Thursday, September 22, 2011

കേരളം പനിച്ച് വിറച്ച് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ദില്ലിയിലേക്ക് പറന്നത് മനുഷ്യത്ത രഹിതമായ പ്രവര്‍ത്തികേരളം പനിച്ച് വിറച്ച് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ദില്ലിയിലേക്ക് പറന്നത് മനുഷ്യത്ത രഹിതമായ പ്രവര്‍ത്തി.


ഇതാണു സുതാര്യഭരണം.ജനം മരിക്കുമ്പോള്‍ ഉല്ലാസയാത്ര

തിരു: എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ പിടിയില്‍ കേരളം. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. മതിയായ ചികിത്സയും മരുന്നും ലഭിക്കാതെ രോഗബാധിതര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരിച്ചുവീഴുകയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും പൂര്‍ണമായി നിലച്ചു. ആശുപത്രികളില്‍ രോഗബാധിതര്‍ തിങ്ങിനിറയുമ്പോഴും കൂട്ടത്തോടെ മരിക്കുമ്പോഴും ആരോഗ്യവകുപ്പ് ജാഗ്രതയോടെ ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലും നിയന്ത്രണത്തിലും ചികിത്സയിലും വരുത്തിയ ഗുരുതര വീഴ്ചയാണ് മരണനിരക്ക് ഉയരാനും രോഗബാധിതരുടെ എണ്ണം ഭീതിദമായ തോതില്‍ വര്‍ധിക്കാനും ഇടയാക്കിയത്. സ്ഥിതിഗതി അത്യന്തം സങ്കീര്‍ണമായിട്ടും ഇതിന്ന് കാര്യമായ യാതൊരു പരിഹാരവും കാണാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും 13 മന്ത്രിമാരും ഡല്‍ഹിയിലേക്ക് പറന്നിരിക്കുന്നു....കേരളത്തിന്റെ വികസനകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വയലാര്‍ രവി ഏ കെ ആന്റണി കെ വി തോമാസ് ,മുല്ലപ്പള്ളി രാമചന്ദ്രന്‍ , വേണുഗോപാല്‍ തുടയവരെ കാണാനെന്ന പേരിലാണ് മന്ത്രിമാര്‍ കൂട്ടത്തോടെ പോയതെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യലാണ് മുഖ്യ അജന്‍ഡ. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരെ കാണാനും ഡല്‍ഹിക്ക് പോയാലെ ഉമ്മന്‍ ചാണ്ടീക്ക് സമാധാനമുള്ളു...കേരളം പനിച്ച് വിറച്ച് നിരവധിപേരുകള്‍ മരിക്കുമ്പോള്‍ അതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നത്തിന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ദില്ലിയിലേക്ക് പറന്നത് മനുഷ്യത്ത രഹിതമായ പ്രവര്‍ത്തിയാണു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും 13 മന്ത്രിമാരും ഡല്‍ഹിയിലേക്ക് പറന്നു. കേരളത്തിന്റെ വികസനകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനെന്ന പേരിലാണ് മന്ത്രിമാര്‍ കൂട്ടത്തോടെ പോയതെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യലാണ് മുഖ്യ അജന്‍ഡ. കെപിസിസി പ്രസിഡന്റും ഡല്‍ഹിക്ക് പോയിട്ടുണ്ട്. പ്രധാനമന്ത്രിയും ധനമന്ത്രിയുമായാണ് ചര്‍ച്ചയെന്നാണ് പറഞ്ഞിരുന്നതെങ്കിലും രണ്ടുപേരും അവിടെയില്ല. അതുകൊണ്ട് ഒരുതവണ കൂടി പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്

4 comments:

സുശീലന്‍ said...

ഹോ പണ്ട് ഇവിടെ പനി ഇല്ലായിരുന്നു അന്ന് ശ്രീമതി അങ്ങ് പുളുത്തി, ഒന്ന് പോടെ

മുക്കുവന്‍ said...

ശ്രീമതി അമേരിക്കയില്‍ പോയി മംഗ്ലീഷ് പഠിച്ച് പുളുത്തിയത് കേട്ടില്ലേ അണ്ണാ!

sajikumbanad said...

