Thursday, October 19, 2006

സിവില്‍ സപ്ലൈസ്‌ അഴിമതി: റിപ്പോര്‍ട്ട്‌ നിയമസഭയില്‍വെച്ചു.


തിരു: സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനില്‍ സാധനങ്ങല്‍ വാങ്ങിയതില്‍ ഉണ്ടായ വന്‍ ക്രമക്കേട്‌ അന്വഷിച്ച ജസ്റ്റിസ്‌ കെ ഇ മുരളീധരന്‍ കമ്മറ്റി റിപ്പോട്ട്‌ നിയമസഭയുടെ മേശപ്പുറത്ത്‌‌ വെച്ചു. മുന്‍ യു ഡി എഫ്‌ ഭരണകാലത്ത്‌ നടന്ന അഴിമതിക്കുറിച്ചണ്‌ മുരളീധരന്‍ കമ്മറ്റി അന്വേഷിച്ചത്‌. ഇക്കലളവില്‍ വിവിത അഴിമതികളാണ്‌ വകുപ്പില്‍ നദന്നിട്ടുള്ളത്‌.വകുപ്പുതല അന്വേഷണത്തില്‍ 96.70 കോടിയുടെ ക്രമക്കെടാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. കമ്മറ്റിയുടെ ശുപര്‍ശ പ്രകാരം 18 കേസ്സ്‌ഉകളില്‍ സി ബി ഐ അന്വേഷണം നടത്തുമെന്ന് മന്ത്രി ദിവാകരന്‍ നിയമസഭയില്‍ അറിയിച്ചു.

3 comments:

ഇടിവാള്‍ said...

മാഷേ,ഇതൊക്കെ ഇന്നലത്തെ ഒരുവിധമെല്ലാം ടി.വി. .ന്യൂസുകളിലും, പിന്നെ, ഇന്നു രാവിലത്തെ പത്രങ്ങളീലുമുണ്ടായിരുന്നതല്ലേ ?

ഈ കട്ട്&പേസ്റ്റ് ജേര്‍ണലിസമാണോ ജനകോടികളുടെ വിസ്വാസമായി താങ്കള്‍ അവകാശപ്പെടുന്നത്?

ബ്ലോഗെഴ്സ് എന്നാല്‍, വെറും ബ്ലോഗും പിന്മൊഴികളും മാത്രംനോക്കുന്നവരല്ല, ഇടക്കൊക്കെ, ടി..വി/ പത്ര മാധ്യമങ്ങളൊക്കെ നോക്കുന്നവരാണെന്നറിയൂ !

ഈ കോപ്പി ആക്റ്റിനു പപ്കരം, പ്രസ്തുത വാര്‍ത്താധിഷ്ഠിതമായ ഒരു ലേഖനമാണു താങ്കളിവിടെ കൊടുക്കുന്നതെങ്കില്‍, വായിക്കാന്‍ ആളുകാണും !

ഇനി ചുമ്മാ സമയം കളയാനാണീ പരിപാടി എങ്കില്‍,ആള്‍ ദ ബെസ്റ്റ്!

asdfasdf asfdasdf said...

കലക്കി ഇടിവാള്‍ജി. ആരെങ്കിലുമൊരാള്‍ എന്താ ഇങ്ങനെ പറയാത്തതെന്ന് ആലോചിച്ചിരിക്കുകയായിരുന്നു ഞാന്‍. കുതിരവട്ടം പപ്പു തേന്മാവിന്‍ കൊന്മ്പില്‍ പറയുന്ന പോലെ..’സ്കൂപ്പ് ഇടടാ..’ എന്നു പറയാന്‍ തോന്നിപ്പോകുന്നു..

Shiju said...

അതിനു ഇത് വാര്‍ത്തകള്‍ മഞ്ഞ കണ്ണാടിയില്‍ കൂടി വായിച്ച് ഇടുന്ന പോസ്റ്റുകള്‍ അല്ലെ ചേട്ടന്മാരെ. അല്ലെങ്കില്‍ കഴിഞ്ഞാഴ്ച ഇടത് മന്ത്രിമാര്‍ വീട് മോടി പിടിപ്പിച്ചതിനെ പറ്റിയുള്ള വാര്‍ത്ത ഇവീടെ കാണേണ്ടതല്ലേ. ഒന്നുമില്ലെങ്കില്‍ കഴിഞ്ഞ സര്‍ക്കാരുമായുള്ള ഒരു താരതമ്യ പഠനം എങ്കിലും. പതിവ് പോലെ എല്ലാം ഉദ്യോഗസ്ഥരുടെ മേല്‍ ചാരിവെച്ച് രാഷ്ട്രീയക്കാര്‍ രക്ഷപ്പെട്ടു.

ഓ.ടോ: കഴിഞ്ഞ സര്‍ക്കാരിന്റെ എല്ലാ മന്ത്രിമാരും കൂടി കൊടിയേരിയുടെ അത്രയും ചിലവാക്കിയില്ലെന്നാണ് വാര്‍ത്ത. നമ്മുടെ സ്ഘാക്കന്മാരുടെ ഒരു ജന സേവനമേ!!