Thursday, September 28, 2006

മാറാട്‌ കലാപത്തില്‍ മുസ്ലീം ലീഗിന്റെ സ്ഥാനം

മാറാട്‌ കലാപത്തില്‍ മുസ്ലീം ലീഗിന്റെ സ്ഥാനം എന്‍.ഡി.എഫിനോടൊപ്പം - പിണറായി

മാറാട്‌ സംഭവത്തില്‍ മുസ്ലീം ലീഗിന്റെ സ്ഥാനം എന്‍.ഡി.എഫിനോടപ്പമാണ്‌ കമ്മീഷന്‍ കണ്ടെത്തിയതെന്നു പിണറായി അഭിപ്രായപ്പെട്ടു. മതേതര കക്ഷിയെന്നു അവകാശപ്പെട്ടിരുന്ന ലീഗിനും എന്‍.ഡി.എഫിനും ഒരു വേര്‍തിരിവും കാണുന്നില്ല. എന്‍ഡി.എഫിനെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടുകളാണ്‌ ലീഗിന്റേത്‌. ലീഗ്‌ നേതാവ്‌ മായിന്‍ഹാജിയുടെ പങ്ക്‌ നാട്ടുകാര്‍ക്കെല്ലാം അറിവുള്ളതാണ്‌. അത്‌ കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു. ആര്‍.എസ്‌.എസും എന്‍.ഡി.എഫും നടത്തിയ ഗൂഢനീക്കങ്ങളാണ്‌ മാറാട്‌ കലാപം വിതച്ചത്‌. തള്ളക്കോഴിയെപ്പോലെ എന്‍.ഡി.എഫിനെ കൊണ്ടു നടന്ന ലീഗ്‌ മയ്യത്ത്‌ കട്ടിലില്‍ ആയുധം സൂക്ഷിക്കുന്ന സ്ഥിതിയുണ്ടാക്കി. ആന്റണിയും ലീഗും തിരുവമ്പാടിയില്‍ കൊണ്ടുനിര്‍ത്തിയ മായിന്‍ഹാജിക്ക്‌ മുസ്ലീം ബഹുജനങ്ങളുടെ വോട്ട്‌ കിട്ടാതിരുന്നത്‌ വെറുതെയല്ല. മത്തായി ചാക്കോ അവിടെ വിജയിച്ചത്‌ ജനങ്ങള്‍ ഇടതുപക്ഷത്തോടൊപ്പം നിലനില്‍ക്കുന്നതുകൊണ്ടാണ്‌.

8 comments:

ഞാന്‍ ഇരിങ്ങല്‍ said...

മാറാട് കലാപത്തില്‍ മുസ്ലിം ലീഗിന്‍റെപങ്ക് കമ്മീഷന്‍ എടുത്തുപറയുന്നു. ഒപ്പം ആര്‍. എസ്.എസ്, സി. പി. ഐ (എം.
പക്ഷെ ഒരു പാര്‍ട്ടി എന്നനിലയില്‍ മുസ്ലീം ലീഗിന് പങ്കുണ്ടെന്ന് കമ്മീഷന്‍ പോലും വിശ്വസിക്കുന്നില്ല. പ്രദേശികമായ മുസ്ലീം നേതാക്കന്‍ മാര്‍ എന്നാണ് പറയുന്നത്. സമുദായത്തിന്‍റെ ‘മാനം’ രക്ഷിക്കാന്‍ അവസാനം ഇറങ്ങി പുരപ്പെട്ടവരാണ് മുസ്ലിമുകള്‍ എങ്കില്‍ കലക്ക വെള്ളത്ത്തില്‍ മീന്‍ പിടിക്കുവാനാണ് മറ്റ് രാഷ്ട്രിയ പാര്‍ട്ടികള്‍ ചെയ്തത് കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക എന്ന തന്ത്രമാമാണ്.
മാറാട് കലാപത്തിന്‍റെ യഥാര്‍ഥ ഉദ്ദേശ്യം ഇനിയും വെളിപ്പെടേണ്ടിയിരിക്ക്കുന്നു.
ഇടതു പക്ഷ്ത്തിന്‍റെ സഹയാത്രികരായതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത് എന്നു പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. തമ്മില്‍ ഭേദം തൊമ്മന്‍ എന്നു മാത്രമെ അതിനെ കണക്കാക്കേണ്ടതുള്ളു.
എഫ്. എം.ആരെന്ന് ഇന്നലെ നമ്മളോക്കെ ടിവിയില്‍ കണ്ടതും കേട്ടതുമാണ്. ഇന്‍ഡ്യവിഷന്‍ വാര്‍ത്തയില്‍ അദ്ദേഹത്തിന്‍റെ ശബ്ദം കേട്ടപ്പോള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന എഫ്. എം അദ്ദേഹമല്ലെന്ന് ഉറപ്പാണ്. മാറട് കലാപത്തില്‍ പണമൊഴുകി എന്നുള്ളത് സത്യം. പക്ഷെ പുകമറക്കുള്ളില്‍ നില്‍ക്കുന്ന എഫ്. എം. നെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ആരെയെങ്കിലും പേരെടുത്തു പറയും മുമ്പ്, നശിപ്പിക്കുമുമ്പ് യഥാര്‍ത്ഥ എഫ്. എം നെ തിരിച്ചറിഞ്ഞില്ലെങ്കില്‍ മറ്റൊരു നമ്പി നാരായണനെ നമുക്കു വീണ്ടും കാണേണ്ടി വരും
അന്ധമായ രാഷ്ട്രീയ ക്ണ്ണുകൊണ്ടു കാണുന്നതിനു പകരം മാധ്യമങ്ങള്‍ (ബ്ലോഗുകളും) ജനങ്ങളുടെ പക്ഷത്ത്, ജനങ്ങളുടെ കണ്ണുകൊണ്ടു കാണാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.

