Friday, October 27, 2006

കേരളത്തെ ചുവപ്പിച്ച വിപ്ലവ പോരാട്ടം. വി.എസ്‌ അചുതാനന്ദന്‍.


പുന്നപ്ര വയലാര്‍ സമരത്തിന്റെ വീരനായകന്‍ സ: വി എസ്‌ തന്റെ ഓര്‍മ്മയിലെയ്കോരു എത്തിനോട്ടം.


തെലുങ്കാന സമരം പോലെ തെഭാഗ സമരം പോലെ അര്‍ എന്‍ ഐ കലാപം പോലെ ശ്രദ്ധേയമായ വിപ്ലവപോരാട്ടമാണ്‌ പുന്നപ്ര- വയലാര്‍ സമരം.ബ്രിട്ടിഷ്‌ സാമ്രജ്യത്വ ഭരണകൂടത്തെ അധികാര കൈമാറ്റത്തിന്ന് പ്രേരിപ്പിച്ച, നിര്‍ബന്ധിതമാക്കിയ ഉജ്വലമായ സമരങ്ങളിലൊന്ന്. അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സ്വേച്ഛാധികാര പ്രമത്തമായ നാട്ടുരാജ-ദിവാന്‍ ഭരണത്തിന്നെതിരെ കര്‍ഷകത്തൊഴിലാളികളും കയര്‍ത്തൊഴിലാളികളും കൃഷിക്കരുമെല്ലാം യോജിച്ചുനടത്തിയ പോരാട്ടത്തില്‍ നൂറുകണക്കിന്ന് വിപ്ലവകാരികള്‍ രക്തസാക്ഷികളായി.. കേരളത്തെ ചുവപ്പിക്കുകയും പിന്‍ തലമുറകള്‍ക്ക്‌ കുറെകൂടി പുരോഗമനപരമായ ജീവിതവസ്ഥ സാധിതമാക്കുകയും ചെയ്ത പോരാട്ടത്തിന്റെ 60-) വര്‍ഷികമാണിന്നു ആഘോഷിക്കുന്നത്‌.

സാമ്രാജ്യാധിപത്യവും രാജഭരണവും അവസാനിപ്പിച്ചുവെങ്കിലും സാമ്രജ്യത്വ ചൂഷണം ഇന്നും നിലനില്‍ക്കുന്നു.ആഗോളവക്കരണ ഉദാരവക്കരണ സാമ്പത്തിക നയങ്ങളിലൂടെ ജനങ്ങളെയാകെ വലയം ചെയ്ത്‌ പാപ്പരാക്കിക്കൊണ്ടിരിക്കുകയാണ്‌ സാമ്രജിത്വശക്തികള്‍. നമ്മുടെ കൃഷിയെയും വ്യവസായത്തെയും നഷ്ടത്തിലാക്കി തകര്‍ക്കുക എന്ന സമീപനമാണ്‌ നവകോളനീകരണത്തിന്റെ ഭാഗമായി സ്വികരിക്കുന്നത്‌. വിപണി പൂര്‍ണ്ണമായും വിദേശ കുത്തകകള്‍ക്കു മുന്നില്‍ തുറന്നു വെച്ചിരിക്കുന്നു. അതുകാരണമാണു കാര്‍ഷിക-വ്യവസായ പ്രതിസന്ധി ഇവിടെ രൂക്ഷമായത്‌. കൃഷിക്കരും കര്‍ഷകത്തൊഴിലാളികളും വ്യവസായത്തൊഴിലാളികളുമെല്ലാം പ്രയാസപ്പെട്ടതും പപ്പരാകുന്നതും അതുകൊണ്ടാണ്‌

No comments: