Friday, September 29, 2006

പ്രവാസി സമ്മേളനം ദല്‍ഹിയില്‍

അഞ്ചാമത്‌ പ്രവാസി ഭാരതീയ ദിവാസ്‌ സമ്മേളനം ജനുവരി 7,8,9 തീയ്യതികളില്‍ ന്യൂദല്‍ഹിയില്‍ വെച്ച്‌ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ്‌ ഉത്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും 2000ത്തില്‍ പരം വിദേശ ഇന്ത്യക്കാര്‍ പങ്കെടുക്കും. ദല്‍ഹിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ പ്രവാസ കാര്യ മന്ത്രി വയലാര്‍ രവി ലോഗോ പുറത്തിറക്കി. ഒമ്പതുകോടി ചിലവു പ്രതീക്ഷിക്കുന്ന ഈ സംഗമത്തിനു മൂന്നാം തവണയാണ്‌ ദല്‍ഹി വേദിയാകുന്നത്‌.

No comments: