Saturday, September 30, 2006

സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നുവെന്നു

മാറാട്‌: സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നുവെന്നു. ആന്റണി
പുരം: മാറാട്‌ കലാപത്തെ കുതിരുവനന്തറിച്ചുള്ള സത്യാവസ്ഥ മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് എ.കെ. ആന്റണി പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ എ.കെ. ആന്റണി മന്ത്രിസഭയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതിനെകുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കലാപത്തിനുശേഷം സി.ബി.ഐ അന്വേഷണം നടത്താതിരുന്നതില്‍ ദുരൂഹതയില്ലെന്നു ആന്റണി പറഞ്ഞു. ഇതിനുമുമ്പ്‌ സി.ബി.ഐ അന്വേഷണം വേണ്ടെന്നു പറഞ്ഞ സി.പി.എംകാര്‍ ഇന്ന് കുറ്റപ്പെടുത്തുന്നു- ആന്റണി ആരോപിച്ചു. കലാപ ദിവസം പോലീസ്‌ ഇടപെട്ടിട്ടുണ്ടെന്നു റിപ്പോര്‍ട്ടിലുണ്ടെന്ന് ആന്റണി വ്യക്തമാക്കി

17 comments:

സുമേഷ്‌ said...

ചീഫ്‌ എഡിറ്റര്‍ നാരയണേട്ടന്ന് സ്നേഹപൂര്‍വ്വം,

.......... ജനശക്തി ന്യൂസ്‌ സ്ഥിരമായി വായിക്കാറുണ്ട്‌.താങ്കള്‍ പറയുന്ന പോലെ ഇനിയുള്ള കാലം നാം ഹിന്ദുക്കള്‍ ഒരുമിച്ചു നിന്നില്ലെങ്കില്‍ ഇവിടെ മുസ്ലിംകള്‍ സകലതും നേടി ഇന്ത്യ ഒരു സൗദി ആയി മാറും.താങ്കളെപ്പോലുള്ള നല്ല വര്‍ഗ സ്നേഹമുള്ള ഹിന്ദുക്കള്‍ക്കു വേണ്ടി ഇന്നത്തെ ഇന്ത്യ ദാഹിക്കുന്നു.നമ്മെപ്പോലുള്ളവരെ മാത്രം ബാധിക്കുന്ന ഇത്തരം വാര്‍ത്തകളും മുസ്ലീംകളുടെ ക്രൂരത തുറന്നു കാട്ടുന്ന വിവരങ്ങളും തരുവാന്‍ വിനീതമായി ആവശ്യപ്പെടുന്നു.താങ്കള്‍ മെയിലില്‍ പറഞ്ഞ പോലെ മുസ്ലിംകളില്ലാത്ത ഒരു ഹിന്ദു രാഷ്ട്രമാണെന്റെയും ലക്ഷ്യം.ജയ്‌ ശ്രീ രാം


സുമേഷ്‌
ചിറയിന്‍കീഴ്‌

ദേവന്‍ said...

സുമേഷ്‌
ആരാണു ഹിന്ദു? ഒരു ഹിന്ദുവാകാന്‍ എന്താണൂ ചെയ്യേണ്ടത്‌? മുസ്ലീങ്ങളും കൃസ്തുമതക്കാരും സിഖുകാരും ജൈനരും ബുദ്ധമതക്കാരും ഹിന്ദുക്കളല്ലെന്ന് ആര്‌ എവിടെപ്പറഞ്ഞിരിക്കുന്നു?

എന്താണ്‌ ഇന്ത്യ? സായിപ്പ്‌ വിട്ടിട്ടുപോയ നാടാണെങ്കില്‍ അത്‌ മതേതര രാഷ്ട്രമാണ്‌. സായിപ്പ്‌ ഭരിച്ചിരുന്നതിനു മുന്‍പ്‌ ഇന്ത്യ ഇല്ലായിരുന്നു.

ദില്‍ബാസുരന്‍ said...

ആഹാ സുമേഷ്.... വെരി നൈസ്! ചിറയിന്‍ കീഴില്‍ ഇപ്പോള്‍ എത്രയാണ് സമയം? ഏതാണ് ദിവസം? രാത്രിയോ പകലോ? കൊല്ലവര്‍ഷം 2006 തന്നെയല്ലേ?

