Sunday, February 27, 2011

പൊട്ടിത്തെറിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന

നാദാപുരം: നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചത് നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മുസ്ളിംലീഗ് ഗൂഢാലോചന. നാദാപുരവും പരിസരവും ചോരയില്‍ മുക്കി തെരഞ്ഞെടുപ്പിന്റെ അജന്‍ഡ അട്ടിമറിക്കാനുള്ള ലീഗിന്റെ നീച തന്ത്രമാണ് സ്ഫോടനമായി പറുത്തുവന്നത്. ബോംബ്നിര്‍മിച്ച് ജീവന്‍ കുരുതി കൊടുത്ത് നാടിനെയാകെ വര്‍ഗീയകലാപത്തിലേക്കും അക്രമത്തിലേക്കും നയിക്കുകയായിരുന്നു ലക്ഷ്യം. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതിക്കുട്ടിലായ ഐസ്ക്രീംപാര്‍ലര്‍ പെവാണിഭത്തിന്റെ വെളിപ്പെടുത്തലിലൂടെ മറനീക്കിയ ലീഗിന്റെ ജീര്‍ണമുഖം രക്ഷിക്കുക, പള്ളികള്‍ക്കടക്കം ബോംബെറിഞ്ഞ് വര്‍ഗീയാസ്വാസ്ഥ്യം സൃഷ്ടിക്കുക, സിപിഐ എം -എല്‍ഡിഎഫ് പ്രവര്‍ത്തകരെ ആക്രമിച്ച് പ്രകോപനമുണ്ടാക്കി 'മാര്‍ക്സിസ്റ്റ് അക്രമ' മെന്ന് വരുത്തിത്തീര്‍ക്കുക.... ഇങ്ങനെ വോട്ടിനും അധികാരത്തിനുമായി ലീഗിലെ ഒരുവിഭാഗം തയ്യാറാക്കിയ വന്‍പദ്ധതിയായിരുന്നു നരിക്കാട്ടേരിയില്‍ തയ്യാറായത്. ഭരണവും അധികാരക്കസേരയുമുറപ്പിക്കാന്‍ ലീഗിലെ ഒരുവിഭാഗം എത്രത്തോളം അധഃപതിക്കുമെന്നതിന്റെ ബീഭത്സമുഖമാണിത്. ബോംബ് നിര്‍മിക്കുന്നതിനിടെ മാരകമായി പരിക്കേറ്റ് മരിച്ചവരെല്ലാം അറിയപ്പെടുന്ന ലീഗ് പ്രവര്‍ത്തകരും ക്രിമിനലുകളുമാണ്. 2001-ല്‍ സമാനമായ അക്രമ-കള്ളപ്രചാരവേല വഴി തെരഞ്ഞെടുപ്പ് വിജയം ലീഗ് സ്വന്തമാക്കിയിരുന്നു. നാദാപുരത്തെ തെരുവംപറമ്പില്‍ മുസ്ളിംസ്ത്രീയെ സിപിഐ എം പ്രവര്‍ത്തകര്‍ മാനഭംഗപ്പെടുത്തിയെന്നായിരുന്നു അന്ന് നടത്തിയ നുണപ്രചാരണം. ആ തന്ത്രത്തിന്റെ ശില്‍പ്പിയായ ലീഗ് ജില്ലാസെക്രട്ടറി സൂപ്പി നരിക്കാട്ടേരിയുടെ വീടിന് വിളിപ്പാടകലെയാണ് സ്ഫോടനമുണ്ടായതെന്നത് ശ്രദ്ധേയമാണ്. നുണക്കഥകള്‍ അഴിച്ചുവിട്ട് നാട്ടിലാകെ കൊള്ളയും കൊള്ളിവെപ്പും നടത്തി മാര്‍ക്സിസ്റ്റ് അക്രമ മുറവിളി നടത്തുകയായിരുന്നു 2001-ല്‍. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും പാണക്കാട് തങ്ങളുമെല്ലാം അന്ന് കള്ളക്കഥകള്‍ നാടെമ്പാടും പാടി നടക്കയുണ്ടായി. ലീഗ് രാഷ്ട്രീയമായി പ്രതിസന്ധി നേരിട്ട കാലത്തെല്ലാം അക്രമം അരങ്ങേറിയതായാണ് നാദാപുരത്തിന്റെ ചരിത്രം. ഐസ്ക്രീം വെളിപ്പെടുത്തലിനെ തുടര്‍ന്ന് അണികളും പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗവും ലീഗ് നേതൃത്വത്തോട് അകലുകയാണ്. ഇവരെ പിടിച്ചുനിര്‍ത്താന്‍ മത-സമുദായ കാര്‍ഡിറക്കാന്‍ ലീഗ് പല വഴികള്‍ തേടുകയായിരുന്നു. അണികളെ വികാരം കൊള്ളിച്ച് പിടിച്ചുനിര്‍ത്താന്‍ കണ്ടെത്തിയ കുറുക്കുവഴിയാണ് നരിക്കാട്ടേരിയില്‍ പൊട്ടിയത്. ഇതുസംബന്ധിച്ച് വലിയ ഗൂഢാലോചനയുണ്ടായതായി സ്ഫോടനസ്ഥലത്തുനിന്ന് കിട്ടിയ തെളിവുകള്‍ സ്ഥിരീകരിക്കുന്നുണ്ട്. നാല് മൊബൈല്‍സിംകാര്‍ഡ്, രണ്ട് മൊബൈല്‍ ഫോ, വെടിമരുന്ന്ശേഖരം എന്നിവ കണ്ടെത്തിയിട്ടുണ്ട്. പണവും ലക്ഷങ്ങള്‍ രേഖപ്പെടുത്തിയ ചെക്കും കണ്ടെത്തിയത് ഇതിന് പിന്നിലെ സാമ്പത്തിക ശക്തികളെക്കുറിച്ചും സൂപന തരുന്നു. അക്രമികളെയും അക്രമത്തെയും പറ്റി ലീഗ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അക്രമത്തെ അപലപിക്കാന്‍ പോലും തയ്യാറാകാത്ത കോഗ്രസ് നിലപാടും വിവാദമായിട്ടുണ്ട്.

1 comment:

ജനശക്തി ന്യൂസ്‌ said...