Thursday, September 15, 2011

ഭാഷാസമര സ്മാരക മന്ദിരത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ലീഗുകാര്‍ പിരിച്ചെന്നും പിരിച്ചെതെല്ലാം ലീഗുകാര്‍ തന്നെ മുക്കിയെന്നും ലീഗുകാര്‍

ഭാഷാസമര സ്മാരക മന്ദിരത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ലീഗുകാര്‍ പിരിച്ചെന്നും പിരിച്ചെതെല്ലാം ലീഗുകാര്‍ തന്നെ മുക്കിയെന്നും ലീഗുകാര്‍ .

മലപ്പുറം : മുസ്ലിം യൂത്ത്ലീഗ് ജില്ലാസമ്മേളനം നടക്കാനിരിക്കെ നിലവിലുള്ള ഭാരവാഹികള്‍ക്കെതിരെ ആരോപണവുമായി എതിര്‍പക്ഷം രംഗത്ത്. ഭാഷാസമര സ്മാരക മന്ദിരത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചിട്ടും നിര്‍മാണം തുടങ്ങിയില്ലെന്ന ആരോപണമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ എതിര്‍വിഭാഗം ഉയര്‍ത്തുന്നത്. ഈ മാസം 17,18 തീയതികളിലാണ് ജില്ലാ സമ്മേളനം. നിലവിലെ യൂത്ത്്ലീഗ് ജില്ലാ പ്രസിഡന്റ് പി എ സലാം സെക്രട്ടറിയും ഇപ്പോഴത്തെ സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ജില്ലാ പ്രസിഡന്റുമായിരുന്ന 2004-05ലാണ് ഭാഷാസമര സ്മാരകത്തിന്റെ പേരില്‍ 18 ലക്ഷത്തോളം രൂപ പിരിച്ചത്. സ്മാരകം നിര്‍മിക്കാന്‍ അന്നത്തെ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ കോട്ടക്കുന്നില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തു. 2005 ജൂലൈയില്‍ സ്മാരകത്തിന്റെ ശിലാസ്ഥാപനവും സമരപോരാളികളുടെ സംഗമവും സംഘടിപ്പിച്ചു. സംഗമത്തില്‍ പങ്കെടുത്ത നിരവധിപേര്‍ കെട്ടിട നിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ സ്പോണ്‍സര്‍ ചെയ്തിരുന്നു. ഷംസുദ്ദീന്‍ യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായതിനെ തുടര്‍ന്നാണ് സലാം പ്രസിഡന്റും കെ എം അബ്ദുള്‍ ഗഫൂര്‍ സെക്രട്ടറിയുമായി പുതിയ കമ്മിറ്റി നിലവില്‍ വന്നത്. എന്നാല്‍ ഏഴുവര്‍ഷം കഴിഞ്ഞിട്ടും സ്മാരകത്തിന്റെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ലെന്നാണ് ആരോപണം. നാല് തൂണുകള്‍ നിര്‍മിച്ചതൊഴിച്ചാല്‍ മറ്റ് പ്രവൃത്തികളൊന്നും നടന്നിട്ടില്ല. കെട്ടിടം നിര്‍മിക്കാന്‍ നഗരസഭയുടെ അനുമതി ലഭിക്കാത്തതാണ് നിര്‍മാണം വൈകാന്‍ ഇടയാക്കിയതെന്ന് പി എ സലാം "ദേശാഭിമാനി"യോട് പറഞ്ഞു. കോടതിയില്‍നിന്ന് അടുത്തിടെയാണ് അനുകൂല ഉത്തരവ് ലഭിച്ചത്. കെട്ടിടത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുകമാത്രമാണ് ചെലവഴിച്ചത്. ബാക്കിതുക ബാങ്കിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം ഷാജി എംഎല്‍എയുടെ പിന്തുണയോടെയാണ് ഒരു വിഭാഗം സമ്മേളനത്തിന് തൊട്ടുമുമ്പ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ജനറല്‍ സെക്രട്ടറി എന്‍ ഷംസുദ്ദീന്‍ പിന്തുണയ്ക്കുന്ന ഔദ്യോഗികപക്ഷത്തെ വെട്ടിലാക്കുകയാണ് ലക്ഷ്യം. നിലവിലുള്ള കമ്മറ്റിയെ പൂര്‍ണമായും മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് വിമതരുടെ ആവശ്യം. ഇതിനായി ഇവര്‍ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. എന്നാല്‍ മുസ്ലിംലീഗ് ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ നിലവിലെ കമ്മിറ്റിക്കുണ്ട്. സമ്മേളനത്തില്‍ എതിര്‍പക്ഷം വെല്ലുവിളി ഉയര്‍ത്താതിരിക്കാന്‍ കരുതലോടെയാണ് ഔദ്യോഗിക പക്ഷം നീങ്ങുന്നത്. സമ്മേളന തീയതി പ്രഖ്യാപിച്ചെങ്കിലും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന ജില്ലാ ജനറല്‍കൗണ്‍സില്‍ എന്ന് ചേരുമെന്ന് വ്യക്തമാക്കിയിട്ടില്ല. സമ്മേളനത്തിനുശേഷം തീയതി പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം പറയുന്നത്. എതിര്‍പക്ഷത്തിന്റെ സംഘടിത നീക്കം ഒഴിവാക്കാനാണിത്.

2 comments:

ജനശക്തി ന്യൂസ്‌ said...

pls visit

www.janasakthinews.blogspot.com