അതിവേഗം ബഹുദൂരമെന്ന് വിളിച്ചുകൂവി കണ്ണും പൂട്ടി ഓടുന്ന ഉമ്മന്‍ ചാണ്ടീ കാണുന്നില്ലെ ..?
കടബാധ്യത: 2 കര്‍ഷകര്‍കൂടി ജീവനൊടുക്കി
ഉമ്മന്‍ ചാണ്ടിയുടെ കിരീടത്തില്‍ ഇതാ പാപത്തിന്റെ മറ്റൊരു അടയാളം
കല്‍പ്പറ്റ/ ബാലുശേരി: സംസ്ഥാന സര്‍ക്കാര്‍ ഗുരുതര നിസ്സംഗത തുടരുന്നതിനിടെ, കടക്കെണിയില്‍പ്പെട്ട് രണ്ടു കര്‍ഷകര്‍കൂടി ജീവനൊടുക്കി. വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓരോ കര്‍ഷകരാണ് ഞായറാഴ്ച ആത്മഹത്യ ചെയ്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാത്രം 46 കര്‍ഷകരാണ് കടം താങ്ങാനാകാതെ ജീവിതം അവസാനിപ്പിച്ചത്. വയനാട്ടില്‍ മാത്രം 23 പേര്‍ ജീവനൊടുക്കി. കല്‍പ്പറ്റ നൂല്‍പ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടി മൂലവയലില്‍ വെളുതുണ്ടിക്കുന്ന് അപ്പുക്കുട്ടന്‍ (65), ബാലുശേരി തലയാട് മണിച്ചേരി മുണ്ടയ്ക്കല്‍ ജോസഫ് (60) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. ജോസഫിനെ വീടിനകത്ത് വിഷംകഴിച്ച് മരിച്ച നിലയിലും അപ്പുക്കുട്ടനെ വീടിനടുത്ത പിഎച്ച്സിയുടെ കിണറ്റില്‍ചാടി മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി മൂന്നുലക്ഷത്തോളം രൂപ ജോസഫിന് കടബാധ്യതയുണ്ട്. കഴിഞ്ഞദിവസം ബാങ്കില്‍നിന്ന് ജപ്തിനോട്ടീസ് ലഭിച്ചിരുന്നു. ഒരേക്കറില്‍ തെങ്ങ്, വാഴ എന്നിവ കൃഷി ചെയ്യുകയായിരുന്നു ഇദ്ദേഹം. അച്ചാമ്മയാണ് ഭാര്യ. മക്കള്‍ : ഷൈനി, സീന, പരേതനായ വിജീഷ്. മരുമക്കള്‍ : സന്തോഷ് (ചെമ്പ്ര), ബിജു (ചെമ്പനോട). അപ്പുക്കുട്ടന്‍ ഞായറാഴ്ച രാവിലെയാണ് വീടിനടുത്ത പിഎച്ച്സിയുടെ കിണറ്റില്‍ ചാടിയത്. ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പണിതീരാത്ത വീട് ബാക്കിയാക്കിയാണ് അപ്പുക്കുട്ടന്‍ ജീവിതം അവസാനിപ്പിച്ചത്. കര്‍ഷകത്തൊഴിലാളികൂടിയായ അപ്പുക്കുട്ടനും ഭാര്യ ചന്ദ്രമതിക്കുമായി 80 സെന്റ് സ്ഥലമാണ് ഉള്ളത്. കാപ്പിയും നെല്ലും കൃഷിചെയ്യുന്നതോടൊപ്പം ഇരുവരും കൂലിപ്പണിക്കും പോകുമായിരുന്നു. വന്യമൃഗശല്യം രൂക്ഷമായ ഇവരുടെ കൃഷി നശിക്കുന്നത് പതിവായിരുന്നു. ബത്തേരി സഹകരണബാങ്ക് കല്ലൂര്‍ ശാഖയില്‍ നിന്ന് 50,000 രൂപ കാര്‍ഷിക വായ്പയെടുത്തത് ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷം രൂപയായി. പുറമേ കുടുംബശ്രീയില്‍ നിന്ന് 12,000 രൂപയും വായ്പയെടുത്തിട്ടുണ്ട്. ചുമര്‍ മാത്രമായി നില്‍ക്കുന്ന വീടിനടുത്ത് ഷെഡ് കെട്ടി അതിലാണ് താമസം. അനിത, വിനിത എന്നിവര്‍ മക്കള്‍ . മരുമക്കള്‍ : വാസു, പ്രദീപന്‍ .
No comments:
Post a Comment