Friday, January 08, 2010

ബംഗാളിന്റെ കണ്ണും കാതും സാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിക്കുമുന്നില്‍

‍കൊല്‍ക്കത്ത: ബംഗാളിന്റെ കണ്ണും കാതും ഇപ്പോള്‍ സാള്‍ട്ട് ലേക്കിലെ എഎംആര്‍ഐ ആശുപത്രിക്കുമുമ്പിലാണ്. ആധുനിക ബംഗാളിന്റെ ചരിത്രം രൂപപ്പെടുത്തിയ ജ്യോതിബസുവിന്റെ ആരോഗ്യനില അറിയാനുള്ള ആകാംക്ഷയിലാണ് ആശുപത്രിക്ക് മുന്നിലെ ജനസഞ്ചയം. 'ജ്യോതിബാബു' സുഖപ്പെട്ടു എന്ന വാര്‍ത്ത മാത്രമാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ക്കു മുകളില്‍നിന്ന് അവര്‍ അത്യാഹിത വിഭാഗത്തിനുമുമ്പിലുള്ള ഓരോ ചലനങ്ങളും വീക്ഷിക്കുന്നു. സ്ത്രീകളും കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. ദേശീയ- പ്രാദേശിക മാധ്യമങ്ങളുടെ വന്‍നിരയുമുണ്ട്. "ജ്യോതിബാബുവിനെ മാറ്റിനിര്‍ത്തി പശ്ചിമബംഗാളിനെക്കുറിച്ച് പറയാനാവില്ല. അദ്ദേഹം സുഖം പ്രാപിച്ചുവെന്ന വാര്‍ത്ത കേള്‍ക്കാന്‍ മാത്രമേ എനിക്ക് കരുത്തുള്ളൂ''-സാള്‍ട്ട്ലേക്ക് സ്റേഡിയത്തില്‍ ജോലിചെയ്യുന്ന അജയ്ദാസ് ഗുപ്ത പറഞ്ഞു. 65 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലുള്ള ഗുപ്ത അവധിയെടുത്താണ് ആശുപത്രിക്കമുമ്പില്‍ നില്‍ക്കുന്നത്. നഗരത്തിന് തൊട്ടടുത്തുള്ള 24 പര്‍ഗാന ജില്ലയില്‍നിന്നുള്ള കേശബ് സര്‍ക്കാര്‍ എത്തിയതും പ്രിയനേതാവിന്റെ ആരോഗ്യസ്ഥിതി അറിയാനാണ്. ദീര്‍ഘകാലം പാട്ടകൃഷിക്കാരനായി പ്രവര്‍ത്തിച്ച കേശബ്സര്‍ക്കാരിന്റെ കുടുംബത്തിന് ജോലി ലഭിച്ചത് ജ്യോതിബസുവിന്റെ ഭരണകാലത്താണ്. ഭൂപരിഷ്കരണം ഏറെ വിഷമകരമായിട്ടും വലിയ സംഘര്‍ഷമൊന്നുമില്ലാതെ നടപ്പാക്കിയതാണ് ജ്യോതിബാബുവിന്റെ മിടുക്കെന്ന് പ്രാഥമിക വിദ്യാഭ്യാസംമാത്രം നേടിയ കേശബ് പറഞ്ഞു. എന്നാല്‍, കൂട്ടുകക്ഷി രാഷ്ട്രീയം സമര്‍ഥമായി കൈകാര്യം ചെയ്തതാണ് ജ്യോതിബസുവിന്റെ മികവെന്നാണ് മാധ്യമപ്രവര്‍ത്തകരിലൊരാളായ പര്‍വേസ് താഹിറിന്റെ അഭിപ്രായം. ഇന്ദ്രനാഥ് ബാനര്‍ജി എന്ന ചിത്രകാരന് പറയാനുള്ളത് മറ്റൊന്നാണ്. സൈദ്ധാന്തികപരിവേഷം എടുത്തണിയാത്ത ജ്യോതിബാബുവിന് അധികമാര്‍ക്കും അറിയാത്ത ഒരു മുഖമുണ്ടെന്ന് ബാനര്‍ജി പറഞ്ഞു. കലയുടെയും സാഹിത്യത്തിന്റെയും സംരക്ഷകപദവി ഏറ്റെടുക്കാന്‍ താന്‍ അര്‍ഹനല്ലെന്ന് എപ്പോഴും പറയാറുള്ള ജ്യോതിബാബുവാണ് പുരോഗമന സാഹിത്യസംഘത്തിന്റെ ആദ്യയോഗം സംഘടിപ്പിച്ചതെന്ന് ബാനര്‍ജി ഓര്‍ക്കുന്നു. സംരക്ഷകനല്ലെന്ന് വിനയത്തോടെ പറയുമ്പോഴും പുരോഗമന കലാ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ഥ സംരക്ഷകനായിരുന്നു ജ്യോതിബാബുവെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിക്കു മുമ്പിലെത്തുന്ന ഓരോരുത്തര്‍ക്കും ഇത്തരത്തില്‍ ഓരോ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. ഒരു ജനകീയ നേതാവിന്റെ നഖചിത്രമാണ് ഇവര്‍ വരച്ചുകാട്ടുന്നത്. ജീവിതത്തിലുടനീളം പോരാളിയായ ജ്യോതിബസു ഇപ്പോള്‍ മരണത്തോടും പോരടിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറയുമ്പോള്‍ അത് ഏവരും സമ്മതിക്കുന്നു.

2 comments:

ജനശക്തി ന്യൂസ്‌ said...

Anonymous said...

Man who live for poor .... most corrupted communist... dying slowly is a painful death

Landcruiser seized from Jyoti Basu's son

The directorate of revenue intelligence seized a Landcruiser car from the son of former West Bengal Chief Minister Jyoti Basu on charges that it was brought into the country after tax evasion, DRI sources said.

He paid 10 cr to get it back.. can you deny this..