KANNURAN - കണ്ണൂരാന്‍ said...

മുസ്ലീം ലീഗിനൊപ്പം, ബി.ജെ.പി, സി.പി.എം എന്നീ കക്ഷികള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ടെന്ന കമ്മീഷന്റെ പരാമര്‍ശത്തെക്കുറിച്ച് പിണറായിക്കു ഒന്നും പറയാനില്ലെ?

ഷിജു അലക്സ്‌‌: :Shiju Alex said...

ഇതെന്താ സി.പി. എം. ന്റെ ബ്ലോഗ്ഗാണോ. റിപ്പോര്‍ട്ടില്‍ മുസ്ലീം ലീഗിനെ മാത്രമല്ലല്ലോ സി.പി.എം., ബിജെപി എന്നീ കക്ഷികള്‍ക്കും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ടെല്ലോ. ഇതെന്താ താങ്കള്‍ എന്തെങ്കിലും ഫില്‍റ്റര്‍ ഇട്ടാണോ ആ റിപ്പോര്‍ട്ട് വായിച്ചത്.

Anonymous said...

ഈ ബ്ലോഗിന്റെ നാമം 'ജന്മഭൂമി' എന്നോ 'ദേശാഭിമാനി' എന്നോ ആക്കി മാറ്റിയാല്‍ തരക്കേടില്ലായിരുന്നു.'കേസരി'യെന്നോ 'സാംന' യെന്നോ ആയാലും കൊള്ളാം...അല്ലാ..., വായനക്കാരന്ന് മുകളില്‍ പരഞ്ഞവ വായിക്കുന്ന പ്രതീതി തരുന്നതു കൊണ്ടാ... മറ്റൊന്നുമല്ല..

Subair, Kozhikkode said...

ജനശക്തി ന്യൂസ്‌ വായിച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കിയത്‌ പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ ഈ ചുറ്റുപാടില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും സമൂഹത്തില്‍ കണ്ടുകൊണ്ടിരിക്കുന്ന വൃത്തികെട്ട പ്രവര്‍ത്തനങ്ങള്‍ക്കും മുഖം നോക്കാതെ ജനങ്ങള്‍ പ്രതികരിക്കേണ്ടതായിട്ടുണ്ട്‌. ജനശക്തിന്യൂസിന്റെ റിപ്പോര്‍ട്ടുകളും വാര്‍ത്തകളും ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നു മനസ്സിലാക്കാം.

സുബൈര്‍,
കോഴിക്കോട്‌

Hareesh, Kanhangad said...

ithu raashtreeya pathramaanennu thonnunnilla. sathyam parayumbol vishamichittu karyamilla.

Hareesh,
Kanhangad.

Lakshmi said...

മാറാട്‌ മാത്രമല്ല, കേരളത്തില്‍ അങ്ങോളമിങ്ങോളം വര്‍ഗ്ഗീയകലാപങ്ങള്‍ നടത്താന്‍ വര്‍ഗ്ഗീയവാദികള്‍ക്ക്‌ ഒത്താശ ചെയ്തുകൊടുത്തത്‌ കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാരാണ്‌. എന്‍.ഡി.എഫിനെ ചിറകിനുള്ളില്‍ ഒതുക്കിയ ലീഗിനെയും സംഘപരിവാറിനെയും ആര്‍.എസ്‌.എസിനേയും സഹായിച്ച അവരുടെ ആഞ്ജവര്‍ത്തിയായി പ്രവര്‍ത്തിച്ച മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയേയും ജനങ്ങള്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ എറിഞ്ഞിട്ടും അതില്‍നിന്നൊന്നും പാഠം പഠിക്കുവാന്‍ അവര്‍ തയ്യാറായിട്ടില്ല. മാറാട്‌ ഒന്നാം കലാപത്തില്‍ ആര്‍.എസ്‌.എസ്സിന്റെയും ലീഗിന്റെയും ആഞ്ജയനുസരിച്ച്‌ സി.പി.എം പ്രവര്‍ത്തകരെ പ്രതിസ്ഥാനത്ത്‌ ചേര്‍ത്ത ആന്റണിക്ക്‌ ചരിത്രം മാപ്പുകൊടുക്കില്ല.

azeez das ponnani ajman,uae said...

marad kalapam was framed by communal groups, simple issue was the beginning. , it required a postmortem to find that issue, take precautions to prevent such issues from other parts of kerala otherswise these people will originate such simple issues to big riots, so secular parties should take initiatives for this.