Friday, October 06, 2006


സുപ്രസിദ്ധ സിനിമാതാരം ശോഭന തളര്‍ന്നുവീണു.

ചിക്കുന്‍ ഗുനിയ പനി ബാധിച്ച്‌ അവശനിലയിലായിരുന്ന നടി ശോഭന രണ്ടുമണിക്കൂര്‍ നീണ്ട നൃത്തത്തിനൊടുവില്‍ വേദിക്കു പിന്നില്‍ തളര്‍ന്നുവീണു. സൂര്യഫെസ്റ്റിവലിനോടനുബന്ധിച്ചായിരുന്നു നൃത്തം അവതരിപ്പിച്ചത്‌. പരിപാടിക്കു ശേഷം സൂര്യ കൃഷ്ണമൂര്‍ത്തിയാണ്‌ ശോഭനയുടെ അവസ്ഥ സദസ്സിനെ അറിയിച്ചത്‌. ഇതോടെ കലാകാരിയുടെ അര്‍പ്പണബോധത്തെ സദസ്സ്‌ കൈയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു.

2 comments:

Aravishiva said...

ശോഭനയുടെ അര്‍പ്പണബോധത്തിനു മുന്‍പില്‍ നമിയ്ക്കുന്നു.കേരളം കണ്ട ആ വലിയ കലാകാരി എത്രയും പെട്ടന്ന് സുഖം പ്രാപിയ്ക്കട്ടെ എന്നാശംസിയ്ക്കുന്നു...

Sreejith K. said...

ഈ അര്‍പ്പണമനോഭാവം പ്രശംസനീയം. എത്രയും പെട്ടെന്ന് ശോഭന സുഖം പ്രാപിക്കട്ടെ എന്ന് പ്രാ‍ര്‍ത്ഥിക്കുന്നു.