Friday, July 09, 2010

ഇന്ത്യാരാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന്ന് സ്വന്തമായ കോടതി 'ദാറൂല്‍ ഹുദ', കൈവെട്ടാന്‍ വിധിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വന്തം കോടതി..

ഇന്ത്യാരാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന്ന് സ്വന്തമായ കോടതി 'ദാറൂല്‍ ഹുദ', കൈവെട്ടാന്‍ വിധിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വന്തം കോടതി..


കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ കോടതിയായ 'ദാറുല്‍ ഹുദ'യുടെ വിധിപ്രകാരമാണ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയതെന്ന് മൊഴി. കേസില്‍ അറസ്റ്റിലായ അഷറഫാണ് ചോദ്യം ചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 'മാര്‍ഗദര്‍ശക ഭവനം' എന്ന് അര്‍ഥംവരുന്ന പോപ്പുലര്‍ ഫ്രണ്ട് കോടതിയുടെ ആസ്ഥാനം ചാലക്കുടിയാണെന്നും സൂചനയുണ്ട്. നീതിന്യായ സംവിധാനങ്ങളെയും ഭരണഘടനയെയും അംഗീകരിക്കാത്ത ഭീകരസംഘടനകളുടെ സ്വഭാവം തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിനെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് പൊലീസിനു ലഭിച്ചത്. നിയമവിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് പോപ്പുലര്‍ ഫ്രണ്ടിനെതിരെ വ്യക്തമായ തെളിവു ലഭിച്ചതിനാല്‍ സംഘടനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ശുപാര്‍ശ പൊലീസ് നല്‍കുമെന്ന് അറിയുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ മറ്റു ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളും ഓഫീസും റെയ്ഡ്ചെയ്യാന്‍ ഡിജിപി ജേക്കബ് പുന്നൂസ് നിര്‍ദേശം നല്‍കി. ബുധനാഴ്ച രാത്രി മൂവാറ്റുപുഴയില്‍ ചേര്‍ന്ന പൊലീസ് ഉന്നതതല യോഗത്തിനുശേഷമാണ് നിര്‍ദേശം. ഇതിനകം കിട്ടിയ തെളിവുകള്‍ യോഗം അവലോകനം ചെയ്തു. അന്വേഷണപുരോഗതിയും വിലയിരുത്തി. കൈവെട്ടിയ കേസ് അന്വേഷിക്കുന്ന സംഘത്തിനു പുറമെ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവ് ശേഖരിക്കാനും രണ്ടു സ്ക്വാഡ് രൂപീകരിച്ചു. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അവ അവലോകനംചെയ്യും. പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചതിലും കോതമംഗലം സിഐ ഫേമസ് വര്‍ഗീസിനെ നേരില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരസ്വഭാവം വ്യക്തമായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി മന്‍സൂറിന്റെ ആലുവയിലെ വീട്ടില്‍നിന്ന് കിട്ടിയ ജില്ലാ കമ്മിറ്റിയുടെ മിനിട്സിലും മറ്റു രേഖകളിലും പൊലീസിന്റെ രഹസ്യനീക്കങ്ങളെക്കുറിച്ച് സൂചനയുള്ളതും പൊലീസ് ഗൌരവമായി കാണുന്നു. കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളിലെ രഹസ്യപൊലീസിന്റെ ജില്ലയിലെ സാന്നിധ്യത്തെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുകയും ഇതെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചനടത്തുകയും ചെയ്തതായി പോപ്പുലര്‍ ഫ്രണ്ട് രേഖകള്‍ വ്യക്തമാക്കുന്നു. കൊച്ചിയില്‍ നടന്ന തീവ്രവാദവിരുദ്ധ 'മോക്ക് ഡ്രില്ലി'ന്റെ പാളിച്ച സംബന്ധിച്ചും സംഘടന വിശദമായി ചര്‍ച്ച ചെയ്തതായും തെളിഞ്ഞിട്ടുണ്ട്. ഡി ദിലീപ്.ദേശാഭിമാനി

1 comment:

Judson Arackal Koonammavu said...

Kerala is sitting on a petrol bomb, which was the gifted by its pseudo-secular politicians by playing vote bank politics. Explosion is inevitable unless it is defused. Unfortunately our impotent political leaders dare to touch fundamentalist criminals...but loves the company of anti-national elements with an intention to receive Petro-dollar