Thursday, September 28, 2006

മാപ്പു പറയണം - പിണറായി

ആന്റണിയും ലീഗും മാപ്പു പറയണം - പിണറായി

കണ്ണൂര്‍: മാറാട്‌ ജുഡീഷ്യല്‍ കമ്മീഷന്‍ പേരെടുത്ത്‌ പറഞ്ഞ്‌ കുറ്റപ്പെടുത്തിയ എ.കെ. ആന്റണിയും കോണ്‍ഗ്രസ്സും മുസ്ലീം ലീഗും തെറ്റ്‌ ഏറ്റുപറഞ്ഞു ജനങ്ങളോട്‌ മാപ്പ്‌ പറയണമെന്നു സി.പി.ഐ.എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.


മാറാട്‌ കലാപത്തിന്റെ പ്രധാന ഉത്തരവാദിത്തം അന്നത്തെ സര്‍ക്കാറിനാണെന്നാണ്‌ കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്‌. അന്നത്തെ മുഖ്യമന്ത്രി ശരിയായ രീതിയില്‍ കാര്യങ്ങള്‍ ചെയ്തില്ലെന്നാണ്‌ ആന്റണി ഉള്‍പ്പെടെ വിസ്തരിച്ച കമ്മീഷന്റെ നിഗമനം. മാറാട്‌ കൂട്ടക്കോലയിലെ ഏറ്റവും വലിയ കുറ്റവാളി യു.ഡി.എഫ്‌ സര്‍ക്കാരാണ്‌. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ല. ലഭ്യമായ ഉപദേശങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിച്ചില്ല. കലക്ടറും പോലീസും ശരിയായ രീതികളല്ല അവലംബിച്ചത്‌ തുടങ്ങി കമ്മീഷന്റെ നിഗമനങ്ങളെല്ലം വിരല്‍ചൂണ്ടുന്നത്‌ സര്‍ക്കാരിലേയ്ക്കാണ്‌.


ആന്റണി സര്‍ക്കാര്‍ നിഷ്ക്രിയത്വം പാലിച്ചുവെന്ന് പേരെടുത്ത്‌ കമ്മീഷന്‍ കുറ്റപ്പെടുത്തിയിരിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമാണിത്‌. റിപ്പോര്‍ട്ട്‌ വരാന്‍ കാത്തിരിക്കുകയായിരുന്ന ആന്റണിക്ക്‌ ഇപ്പോള്‍ എന്താണ്‌ പറയാനുള്ളത്‌. - പിണറായി ചോദിച്ചു.

2 comments:

Anonymous said...

ithine kurichu eni aantony onnum mindilla.....


jeevichu poykkotte....

ee avasarathil maaraad reportinte prasakthi vardhikkunnu. udf govt.inte thettaya nadapadikale kameeshan valare vyakthamaayi thanne paramarshichittundu.

inganeyullavar adhikaarathil vannittu janangalkkenthu nettam....

samadhaanam thakarkkan ennallathe....

preeja,
advocate,
ernakulam.

Anonymous said...

ഈ ബ്ലോഗിന്റെ നാമം 'ജന്മഭൂമി' എന്നോ 'ദേശാഭിമാനി' എന്നോ ആക്കി മാറ്റിയാല്‍ തരക്കേടില്ലായിരുന്നു.'കേസരി'യെന്നോ 'സാംന' യെന്നോ ആയാലും കൊള്ളാം...അല്ലാ..., വായനക്കാരന്ന് മുകളില്‍ പറഞ്ഞവ വായിക്കുന്ന പ്രതീതി തരുന്നതു കൊണ്ടാ... മറ്റൊന്നുമല്ല..