കടല്‍ക്കൊല: അന്വേഷണം നല്ല രീതിയിലല്ല-സര്‍ക്കാര്‍ നടപടി നിരുത്തരവാദിത്തപരം.. തികഞ്ഞ പരാജയം.. ഡോ.സുസൈപാക്യം
തിരു: മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച കേസിന്റെ അന്വേഷണം നല്ല രീതിയിലല്ല മുന്നോട്ടു പോകുന്നതെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. സുസൈപാക്യം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ ആത്മാര്‍ഥതയില്ലാത്തതാണെന്നും ഒരു സ്വകാര്യ ചാനലുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് വെടിയേറ്റപ്പോള്‍ സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും അതിനെതിരെ ആവേശത്തോടെയാണ് പ്രതികരിച്ചത്. എന്നാല്‍ , ഈ പ്രതികരണം മത്സ്യത്തൊഴിലാളികളോടുള്ള സ്നേഹംകൊണ്ടായിരുന്നോ എന്ന് ഇപ്പോള്‍ സംശയമുണ്ട്. ഇപ്പോഴത്തെ നടപടികള്‍ കാണുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയായിരുന്നുവോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കപ്പല്‍ ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ ശുഷ്കാന്തിയോടെയുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നെങ്കില്‍ പ്രതികളെ എളുപ്പം പിടികൂടാമായിരുന്നു. അങ്ങനെയെങ്കില്‍ സംഭവത്തെക്കുറിച്ച് സംശയത്തിന്റെ നിഴല്‍ ഉണ്ടാകുമായിരുന്നില്ല. ഈ വിഷയങ്ങളില്‍ മത്സ്യത്തൊഴിലാളി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തിന് സഭ പിന്തുണ നല്‍കും. തീരദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
1 comment:
കടല്‍ക്കൊല: അന്വേഷണം നല്ല രീതിയിലല്ല-സര്‍ക്കാര്‍ നടപടി നിരുത്തരവാദിത്തപരം.. തികഞ്ഞ പരാജയം.. ഡോ.സുസൈപാക്യം
Post a Comment