Friday, September 29, 2006

ഒറ്റപ്പെടുത്തുവാന്‍ അനുവധിക്കില്ല - ഉമ്മന്‍ ചാണ്ടി

ആന്റണിയെയും ലീഗിനെയും ഒറ്റപ്പെടുത്തുവാന്‍ അനുവധിക്കില്ല - ഉമ്മന്‍ ചാണ്ടി

മാറാട്‌ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയെയും മുസ്ലീം ലീഗിനെയും ഒറ്റപ്പെടുത്താന്‍ അനുവധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആന്റണി സി.ബി.ഐ അന്വേഷണത്തിനു സന്നദ്ധമാകാഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന് കമ്മീഷന്‍ അഭിപ്രായം പ്രകടിച്ചത്‌ യാഥാര്‍ത്ഥ്യങ്ങള്‍ പൂര്‍ണ്ണമായി പരിശോധിക്കാതെയാണ്‌. സി.ബി.ഐ അന്വേഷണത്തിനു പോയാല്‍ മേറ്റെല്ലാം നിലയ്ക്കുംആയിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇപ്പോള്‍ സി.ബി.ഐ അന്വേഷണത്തിനു തീരുമാനിച്ച സാഹചര്യത്തില്‍ മാറാട്ടെ ആദ്യ കലാപം കൂടി അന്വേഷിക്കണം.

2 comments:

aneel kumar said...

'അനുവധിക്കില്ല' അല്ല പത്രക്കാരേ, അനുവദിക്കില്ല.

Anonymous said...

മാറാട്‌ മാത്രമല്ല, കേരളത്തില്‍ അങ്ങോളമിങ്ങോളം വര്‍ഗ്ഗീയകലാപങ്ങള്‍ നടത്താന്‍ വര്‍ഗ്ഗീയവാദികള്‍ക്ക്‌ ഒത്താശ ചെയ്തുകൊടുത്തത്‌ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരാണ്‌. എന്‍.ഡി.എഫിനെ ചിറകിനുള്ളില്‍ ഒതുക്കിയ ലീഗിനെയും സംഘപരിവാറിനെയും ആര്‍.എസ്‌.എസിനേയും സഹായിച്ച അവരുടെ ആഞ്ജവര്‍ത്തിയായി പ്രവര്‍ത്തിച്ച മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയേയും ജനങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിഞ്ഞിട്ടും അതില്‍നിന്നൊന്നും പാഠം പഠിക്കുവാന്‍ അവര്‍ തയ്യാറായിട്ടില്ല. മാറാട്‌ ഒന്നാം കലാപത്തില്‍ ആര്‍.എസ്‌.എസ്സിന്റെയും ലീഗിന്റെയും ആഞ്ജയനുസരിച്ച്‌ സി.പി.എം പ്രവര്‍ത്തകരെ പ്രതിസ്ഥാനത്ത്‌ ചേര്‍ത്ത ആന്റണിക്ക്‌ ചരിത്രം മാപ്പുകൊടുക്കില്ല.