Friday, October 20, 2006

കോട്ടയം ജില്ലാപഞ്ചായത്തും എല്‍ ഡി എഫിന്‌.

കോട്ടയം ജില്ലാപഞ്ചായത്തും എല്‍ ഡി എഫിന്‌.
കോട്ടയം:ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റു സ്ഥാനത്തേക്കു ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥിയെ 11നെതിരെ 12 വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തി സിപിയെമിലെ കെ പി സുഗുണന്‍ തിരഞ്ഞെടുക്കപ്പെട്ടു.വൈസ്‌ പ്രസിഡന്റായി കേരള കോണ്‍ഗ്രസ്സ്‌ സെക്കുലറിലെ അഡ്വ.മോഹന്‍ തോമസും തിരഞ്ഞെടുക്കപ്പെട്ടു.ഇതോടു കൂടി കേരളത്തിലെ 14 ജില്ലാ പഞ്ചായത്തുകളില്‍ 13 എണ്ണത്തിന്റെയും ഭരണം എല്‍ ഡി എഫിനായി.

No comments: