Sunday, November 07, 2010

എന്‍ഡോസള്‍ഫാന്‍: പുതിയ പഠനം ആവശ്യമില്ല- സുധീരന്‍

എന്‍ഡോസള്‍ഫാന്‍: പുതിയ പഠനം ആവശ്യമില്ല- സുധീരന്‍ ..

http://janasabdam.ning.com/video/1-punarjaniflv
ബോവിക്കാനം: എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് വീണ്ടും പഠനം ആവശ്യമില്ലെന്ന് കോഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യൂപേഷണല്‍ ഹെല്‍ത്തിന്റെ പഠന റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ വിതക്കുന്ന വിനാശത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും പഠനം നടത്തണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യത്തിന് പ്രസക്തിയില്ല. ഇന്ത്യന്‍ ലോയേഴ്സ് കോഗ്രസ് സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെ അവകാശ പ്രഖ്യാപന കവന്‍ഷന്‍ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തുകൊല്ലമായി പ്ളാന്റേഷന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നില്ല. ഇപ്പോള്‍ പഠനം നടത്തിയാല്‍ മുമ്പ് ലഭിച്ചതു പോലുള്ള സാമ്പിളുകള്‍ കിട്ടില്ല. വീണ്ടും സമിതികളെ നിയോഗിച്ചാല്‍ കമ്പനികളുടെ പ്രതിനിധികളും ഉള്‍പ്പെടും. ഇത് ആപത്താണ്്-സുധീരന്‍ പറഞ്ഞു.

1 comment:

ജനശക്തി ന്യൂസ്‌ said...