ഒരു ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ അതിക്രൂരമായ രീതില്‍ അപമാനിച്ചതിന്നെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടില്ലായെന്നത് ആരേയും അത്ഭുതപെടുത്തുന്നതാണു....എന്തിന്നും ഏതിന്നും സൊഷ്യല്‍ മിഡിയകളില്‍ പ്രതിഷേധവും പ്രതികരണവുമായി രംഗത്തുവരുന്നവര്‍ പോലും ഇതിനെ അവഗണിച്ചു.ഇതിന്നു കാരണം മലയാളികളടക്കമുള്ളവര്‍ക്ക് അമേരിക്കയോടുള്ള ആരാധനയും അവര്‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന അടിമത്ത മനോഭാവവുമാണു...യജമാനന്മാര്‍ ചെയ്യുന്ന എന്തും ഇന്നും ഈ അടിമത്തം പേരുന്നവര്‍ ആരാധനയോടെ അനുഭവിക്കും...
ലോകത്തിലെ ഒരു നയതന്ത്രപ്രതിനിധിയും ദേവയാനി ഖൊബ്രഗഡെ അനുഭവിച്ചതുപൊലെയുള്ള അപമാനം അനുഭവിക്കേണ്ടതായി വന്നിട്ടുണ്ടാകില്ല. അവരുടെ സ്വന്തം വാക്കുകളില്‍ തന്നെ നമുക്ക് അത് കേള്‍ക്കാം." ആവര്‍ത്തിച്ചവര്‍ എന്നെ വിവസ്‌ത്രയാക്കി പരിശോധിച്ചു, സ്രവമെടുത്തു, വിലങ്ങുവച്ചു, സഹിക്കാതെ പലതവണ ഞാന്‍ പൊ ട്ടിക്കരഞ്ഞു.ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാവിറ്റി സെര്‍ച്ചിനായി സ്രവമെടുത്തു. ഡിഎന്‍എ ടെസ്റ്റിനായി ഉമിനീരെടുത്തു. പലയവസരങ്ങളിലും ഞാന്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ നയതന്ത്ര ഉദ്യോഗസ്ഥയായതു കൊണ്ട് ഇത്തരം ടെസ്റ്റുകളില്‍ നിന്നും ഒഴിവാക്കണമെന്ന് തുടരെ പറഞ്ഞിട്ടും അവര്‍ വകവെച്ചില്ല. പതിവ് കുറ്റവാളികള്‍ക്കും മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും ഒപ്പമാണ് എന്നെ ജയിലിലാക്കിയത്." എന്റെ സഹപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുന്ന പിന്തുണ ശക്തമായ നടപടിയിലേക്ക് വഴിവയ്‌ക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. അത് എനിക്കും എന്റെ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്നും ഭീഷണിയിലായ എന്റെ സര്‍വീസിന് അന്തസ് നല്‍കുമെന്നും എനിക്ക് ഉറപ്പുണ്ട്.
അതെ സമയം യുഎസില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെക്കെതിരായ കേസ് പിന്‍വലിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ദേവയാനിയെ അപമാനിച്ച സംഭവത്തില്‍ മാപ്പ് പറയണമെന്ന ഇന്ത്യയുടെ ആവശ്യവും അമേരിക്ക തള്ളി. ദേവയാനിക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും നിയമത്തില്‍ നിന്ന് ആര്‍ക്കും ഒഴിവാകാന്‍ സാധിക്കില്ലെന്നും യുഎസ് സ്റ്റേറ്റ് വക്താവ് മേരി ഹാര്‍ഫ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസ് പിന്‍വലിക്കാന്‍ ന്യൂയോര്‍ക്കിലെ യുഎസ് അറ്റോര്‍ണി പ്രീത് ബരാരയ്ക്കു മേല്‍ സമ്മര്‍ദം ചെലുത്തുമെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും യുഎസ് സ്റ്റേറ്റ് ഓഫീസ് അറിയിച്ചു.......
1 comment:
Post a Comment