Friday, October 06, 2006

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍‍ തീരുമാനിച്ചു.


തിരു:ചിക്കുന്‍ ഗുനിയ തടയുന്ന്തിനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ഒരുകോടി അനുവദിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ഒക്ടൊബര്‍ 13നു മാലിന്യമുക്ത കേരളമായി പ്രഖ്യാപിക്കാനും അതിനു മുന്നോടിയായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമനിച്ചു.ചിക്കുന്‍ ഗുനിയ വ്യാപകമകുന്ന ആലപ്പുഴ ജില്ലയില്‍ സമഗ്രപ0നത്തിനു വിദഗ്ധസംഘം ബുധനാഴ്ച എത്തി.ലോകാരോഗ്യസംഘടന,ദില്ലി കമ്യൂണിക്കബിള്‍ ഡിസീസസ്‌,പുണെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്ട്യുട്ട്‌ എന്നിവയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഒബതംഗ സംഘമാണു ചേര്‍ത്തലയില്‍ എത്തിയത്‌. ചിക്കുന്‍ ഗുനിയമൂലം ജില്ലയില്‍ നാലുപേര്‍കൂടി ബുധനാഴ്ച മരിച്ചു. ഇതോടെ മരിച്ചവര്‍ 75 ആയി.രോഗപ്രതിരോധട്ത്തിന്നും കൊതുകുനശികരണത്തിന്നുമുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്താനത്തില്‍ മുന്നേറുകയായി. വിദ്യാലയങ്ങള്‍,സര്‍ക്കാര്‍ ഓഫീസുകള്‍,സ്താപനങ്ങള്‍ എന്നിവിടങ്ങളില്‍ ഒരാഴ്ച നീളുന്ന ശുചീകരണപ്രവര്‍ത്തനത്തിനു ബുധനാഴ്ച തുടക്കമായി

No comments: