മുസ്ളിംലീഗ് കേന്ദ്രത്തില്‍നിന്ന് പിടിച്ചെടുത്ത കളളനോട്ട് അച്ചടിച്ചത് പാകിസ്ഥാനിലെന്ന് കേന്ദ്ര ഇന്റലിജന്‍സ്.
കോഴിക്കോട്: മുസ്ളിംലീഗ് കേന്ദ്രത്തില്‍നിന്ന് കേരളത്തില്‍ പ്രചരിക്കുന്ന കള്ളനോട്ടുകള്‍ പാകിസ്ഥാനില്‍ അച്ചടിച്ചതാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് നിഗമനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കള്ളനോട്ടുകള്‍ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ എത്തിയ സംഭവത്തെക്കുറിച്ച് വിവിധ കേന്ദ്ര ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചതായാണ് വിവരം. റിസര്‍വ് ബാങ്ക് നോട്ടുകളോട് ഏറെ സാമ്യമുള്ളതാണ് പിടിക്കപ്പെട്ടവ. മറ്റുള്ളവര്‍ അനുകരിക്കാതിരിക്കാന്‍ 16 സുരക്ഷാ സംവിധാനങ്ങളാണ് 1000 രൂപയുടെ നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തുന്നത്. ഇതില്‍ 12 എണ്ണം കള്ളനോട്ടില്‍ അനുകരിച്ചിട്ടുണ്ടെന്നാണ് വിവരം. ബാങ്കില്‍ പരിചയസമ്പന്നനായ കാഷ്യറായതിനാലാണ് കള്ളനോട്ട് പിടിച്ചത്. ബാങ്കില്‍ കള്ളനോട്ട് കിട്ടിയാല്‍ കൊണ്ടുവരുന്നവരുടെ നിരപരാധിത്വം ബോധ്യമായാല്‍ കീറിക്കളയുകയാണ് പതിവ്. എന്നാല്‍ പുതുപുത്തന്‍ 50 നോട്ടുകളില്‍ ഒമ്പതെണ്ണം കള്ളനോട്ട് ലഭിച്ചത് അസാധാരണമായി ബാങ്കിന് തോന്നിയതിനാലാണ് പൊലീസില്‍ അറിയിച്ചത്. പ്രിന്റ്ചെയ്ത് വന്നയുടന്‍ കള്ളനോട്ടുകള്‍ മാര്‍ക്കറ്റിലിറക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഓണം-റമദാന് നാളുകളില്‍ മലപ്പുറത്തും മറ്റും ധാരാളം കള്ളനോട്ടുകള്‍ ഇറങ്ങിയെന്നും ഇന്റലിജന്‍സിന് വിവരമുണ്ട്. കോട്ടക്കല്‍, വേങ്ങര, പുത്തനത്താണി, തിരൂരങ്ങാടി, തിരൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് വ്യാപകം. ശനിയാഴ്ച കോട്ടക്കലിലെ ഒരു ടെക്സ്റ്റൈല്‍ ഷോപ്പില്‍ 500ന്റെ മൂന്ന് നോട്ടുകളാണ് ലഭിച്ചത്. പാകിസ്ഥാനില്‍ അച്ചടിക്കുന്ന നോട്ടുകള്‍ നേപ്പാള്‍, ദുബായ് വഴിയാണ് ഇന്ത്യയിലെത്തുന്നതെന്നാണ് ഇന്റലിജന്‍സ് വിവരം. മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികള്‍ക്കും ഈ തുകയാണ് ലഭിക്കുന്നത്. കഴിഞ്ഞമാസം കൊച്ചിയില്‍ രണ്ട് ബംഗാളി യുവാക്കളില്‍നിന്ന് 500ന്റെ ഏതാനും കള്ളനോട്ടുകള്‍ പൊലീസ് പിടികൂടി. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍നിന്ന് ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയ 25 ലക്ഷം രൂപ വന്നതും ദുബായ് വഴിയാണ്. വിസ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ജയിലിലായ കായംകുളം സ്വദേശി ഗോപിനാഥിനെയാണ് ഇതിന് ഉപയോഗിച്ചത്. വിമാനത്താവളത്തില്‍ പരിചയപ്പെട്ട കോഴിക്കോട്ടുകാരനായ റാഫിയാണ് സ്യൂട്ട് കെയ്സ് ഏല്പിച്ചതെന്ന് ഗോപിനാഥ് പറയുന്നു. തുക പിടിക്കപ്പെട്ടതറിഞ്ഞതോടെ വിമാനത്താവളത്തില്‍ കാത്തുനിന്നയാള്‍ രക്ഷപ്പെട്ടു. എല്ലാ തെരഞ്ഞെടുപ്പ്കാലത്തും കേരളത്തില്‍ വന്‍തോതില്‍ കള്ളപ്പണം എത്താറുണ്ടെന്നാണ് ഇന്റലിജന്‍സ് വിവരം. ഇത്തവണ ഓണവും റമദാനും തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് വന്നത് കള്ളനോട്ട്സംഘത്തിന് ഏറെ സഹായമായി.
കെ പ്രേമനാഥ്കടപ്പാട്. ദേശാഭിമാനി
കെ പ്രേമനാഥ്കടപ്പാട്. ദേശാഭിമാനി
1 comment:
മുസ്ളിംലീഗ് കേന്ദ്രത്തില്‍നിന്ന് പിടിച്ചെടുത്ത കളളനോട്ട് അച്ചടിച്ചത് പാകിസ്ഥാനിലെന്ന് കേന്ദ്ര ഇന്റലിജന്‍സ്

കെ പ്രേമനാഥ്
കടപ്പാട്. ദേശാഭിമാനി
Post a Comment