Wednesday, July 14, 2010

വിദേശമലയാളികള്‍ക്കായി ഏകമനസ്സോടെ

വിദേശമലയാളികള്‍ക്കായി ഏകമനസ്സോടെ

കെ ശ്രീകണ്ഠന്‍

ഗള്‍ഫ് മലയാളികളോടുള്ള എയര്‍ ഇന്ത്യയുടെ ക്രൂരതയ്ക്കെതിരെ ഒരേ വികാരത്തോടെയാണ് പൊരുതിയത്. പക്ഷേ, ഇന്ധനവില വര്‍ധനയ്ക്കെതിരെയുള്ള പ്രമേയത്തിന്റെ ഊഴമെത്തിയപ്പോള്‍ രംഗം മാറി. അധിക വരുമാനം ഉപേക്ഷിക്കണമെന്ന ഭേദഗതിയോടെ പ്രമേയം അംഗീകരിക്കാന്‍ തയ്യാര്‍ എന്നായിരുന്നു പ്രതിപക്ഷ നിലപാട്. വില വര്‍ധന അപ്പാടെ പിന്‍വലിച്ചാല്‍ പിന്നെ അധിക വരുമാനത്തെക്കുറിച്ചുള്ള ചോദ്യംതന്നെ ഉദിക്കുന്നില്ലല്ലോയെന്നായി ധനമന്ത്രി തോമസ് ഐസക്. കുരുക്കിലായ പ്രതിപക്ഷം ഒടുവില്‍ ഇറങ്ങിപ്പോക്കില്‍ അഭയംതേടി. മനോരമ, മാതൃഭൂമി ഇത്യാദികളെ പി ജയരാജന്‍ 'പത്ര രാക്ഷസന്മാരുടെ' ഗണത്തില്‍പ്പെടുത്തിയത് 'ബാര്‍ബറേറിയസ്' എന്നാണ് ബാബുപ്രസാദിന്റെ പക്ഷം. മന്ത്രി എം എ ബേബി അതിനോട് യോജിച്ചില്ല. ബുദ്ധിരാക്ഷസന്‍ എന്നത് മലയാളത്തില്‍ പ്രചുരപ്രചാരത്തിലുള്ള പ്രയോഗമാണെന്നും അങ്ങനെ പറയുമ്പോള്‍ ആരെയെങ്കിലും കടിച്ചുകീറുകയാണെന്ന തോന്നലൊന്നും ഉണ്ടാകാറില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സഹോദരന്‍ അയ്യപ്പന്റെ കാലത്ത് ജാതിക്കോയ്മയ്ക്കെതിരെ 'ജാതിരാക്ഷസ ദഹനം' എന്ന സമരമുറ അരങ്ങേറിയിരുന്നുവെന്നും ജനവിരുദ്ധ സമീപനം സ്വീകരിച്ചതിന്റെ പേരിലാണ് പത്രരാക്ഷസന്മാര്‍ എന്ന് വിശേഷിപ്പിച്ചതെന്നും പി ജയരാജന്‍ ചൂണ്ടിക്കാട്ടി. പെട്രോള്‍ വിലവര്‍ധന വഴിയുള്ള അധികവരുമാനം ഉപേക്ഷിച്ച കോഗ്രസ് ഭരണത്തിലുള്ള ഒരു സംസ്ഥാനത്തിന്റെ പേര് പറയാമോയെന്നായിരുന്നു ധനമന്ത്രിയുടെ വെല്ലുവിളി. കഴിഞ്ഞ തവണ വില കൂട്ടിയപ്പോള്‍ ബംഗാളും കേരളവും നികുതി കുറച്ചതിന്റെ പേരില്‍ മറ്റു സംസ്ഥാനങ്ങള്‍ ഉണ്ടാക്കിയ പുകിലും മന്ത്രി വിവരിച്ചു. സോണിയ ഗാന്ധി പറഞ്ഞാലും കോഗ്രസിന്റെ മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും കേള്‍ക്കില്ലെന്ന് ഐസക്കിന് ഉറപ്പ്. സ്വര്‍ണത്തിന് വില കയറുന്നപോലെ പെട്രോളിനും മറ്റും വിലകുതിക്കുന്ന കാലം വിദൂരമല്ലെന്ന് പ്രമേയം അവതരിപ്പിച്ച ആര്‍ സെല്‍വരാജ്. അടിയന്തരാവസ്ഥയെ തൂത്തെറിഞ്ഞതുപോലെ ജനകീയ മുന്നേറ്റമുണ്ടായാലേ ഈ നയം തിരുത്താന്‍ കഴിയൂവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇന്ധനവില കൂട്ടാന്‍ കേന്ദ്രം നിരത്തിയ അഞ്ച് നുണ ഒന്നൊന്നായി പൊളിച്ചടുക്കാനുള്ള പി ജയരാജന്റെ ശ്രമം വിജയം കണ്ടു. ഗള്‍ഫിലേക്കുള്ള വിമാനക്കൂലി കുറയ്ക്കണമെന്നായിരുന്നു ടിഎന്‍ പ്രതാപന്റെ പ്രമേയത്തിന്റെ കാതല്‍. യൂസേഴ്സ് ഫീ, സര്‍ച്ചാര്‍ജ് തുടങ്ങിയവയിലൂടെ വിദേശ മലയാളികളെ പിഴിയാനുള്ള നീക്കങ്ങളിലേക്ക് പ്രമേയത്തെ പിന്തുണച്ച കെ വി അബ്ദുള്‍ ഖാദര്‍ ശ്രദ്ധക്ഷണിച്ചു. വിദേശ മലയാളികളോടുള്ള നിഷ്ഠുരതയിലേക്ക് വി എസ് സുനില്‍കുമാറും കടന്നുചെന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ചര്‍ച്ച അവസാനിച്ചത്. സംസ്ഥാന സര്‍ക്കാരുമായി ആലോചിക്കാതെയാണ് ടെര്‍മിനല്‍ ഉദ്ഘാടനം കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. പഞ്ചായത്തില്‍ സ്കൂള്‍ തുടങ്ങുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുമായി ചര്‍ച്ച ചെയ്യാറുണ്ടോയെന്നായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ മറുചോദ്യം. കേന്ദ്ര സംസ്ഥാന ബന്ധത്തെ പഞ്ചായത്ത്-സര്‍ക്കാര്‍ ഇടപാടായി തരംതാഴ്ത്തരുതെന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മന്ത്രി എം എ ബേബി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായംകൂടി പരിഗണിച്ചാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശത്തോ അല്ലാതെ കേന്ദ്ര സര്‍ക്കാരിന്റെ പരിപാടി നടത്താന്‍ കഴിയുമോയെന്നും അദ്ദേഹം ആരാഞ്ഞു. ചര്‍ച്ചയില്‍ ചേരിതിരിവ് പ്രകടമായെങ്കിലും പ്രമേയം അംഗീകരിക്കുന്നതില്‍ ഏകമനസ്സായിരുന്നു.

1 comment:

ജനശക്തി ന്യൂസ്‌ said...