(ഈ പ്രയോഗം ക്ലബ്ബിലാവണമായിരുന്നു. ആതാണേയ് ഇവിടെ കണ്ട് വരാറുള്ള ഒരു രീതി) :-)

അനംഗാരി said...

ഇവനാരടാ?.പരമശിവന്‍ ഇവിടെയുണ്ട്. സാക്ഷാല്‍ തൃക്കണ്ണ് തുറക്കണോ?. ഒരു ഹിന്ദു വാദി. എടാ കൊച്ചനേ, എന്റെ അമ്മ ഹിന്ദു സമുദായത്തില്‍ പെട്ടതും,എന്റെ അച്ഛന്‍ മുസ്ലീലുമുമാണ്. എന്റെ ചേച്ചി ( ഇത്ത) ഹിന്ദുവിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.പറയടേ..ഞാന്‍ ഹിന്ദുവോ അതോ മുസ്ലീമോ, അതോ ഇന്‍ഡ്യനോ?. ജാതിയുടെയും, മതത്തിന്റേയും, പേരില്‍ ഇങ്ങനെ പേക്കൂത്തിന് ഇറങ്ങി പുറപ്പെടുന്നവരാണ് ഈ നാടിന്റെ ശാപങ്ങള്‍.

അരവിന്ദ് :: aravind said...

വിയെമ്മിന്റേയും ഉത്സവത്തിന്റേയും പോസ്റ്റൊക്കെ വായിച്ചപോലെ ഞാന്‍ ഈ സുമേഷിന്റെ കമന്റ് കണ്ട് കുലുങ്ങി കുലുങ്ങി ചിരിക്കുന്നു..

എന്റെ ചേട്ടന്മാരേ, ഇതൊക്കെ ആളെക്കൂട്ടാനുള്ള വേലയല്ലേ...

ഇതിനൊക്കെ ഉത്തരം പറയാന്‍ പോയാ..
ഹിഹിഹിഹി....

Anonymous said...

ദൈവങ്ങളെ നിങ്ങള്‍ സാക്ഷി, ഞങ്ങളീവിടെ മരിക്കുകയാണ്, നിന്‍റെ പേര് പറഞ്ഞ്. നീയെന്താ ഒന്നും മിണ്ടാത്തത്? എന്തോ? കേട്ടില്ല! എന്താ? നീയിങ്ങോട്ട് വരുന്നെന്നോ? ഇവരെ നന്നാക്കാനേ? കൊള്ളാം ഒരു ദൈവം കൂടി ക്രൂശിക്കപ്പെടാന്‍ പോവുകയാണ്.

ദേവന്‍ said...

ഉവ്വ് അരവിന്ദാ, ഇതിനു പ്രതികരിക്കരുതെന്ന് അറിയാന്‍ പാടില്ലാഞിട്ടല്ല, ഒരു റിഫ്ലക്സ് ആക്ഷന്‍ ആയിരുന്നു. പറമ്പില്‍ ഓലമടല്‍ വീഴുമ്പോ നമ്മളറിയാതെ “ആരെടാ അത്?” എന്ന് ചോദിച്ചുപോവാറില്ലേ അതുപോലെ.

പുകസസം said...

ജനശക്തി സുമേഷുമായി ഒരു രഹസ്യമെയില്‍ ഇടപാട് നടത്തിയെന്നാണല്ലോ സൂചന.വാസ്തവമോ?
പത്രാധിപര്‍ പറയട്ടെ.
വര്‍ഗ്ഗീയവാദവും ജനശക്തിയുമായുള്ള ഇടപാട് എന്താണ് എന്ന് എല്ലാവരും അറിയട്ടെ.

അതുല്യ said...