വിവരക്കേട് പറയല്ലേ മാഷെ !
പനിക്ക് മന്ത്രിമാര്‍ കൂട്ടിരുന്നാല്‍ പനി മാറുമോ ?
നാടിനു വികസനത്തിനായി അവര്‍ പോകേണ്ടതല്ലേ?
ആരോഗ്യ വകുപ്പും , മന്ത്രിയും ഇടപെട്ടല്ലോ ?
പിന്നെ ഈ പനി ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല.
നാട് മുഴുവന്‍ മാലിന്യം നിറച്ചത് ഒരു ദിവസം കൊണ്ടല്ലല്ലോ ?
പാര്‍ട്ടി നോക്കാതെ എല്ലാവരും നമ്മുടെ നാട് മാലിന്യ വിമുക്തമാക്കാന്‍ നോക്കണം.
ജനങ്ങള്‍ക്കും , സര്‍ക്കാരിനും, രാഷ്ട്രീയ പാര്‍ട്ടി കള്‍ക്കും ഇതിനു ഉത്തരവാദികളാണ്.
സര്‍ക്കാരും , പാര്‍ടികളും , ജനങ്ങളും ഒന്നിച്ചു എനിയെങ്ങിലും കേരളത്തിനെ മാലിന്യ സംസ്കരണത്തിന് ദീര്‍ഖ ദ്രിസ്ടിയോടു കൂടി ഒരു പദ്ധതി രൂപകല്‍പന ചെയ്തു നടപ്പാക്കണം. എങ്കില്‍ മാത്രമേ ഇതുപോലെയുള്ള പകര്‍ച്ച രോഗങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്താന്‍ പറ്റുകയുള്ളു. അതുകൊണ്ട് വെറുതെ പഴി പറയാതെ അതിനുള്ള ചര്‍ച്ചകള്‍ക്ക് നടത്തൂ , അതിനു വേദി ഒരുക്കൂ.
(പിന്നെ ഞാന്‍ ഒരു പാര്‍ടിയിലും പെട്ട ആളല്ല , അല്പമെങ്കിലും അടുപ്പം ഉണ്ടായിരുന്നത് ഇടതിനോടാണ്.)

Anonymous said...

പനിഭീതി പരത്താന്‍ കള്ളക്കഥകളുമായി മനോരമ

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയ്ക്ക് എരിവുപകരാന്‍ കള്ളക്കഥകളുമായി മനോരമ. പനിഭീതി പരത്താന്‍ ആവശ്യമായ വിവരങ്ങള്‍ കൈമാറാത്തതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ തേജോവധം ചെയ്താണ് മനോരമ അരിശം തീര്‍ത്തത്. ജില്ലയിലെ പനിബാധിതരുടെ വ്യാഴാഴ്ചത്തെ കണക്ക് ആവശ്യപ്പെട്ടാണ് ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി പി സുധാകരനെ മനോരമ ലേഖകന്‍ ഫോണില്‍ ബന്ധപ്പെട്ടത്. ജില്ലാ എപ്പിഡമിക് സെല്ലാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും കൃത്യമായ വിവരങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ അന്വേഷിക്കണമെന്നും ഓഫീസര്‍ ലേഖകനെ അറിയിച്ചു. ശ്രീമതി ടീച്ചര്‍ പറഞ്ഞിട്ടാണോ വിവരങ്ങള്‍ നല്‍കാത്തതെന്നായി ലേഖകന്റെ അടുത്ത ചോദ്യം. ഈ മെയ്മാസം കഴിഞ്ഞാല്‍ ടീച്ചര്‍ സ്ഥാനത്തുണ്ടാകില്ലെന്നും ലേഖകന്‍ വിധിയെഴുതി. എന്നിട്ടും ദേഷ്യം തീരാതെ 'ജില്ലാ മാസ് മീഡിയയുടെ പണി എന്താണാവോ?' എന്ന തലക്കെട്ടില്‍ ഉദ്യോഗസ്ഥനെ കരിതേച്ചു കാണിക്കാന്‍ വാര്‍ത്തയും മെനഞ്ഞുണ്ടാക്കി.

മാസ് മീഡിയ ഓഫീസറെന്ന ഉദ്യോഗപ്പേരാകാം ലേഖകനെ തെറ്റിദ്ധരിപ്പിച്ചതെന്ന് പി പി സുധാകരന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു. ഡിസ്ട്രിക്ട് എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എന്ന പഴയ ഉദ്യോഗപ്പേരാണ് മാസ് മീഡിയ ഓഫീസറായത്. ആരോഗ്യവകുപ്പിന്റെ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ഇവരുടെ പ്രവര്‍ത്തനം. ബോധവല്‍ക്കരണ ക്ളാസുകള്‍, വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍, ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുകയും അവയ്ക്കാവശ്യമായ നോട്ടീസുകളും സിഡികളും തയ്യാറാക്കുകയുമാണ് പ്രധാന ജോലി. പനിഭീതിക്കൊപ്പം സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയ്ക്ക് മനോരമ മതിയായ സ്ഥാനം നല്‍കി പ്രസിദ്ധീകരിക്കുകയും ചെയ്തു.

