തിരു: കേരള രാഷ്ട്രീയത്തിലെ അതികായരില്‍ മുന്‍നിരക്കാരനും മുന്‍മുഖ്യമന്ത്രിയുമായ കെ കരുണാകരന് നിര്യാതനായി 92 വയസായിരുന്നു. അസുഖബാധിതനായതിനെത്തുടര്‍ന്ന് കുറച്ചുദിവസമായി സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5.30നായിരുന്നു മരണം. മരണസമയത്ത് മക്കളായ കെ മുരളീധരനും പത്മജ വേണുഗോപാലും സമീപത്തുണ്ടായിരുന്നു.കോഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ലീഡര്‍ എന്ന് ആദരപൂര്‍വം വിളിച്ചിരുന്ന അദ്ദേഹം കോഗ്രസിന്റെ ഉന്നതനായ നേതാവായിരുന്നു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര മന്ത്രി, ലോക്സഭാ അംഗം, രാജ്യസഭാംഗം, ട്രേഡ് യൂണിയന് നേതാവ്, നിയമസഭാംഗം എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച കെ കരുണാകരന് സംസ്ഥാന രാഷ്ട്രീയത്തിലെ തന്ത്രജ്ഞരില്‍ പ്രമുഖനായിരുന്നു. കോഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് അംഗം, എഐസിസിയുടെ സാമൂഹ്യ സാമ്പത്തികകാര്യകമ്മിറ്റി ചെയര്മാന്, രാജ്യസഭയിലെ ശാസ്ത്ര സാങ്കേതിക കമ്മിറ്റി, പരിസ്ഥിതി വനം കമ്മിറ്റികളില്‍ അംഗം, ലോക്സഭാ ഊര്‍ജവിഭാഗം കമ്മിറ്റി ചെയര്മാന് എന്നീ നിലകളിലും അദ്ദേഹം ഭരണവൈദഗ്ധ്യം തെളിയിച്ചു. 2005ല്‍ കോഗ്രസ് വിട്ട് പുതിയ പാര്‍ടി രൂപീകരിച്ച കരുണാകരന് 2006 ഏപ്രിലിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്കു മടങ്ങി. കണ്ണുര്‍ ചിറക്കല്‍ ഗ്രാമത്തില്‍ കണ്ണോത്ത് തറവാട്ടില്‍ കല്യാണി മാരസ്യാരുടെയും തെക്കേഴത്ത് രാമുണ്ണിമാരാരുടെയും മകനായി 1918 ജൂലായ് അഞ്ചിന് ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ചിത്രകലാ പഠനത്തിനായി തൃശൂരിലെത്തിയ കരുണാകരന് ട്രേഡ് യൂണിയന്- രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു. ആദ്യം തൃശൂരും പിന്നീട് കേരളമാകെയും തട്ടകമാക്കിയ ലീഡര്‍ ഒരു ഘട്ടത്തില്‍ കോഗ്രസ് കേന്ദ്ര നേതൃത്വത്തില്‍തന്നെ അനിഷേധ്യനായിരുന്നു. ഗ്രുപ്പ് സമവാക്യങ്ങള്‍ മാറ്റിമറിച്ച് കേരളത്തിലെ കോഗ്രസ് രാഷ്ട്രീയത്തെ കൈവെള്ളയില്‍ അമ്മാനമാടിയ കരുണാകരന് അവസാനകാലത്ത് സ്വയം ഇരയായി ഒതുക്കപ്പെട്ടു. പരേതയായ കല്യാണിക്കുട്ടിയമ്മയാണ് ഭാര്യ. മുന്‍ മന്ത്രിയും കെ പി സി സി മുന്‍ പ്രസിഡന്റുമായിരുന്ന കെ മുരളീധരന്, പത്മജാ വേണുഗോപാല്‍ എന്നിവരാണ് മക്കള്‍. മരുമക്കള്‍: ജ്യോതി, ഡോ: വേണുഗോപാല്‍.
Subscribe to:
Post Comments (Atom)
2 comments:
കേരള രാഷ്ട്രീയത്തിലെ അതികായരില്‍ മുന്‍നിരക്കാരനും മുന്‍മുഖ്യമന്ത്രിയുമായ കെ കരുണാകരന് അന്തരിച്ചു .
കേരള രാഷ്ട്രീയത്തിലെ........
http://onlinefmcity.blogspot.com/
Post a Comment