ഈ 22ആം നൂറ്റാണ്ടിലും.. ക്രിസ്തുവും, മുസ്ലിമും, ഹിന്ദുവും... അപ്പ്പോ ഈ സുരേഷും നാരായണേട്ടനുമൊക്കെ ആസ്പത്രീലു പോവുമ്പോ 'ഹിന്ദു ഡോക്ടേഴ്സ്‌ ഓണ്‍ലി"യിലാണോ പോവാറു? അല്ലാ, ഹൃദയം നിക്കണ സുക്കേട്‌ വല്ലതും ആയാ ഡോ. ചെറിയാന്‍ തന്നെ വേണമെന്ന് തോന്നുമോ? നാലു കാശുള്ളത്‌ നിങ്ങള്‍ കൊണ്ടുപോയി മഞ്ഞട്രസ്റ്റിലിടാതെ മുത്തൂറ്റിലു കൊണ്ട്‌ പോയിട്ടതോ? പെരേടേ മോളിലു തെങ്ങ്‌ രാത്രി ചെരിഞ്ഞപ്പോ മുസ്തഫ വന്നതോ?

ഈ ക്രിസ്തുവും, മുസ്ലിമും, ഹിന്ദുവും... ഒക്കെ കരയുമ്പോ പല കളറാണോ കണ്ണീരു? ഹിന്ദുവിന്റെ വയറ്റീന്ന് പോണത്‌ കസ്തൂരിയും, മുസ്ലിന്റെ വയറ്റീന്ന് പോണത്‌........

ദൈവമേ... നിങ്ങള്‍ക്ക്‌ പറ്റിയ കൈ അബദ്ധമാണി ബ്ലോഗിനുടമകളും സുരേഷിനേ പോലുള്ളവരും.

ഇന്നലെ ചെയ്തോരബദ്ധം
ഇന്നത്തേ ആചാരം

ഒരു കുമാരനാശാന്‍ കവിതയുണ്ടായിരുന്നു... മറന്നു..

ഷിജു അലക്സ്‌‌: :Shiju Alex said...

വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ഇത്തരം ബ്ലോഗ്ഗുകളെ തനിമലയാളം കൂട്ടായ്മയില്‍ നിന്ന് ഒഴിവാക്കെണ്ടാതാണ്.

മുസ്ലീകളെ മൊത്തം ഇന്‍ഡ്യയില്‍ നിന്ന് പുറത്താക്കിയാല്‍ സമാധാനം പുലരും എന്നു കരുതുന്ന സുമേഷിനെ പോലെ ഉള്ളവരും അതിനു ചൂട്ടുപിടിച്ച് കൊടുക്കുന്ന സി.പി.എം ന്റെ പേരില്‍ ഒരു ബ്ലൊഗ്ഗ് തുടങ്ങി നാരായണെനെ പോലുള്ളവരുടെ തലമുറ ആണ് കേരളത്തിന്റേയും ഇന്‍ഡ്യുയുടേയും ശാപം.

ഒരു മതത്തില്‍ ഉള്ളരെ മൊത്തമോ അതോ ഒരു ജാതിയില്‍ ഉള്ളവരെ മൊത്തമോ പുറത്താക്കിയിട്ട് സമാധാനം പുലരുമായിരുന്നു എങ്കില്‍ അഫ്‌ഗാനിസ്ഥാനിലും, ഇസ്രായേലിലും, ഇറാക്കിലും എന്തിനധികം ശ്രീലങ്കയിലും ഒക്കെ എന്നേ സമാധാനം പുലരുന്മായിരുന്നു.

നിങ്ങളെ പോലുള്ള പോലുള്ള ആള്‍ക്കാരാണ് കേരളത്തെ ഭ്രാന്താലയം ആക്കുന്നത്.

ഇത്തിരിവെട്ടം|Ithiri said...

അരവിന്ദന്‍ പറഞ്ഞപോലെ ആദ്യം ഒന്ന് ആര്‍ത്തുചിരിക്കാന്‍ തോന്നി.

കഷ്ടം...

ഇടതുപക്ഷം said...

ജനശക്തിയുടെ യഥാര്‍ത്ഥരാഷ്ട്രീയം മനസ്സിലാക്കാന്‍ സഹായിച്ച സുമേഷിന് നന്ദി

Anonymous said...

