Sunday, February 27, 2011

പൊട്ടിയത് ലീഗിന്റെ ബോംബ് ഫാക്ടറി

പൊട്ടിയത് ലീഗിന്റെ ബോംബ് ഫാക്ടറി

നാദാപുരം: കൂട്ടക്കുരുതിക്ക് ഇടയായ സ്ഫോടനം നടന്നത് നരിക്കാട്ടേരിയിലെ മുസ്ളിം ലീഗ് ബോംബ് നിര്‍മാണ ഫാക്ടറിയില്‍. ലീഗ് ശക്തികേന്ദ്രമായ നരിക്കാട്ടേരിയില്‍ ക്രിമിനല്‍ പടയുടെ താവളമാണ് അണിയാരിക്കുന്ന്. ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരിയുടെ വീടിന് വിളിപ്പാടകലെ വിശാലവും വിജനവുമായ സ്ഥലം. 2001ല്‍ ഉമ്മത്തൂരില്‍ കൊട്ടാരത്തില്‍ മമ്മുവിന്റെ വീട്ടില്‍നിന്ന് ആയുധ സഹിതം പിടിയിലായ അക്രമിസംഘത്തോടൊപ്പം സൂപ്പി നരിക്കാട്ടേരിയുമുണ്ടായിരുന്നു. ലീഗിന്റെ രാഷ്ട്രീയ ലാഭത്തിന് അനുസരിച്ച് മേഖലയില്‍ കലാപമുണ്ടാക്കുന്ന ഗുണ്ടാപ്പടക്ക് സര്‍വവിധ സന്നാഹവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ഫോടന സ്ഥലത്തുനിന്ന് കണ്ടെത്തിയ മദ്യക്കുപ്പികളും ഫാസ്റ്റ് ഫുഡിന്റെ അവശിഷ്ടങ്ങളും നല്‍കുന്ന സൂചന ഇതാണ്. അക്രമങ്ങളുടെ ആസൂത്രണ കേന്ദ്രമാണ് അണിയാരിക്കുന്ന്. ആയുധ പരിശീലനവും ആയുധ നിര്‍മാണവും നടത്താം. ബോംബ് സൂക്ഷിക്കാന്‍ ഉപയോഗശൂന്യമായ മൂന്ന് കിണറും കുറ്റിക്കാടുകളുമുണ്ട്. ഞായറാഴ്ച പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ ബോംബ് നിര്‍മാണ സാമഗ്രികള്‍ ലഭിച്ചത് ഇവിടെയുള്ള കിണറ്റില്‍ നിന്നാണ്. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ എം പ്രവര്‍ത്തകരുടെ പതിനഞ്ചോളം വീടുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തിരുന്നു. ഈ അക്രമത്തിന്റെ ആസൂത്രണവും ഒരുക്കങ്ങളും നടത്തിയത് നരിക്കാട്ടേരിയില്‍ നിന്നായിരുന്നു. ശനിയാഴ്ച സ്ഫോടനത്തില്‍ മരിച്ച പുത്തൂരിടത്ത് റഫീഖിന്റെ നേതൃത്വത്തിലായിരുന്നു എ പ്രദീപ് കുമാര്‍ എംഎല്‍എയുടെ സഹോദരനും ഡിവൈഎഫ്ഐ നേതാവുമായ ദിലീപ്കുമാറിന്റെ ഉള്‍പ്പെടെയുള്ള വീടുകള്‍ ആക്രമിച്ചത്. നാല് വര്‍ഷം മുമ്പ് റഫീഖിന്റെ വീട്ടില്‍നിന്ന് പൊലീസ് ബോംബ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട കരയത്ത് ഷബീര്‍ യൂത്ത് ലീഗ് സജീവ പ്രവര്‍ത്തകനും നിരവധി കേസുകളില്‍ പ്രതിയുമാണ്. അടുത്ത കാലത്ത് നാദാപുരത്തുണ്ടായ അക്രമങ്ങളിലെ പ്രതികളും സജീവ ലീഗ് പ്രവര്‍ത്തകരുമാണ് മരിച്ചത്. ലീഗിന്റെ ഈ പ്രവര്‍ത്തനത്തിന് എന്‍ഡിഎഫിന്റെ ഒത്താശയുമുണ്ട്.

1 comment:

ജനശക്തി ന്യൂസ്‌ said...