Thursday, September 28, 2006

ഗള്‍ഫില്‍ നിന്നും പണമൊഴുകി.

മാറാട്‌ കൂട്ടക്കൊലയ്ക്കും കലാപത്തിനും ഗള്‍ഫില്‍ നിന്നും പണമൊഴുകി.
(കേരള ബ്യൂറോ)
കോഴിക്കോട്‌: എ.കെ. ആന്റണിയുടെ മന്ത്രി സഭയിലെ രണ്ടുമന്ത്രിമാരുമായി നല്ല ബന്ധമുള്ള (എഫ്‌ എം) എന്നറിയപ്പെടുന്ന ഒരാളാണ്‌ ഗള്‍ഫ്‌ നാടുകളില്‍ നിന്നും ധനമന്ത്രിയുടെ റോളില്‍ അവതരിച്ചത്‌. മാറാട്‌ കൂട്ടക്കൊലയ്ക്ക്‌ പിന്നിലെ ധനസ്രോതസ്സ്‌ ഗള്‍ഫ്‌ നാടുകളില്‍ നിന്നും വന്ന ഈ ധനമന്ത്രിയാണെന്ന് സംസ്ഥാന ഇന്റലിജന്‍സിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.
മാറാട്‌ ജുഡീഷ്യല്‍ കമ്മീഷന്‍ തോമസ്‌ പി. ജോസഫ്‌ റിപ്പോര്‍ട്ടില്‍ ഇതു സംബന്ധിച്ച്‌ വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടുണ്ട്‌. സി. 19 നമ്പറായി കമ്മീഷന്‍ തെളിവായി ശേഖരിച്ച 103 പേജുള്ള റിപ്പോര്‍ട്ടില്‍ ഈ വ്യക്തിയെ കുറിച്ച്‌ വ്യക്തമായി പറയുന്നുണ്ട്‌.
സംഭവം നടന്ന മെയ്‌ രണ്ടിനു ഇദ്ദേഹം കോഴിക്കോട്‌ വന്നിരുന്നു. ആക്രമികളുടെ മുഖ്യ സാമ്പത്തീക സ്രോതസ്സ്‌ ഇയാളാണ്‌. എ.കെ. ആന്റണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും സി.ബി.ഐ അന്വേഷണം ഭയന്നത്‌ ഈ പശ്ചാത്തലത്തിലാണെന്നു സംശയിക്കുന്നതായും കമ്മീഷന്‍ ചൂന്ദിക്കാട്ടിയിട്ടുണ്ട്‌.
കമ്മീഷന്‍ റിപ്പോര്‍ട്ടിലെ സ്ഫോടനാത്മകമായ ഈ വിവരം പുറത്തുവന്നതോടെ ഈ ധനമന്ത്രിയായ എഫ്‌.എമ്മും രണ്ടു മന്ത്രിമാരും ആരെന്ന ചോദ്യം ഉയരുകയാണ്‌.

5 comments:

Anonymous said...

Janangal Kazhuthakalaanennu Karuthunna Nethaakkanmaar Namukku Veno...?

Uppu thinnavan Vellam Kudikkanam.


Hareesh,
Kasargod

ഞാന്‍ ഇരിങ്ങല്‍ said...

എഫ്. എം.ആരെന്ന് ഇന്നലെ നമ്മളോക്കെ ടിവിയില്‍ കണ്ടതും കേട്ടതുമാണ്. ഇന്‍ഡ്യവിഷന്‍ വാര്‍ത്തയില്‍ അദ്ദേഹത്തിന്‍റെ ശബ്ദം കേട്ടപ്പോള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന എഫ്. എം അദ്ദേഹമല്ലെന്ന് ഉറപ്പാണ്. മാറട് കലാപത്തില്‍ പണമൊഴുകി എന്നുള്ളത് സത്യം. പക്ഷെ പുകമറക്കുള്ളില്‍ നില്‍ക്കുന്ന എഫ്. എം. നെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ആരെയെങ്കിലും പേരെടുത്തു പറയും മുമ്പ്, നശിപ്പിക്കുമുമ്പ് യഥാര്‍ത്ഥ എഫ്. എം നെ തിരിച്ചറിഞ്ഞില്ലെങ്കില്‍ മറ്റൊരു നമ്പി നാരായണനെ നമുക്കു വീണ്ടും കാണേണ്ടി വരും

Anonymous said...

ഈ ബ്ലോഗിന്റെ നാമം 'ജന്മഭൂമി' എന്നോ 'ദേശാഭിമാനി' എന്നോ ആക്കി മാറ്റിയാല്‍ തരക്കേടില്ലായിരുന്നു.'കേസരി'യെന്നോ 'സാംന' യെന്നോ ആയാലും കൊള്ളാം...അല്ലാ..., വായനക്കാരന്ന് മുകളില്‍ പറഞ്ഞവ വായിക്കുന്ന പ്രതീതി തരുന്നതു കൊണ്ടാ... മറ്റൊന്നുമല്ല..

Anonymous said...

hindu bharaham

athu njagal vittu kodukukailla
oru musalmannum

Anonymous said...

orikkalu njagal bharatham vittu kadukukayella

oru shakthikkum

bharath matha kee jai