേരള സംസ്ഥാനം രൂപീകരിക്കപെട്ടു, അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു..

തുടങ്ങിയെ ലേറ്റസ്റ്റു ഫ്ലാഷ് ന്യൂസൊന്നും ഇന്നത്തെ “ജനശക്തി ന്യൂസീല്‍” കണ്ടില്ലല്ലോ സഖാവേ നാരായണാ?


ഹാ കഷ്ടം! വീണിതല്ലോ കിടക്കുന്നു ധരണിയില്‍.. എന്നാണല്ലോ കവി പാടിയിരിക്കുന്നത് ;)

Anonymous said...

പാവപ്പെട്ട തൊഴിലാളിവര്‍ഗ്ഗ സഖാക്കള്‍ നടത്തുന്ന വിപ്ലവാത്മകബ്ലോഗിനെ പരിഹസിക്കുന്നോ?

ഓ,മനസ്സിലായി,അമേരിക്കന്‍ ഏജന്റുമാര്‍....

തൊഴിലാളിവര്‍ഗ്ഗത്തിന് പുതിയ ന്യൂസ്,പഴയന്യൂസ് എന്ന വ്യത്യാസമില്ല.അതെല്ലാം പിന്തിരിപ്പന്‍ ബൂര്‍ഷ്വാ കാഴ്ചപ്പാടുകളാണ്.

തൊഴിലാളിവര്‍ഗ്ഗത്തെ പരിഹസിച്ചു പരാജയപ്പെടുത്താമെന്ന ആഗോളമുതലാളിത്തത്തിന്റെ ഗൂഢാലോചനയ്ക്കെതിരെ ജാഗരൂകരായിരിപ്പിന്‍,സഖാക്കളേ.

Anonymous said...

പാവപ്പെട്ട തൊഴിലാളിവര്‍ഗ്ഗ സഖാക്കള്‍ നടത്തുന്ന വിപ്ലവാത്മകബ്ലോഗിനെ പരിഹസിക്കുന്നോ?

ഓ,മനസ്സിലായി,അമേരിക്കന്‍ ഏജന്റുമാര്‍....

തൊഴിലാളിവര്‍ഗ്ഗത്തിന് പുതിയ ന്യൂസ്,പഴയന്യൂസ് എന്ന വ്യത്യാസമില്ല.അതെല്ലാം പിന്തിരിപ്പന്‍ ബൂര്‍ഷ്വാ കാഴ്ചപ്പാടുകളാണ്.

തൊഴിലാളിവര്‍ഗ്ഗത്തെ പരിഹസിച്ചു പരാജയപ്പെടുത്താമെന്ന ആഗോളമുതലാളിത്തത്തിന്റെ ഗൂഢാലോചനയ്ക്കെതിരെ ജാഗരൂകരായിരിപ്പിന്‍,സഖാക്കളേ.

Anonymous said...

ന്യൂസ് എന്നാല്‍ new information about specific and timely events എന്നാണ്. അല്ലാതെ രണ്ടും മൂന്നും ദിവസം കഴിഞ്ഞുള്ള കാര്യങ്ങളല്ല. നിങ്ങള്‍ ഏതു ലോകത്താണ് സുഹുത്തേ.. ബ്ലോഗില്‍ നിങ്ങള്‍ ഇ.എം.എസ്സിന്റെ പഴയ ലേഖനം കൊടുത്തത് നല്ല നീക്കം തന്നെയാണ്. അല്ലാതെ പഴയ വാര്‍ത്തകള്‍ക്ക് പിന്നാലെ പോയി വെറുതെ സമയം കളയല്ലേ..

ജനശക്തി ന്യൂസ്‌ said...
This comment has been removed by a blog administrator.
ജനശക്തി ന്യൂസ്‌ said...

സുഹൃത്തെ,

ഈ വാര്‍ത്ത മറ്റു പത്രങ്ങലില്‍ വരുന്നതിന്നു മുമ്പ്‌ ഫോട്ടോ ഉല്‍പ്പെടെ ജനശക്തി ന്യൂസില്‍ വന്നിട്ടുണ്ടായിരുന്നു. പിന്നീട്‌ error കാരണം പോസ്റ്റ്‌ ചെയ്ത മാറ്റര്‍ കുറച്ചു സമയത്തിന്നു ശേഷം നഷ്ടപ്പെടുകയാണ്‌ ചെയ്തത്‌. പിന്നെ വളരെ സമയത്തിന്നു ശേഷമാണ്‌ ശരിയായത്‌. സസ്നേഹം.
നാരായണന്‍ വെളിയംകോട്‌.

Anonymous said...

ചില സാങ്കേതിക കാരണങ്ങളാല്‍ ഞങ്ങളുടെ സംപ്രേഷണത്തിന് തടസ്സം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു.

മേല്‍ വാചകം എവിടെയെങ്കിലും സേവ് ചെയ്ത് വെച്ചോ, ഇടക്കൊക്കെ ആവശ്യം വരും.