
ജനപങ്കാളിത്തത്തോടെ ഡി.വൈ.എഫ്.ഐ ചിക്കന്‍ ഗുനിയ പടരുന്ന സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി 7,8 തീയ്യതികളില്‍ ഡി.വൈ.എഫ്.ഐയുടെ യൂണിറ്റുകളുടെ നേതൃത്വത്തിലായിരിക്കും "കേരള ശുചീകരണം" നടത്തുകയെന്നു സംസ്ഥാന സിക്രട്ടറി എ. പ്രദീപ് കുമാര്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ 23,816 യൂണിറ്റുകളുടെ നേതൃത്വത്തിലായിരിക്കും പരിപാടി. ഡങ്കി പനി പ്‌അടര്‍ന്നുപിടിച്ചപ്പോഴും സുനാമിപോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോഴും ജനങ്ങളെ സഹായിക്കുവാന്‍ ഡി.വൈ.എഫ്.ഐ മുന്നിട്ടിറങ്ങിയിട്ടുണ്ട്.
No comments:
Post a Comment