മരുന്നില്ലെന്ന പരാതി പഴങ്കഥ

പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിനുപോലും മരുന്നില്ലെന്ന പരാതി പഴങ്കഥയാകുന്നു. മഴക്കാല രോഗങ്ങള്‍ മുതല്‍ മാരക രോഗങ്ങള്‍ വരെ നേരിടാന്‍ ആവശ്യമായ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും ഇന്ന് സുലഭമാണ്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനു കീഴിലെ ജില്ലാ മരുന്നു വിതരണ കേന്ദ്രത്തില്‍ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാനുള്ള മരുന്ന് നിലവില്‍ സ്റ്റോക്കുണ്ട്.

ആവശ്യമായ മരുന്നും ഡോക്ടര്‍മാരുമില്ലെന്നതായിരുന്നു സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിരം പരാതി. ഇവയ്ക്ക് രണ്ടിനും അറുതി വരുത്താനായി എന്നതാണ് ആരോഗ്യ മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ സുപ്രധാന നേട്ടം. മരുന്നു വിതരണത്തിലെ സുതാര്യതക്കൊപ്പം ലഭ്യതയും ഉറപ്പാക്കാന്‍ സര്‍ക്കാറിനായി. കഴിഞ്ഞവര്‍ഷം മൊത്തം 18 കോടി രൂപയുടെ മരുന്നുകളാണ് വെയര്‍ ഹൌസ് മുഖേന ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്തത്. ഇതില്‍ എട്ടു കോടി രൂപയും മെഡിക്കല്‍ കോളേജ് ആശുപത്രിക്കും രണ്ടു കോടി ഐഎംസിഎച്ചിനുമായിരുന്നു. കമ്പ്യൂട്ടര്‍ ശൃംഖല വഴി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും മരുന്നിന്റെ ശേഖരണവും സ്ഥിതിവിവര കണക്കുകളും ജില്ലാ വിതരണ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് മനസിലാക്കാനാകും. ജില്ലയില്‍ ഏതെങ്കിലും മരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടാല്‍ അന്യ ജില്ലകളിലെ വെയര്‍ ഹൌസുകളില്‍ നിന്നും അവ എത്തിക്കാന്‍ സൌകര്യമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ആവശ്യത്തിനനുസരിച്ച് മരുന്ന് കൈമാറ്റം ചെയ്യാനാകും.

മഴക്കാല രോഗങ്ങള്‍ക്കുള്ള ആന്റിബയോട്ടിക്കുകള്‍ മുതല്‍ അടിയന്തര ശസ്ത്രക്രിയക്കുള്ള വിലപിടിച്ച മരുന്നുകള്‍ വരെ ഇന്ന് ആശുപത്രികളില്‍ ലഭ്യമാണ്. ആവശ്യമായ മരുന്നുകളുടെ ലിസ്റ്റ് നല്‍കിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവ ആശുപത്രികളിലെത്തും. താലൂക്കാശുപത്രികള്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും വെയര്‍ ഹൌസില്‍ നേരിട്ടെത്തി മരുന്ന് കൈപ്പറ്റാനാകും.

ഡോക്ടര്‍മാരില്ലെന്ന പ്രചാരണവും തെറ്റ്

സര്‍ക്കാര്‍ സ്പെഷ്യാലിറ്റി കേഡര്‍ നടപ്പാക്കിയതിലൂടെ ആശുപത്രികളില്‍ ഡോക്ടര്‍മാരില്ലെന്ന പ്രചാരണം ശരിയല്ലെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഉമാമഹേശ്വരി തങ്കച്ചി 'ദേശാഭിമാനി'യോട് പറഞ്ഞു. സ്ഥലംമാറ്റ ഉത്തരവ് വരുമ്പോള്‍ ഏത് വകുപ്പിലും സംഭവിക്കുന്നതാണ് ആരോഗ്യവകുപ്പിലും സംഭവിച്ചത്. ദൂരസ്ഥലങ്ങളിലുള്ളവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ കുറച്ചു ദിവസമെടുക്കും. അത് പെരുപ്പിച്ചുകാട്ടി ഡോക്ടര്‍മാരില്ലെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. എല്ലാ ആശുപത്രികളിലും മതിയായ ഡോക്ടര്‍മാരുമുണ്ട്. ഒരു ഡോക്ടര്‍ മാത്രമുണ്ടായിരുന്ന പിഎച്ച്സികളില്‍ രണ്ടും മൂന്നും പേരാണുള്ളത്. ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം മുഖേന പലയിടത്തും അധിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. നിര്‍ബന്ധിത സാമൂഹ്യ സേവനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെയും ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.