ജനശക്തി ന്യൂസ് വല്ലതും പറയുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നതെന്തുകൊണ്ട്? ഒരു മലബാര്‍ ഹിന്ദു(അതെന്ത് ജന്തു എന്ന് ചോദിക്കരുതെ) ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരുപാട് ശ്വാസം മുട്ടുന്നു സുഹൃത്തെ!
റസിയ
clt

അഗ്രജന്‍ said...

എനിക്കും ചിരിക്കാനേ തോന്നുന്നുള്ളു...!

Faisal, Kannur said...

ഹിന്ദുമുസ്ലീം മത തീവ്രവാദികള്‍ രാജ്യത്ത്‌ വര്‍ഗ്ഗീയത പ്രചരിപ്പിച്ച്‌ ജനങ്ങളെ ഭിന്നിപ്പിക്കന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ ശക്തമായ താക്കീതുമായിട്ട്‌ ജനശക്തി ന്യൂസ്‌ രംഗത്തുവന്നിരിക്കുന്നതെന്നാണ്‌ അതിന്റെ സ്ഥിരം വായനക്കാരനായ എനിക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌. വര്‍ഗ്ഗീയശക്തികള്‍ രാജ്യത്ത്‌ ജനങ്ങളുടെ സമാധാനം കെടുത്തുന്നതിന്നും സൈര്യജീവിതം താറുമാറക്കുന്നതിനുമുള്ള ശ്രമങ്ങളെ വളരെ ജാഗ്രതയോടുകൂടിത്തന്നെ നാം കൈകാര്യം ചെയ്യണം. മതേതരത്തിനും ജനാധിപത്യത്തിനും എതിരെ നിലകൊള്ളുന്ന വര്‍ഗ്ഗീയവാദികളും മത തീവ്രവാദികളും രാജ്യത്തിനു തന്നെ ആപത്താണെന്ന തിരിച്ചറിവു നമുക്കുണ്ടാകണം. വര്‍ഗ്ഗീയ വിഷം തുപ്പുന്ന പ്രതികരണങ്ങള്‍ കാണാനിടയായി. ഈ പ്രതികരണങ്ങളെ തികഞ്ഞ അവഞ്ജയോടെ വായനക്കാരായ നമ്മള്‍ തള്ളിക്കളയണം.

Reshma said...

Dear Faisal,

you are right. In this era politics going to as a PoliTRICKS.... Also the Religious issues are coming day by day... People should be understand their aims.... Our Country - the great democratic country, India.... we should proud of that... We all are indians... here there is no need the categories like hindu, muslim and christians..... all are equal... We are one....

Dear Janasakthi people... your works are welldone... i appreciate your sincerity.....

Go ahead...

We all are with Janasakthi News....

With love,
Reshma,
Malad (East),
Pushpapark,
Mumbai.

Anonymous said...

മാറാട്‌ മാത്രമല്ല, കേരളത്തില്‍ അങ്ങോളമിങ്ങോളം വര്‍ഗ്ഗീയകലാപങ്ങള്‍ നടത്താന്‍ വര്‍ഗ്ഗീയവാദികള്‍ക്ക്‌ ഒത്താശ ചെയ്തുകൊടുത്തത്‌ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരാണ്‌. എന്‍.ഡി.എഫിനെ ചിറകിനുള്ളില്‍ ഒതുക്കിയ ലീഗിനെയും സംഘപരിവാറിനെയും ആര്‍.എസ്‌.എസിനേയും സഹായിച്ച അവരുടെ ആഞ്ജവര്‍ത്തിയായി പ്രവര്‍ത്തിച്ച മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയേയും ജനങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിഞ്ഞിട്ടും അതില്‍നിന്നൊന്നും പാഠം പഠിക്കുവാന്‍ അവര്‍ തയ്യാറായിട്ടില്ല. മാറാട്‌ ഒന്നാം കലാപത്തില്‍ ആര്‍.എസ്‌.എസ്സിന്റെയും ലീഗിന്റെയും ആഞ്ജയനുസരിച്ച്‌ സി.പി.എം പ്രവര്‍ത്തകരെ പ്രതിസ്ഥാനത്ത്‌ ചേര്‍ത്ത ആന്റണിക്ക്‌ ചരിത്രം മാപ്പുകൊടുക്കില്ല.