Sunday, October 18, 2009

ചൈനയുടെ കാര്യത്തില്‍ സി പി ഐ എമ്മിന്ന് വ്യക്തവും ശരിയുമായ അഭിപ്രായമുണ്ട്.

ചൈനയുടെ കാര്യത്തില്‍ സി പി ഐ എമ്മിന്ന് വ്യക്തവും ശരിയുമായ അഭിപ്രായമുണ്ട്.


ചൈനയുടെ നിലപാടില്‍ സിപിഐ എം അഭിപ്രായം പറയണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും സിപിഐ എമ്മിന്റെ മൌനം ചൈനയോടുള്ള വിധേയത്വംമൂലമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞിരിക്കുന്നു. കോഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങോ ഇതേവരെ ആവശ്യപ്പെടാത്ത കാര്യമാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്. കേരള നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പാണ് ഇരുവരുടെയും ലക്ഷ്യമെന്ന് വളരെ വ്യക്തം. ലോക്സഭാതെരഞ്ഞെടുപ്പില്‍ ലാവ്ലിനും പിഡിപി ബന്ധവും ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഭിന്നിപ്പുമൊക്കെയായിരുന്നു കോഗ്രസിന്റെ പ്രചാരണവിഷയം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നയങ്ങളില്‍നിന്നും യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ ഇല്ലാത്ത വിഷയത്തിലേക്ക് വഴിതിരിച്ചുവിടുകയെന്നതായിരുന്നു ആസൂത്രിതമായ തെരഞ്ഞെടുപ്പുതന്ത്രം. വലതുപക്ഷ മാധ്യമങ്ങള്‍ അതിന് പൂര്‍ണ പിന്തുണയും നല്‍കി. എന്നാല്‍, നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കാര്യമായ മാറ്റം ദൃശ്യമായിരിക്കുന്നു. സിപിഐ എം തികഞ്ഞ യോജിപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കെട്ടുറപ്പും പ്രകടമായി കാണാം. ആസിയന്‍ കരാറിനെതിരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയം കോഗ്രസ് നേതാക്കളെ അങ്കലാപ്പിലാക്കിയിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോഗ്രസിനകത്തുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവരാന്‍ തുടങ്ങി. ഘടകകക്ഷികള്‍ക്കിടയിലും അഭിപ്രായവ്യത്യാസം നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പരാജയഭീതി കോഗ്രസ് നേതൃത്വത്തെ പിടികൂടാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് കണ്ണൂര്‍ കലക്ടറെ മാറ്റണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവിവരെ ഇവിടെവന്ന് പറയാനിടയാക്കിയത്. ഇരിക്കുന്ന പദവി മറന്നുകൊണ്ടുള്ള പുറപ്പാടാണ് വയലാര്‍ രവിയുടേതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. 1962ലെ നിലപാടില്‍നിന്ന് സിപിഐ എം മാറിയോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഉത്തരം വളരെ വ്യക്തമാണ്. സിപിഐ എം സ്വീകരിച്ച നിലപാടില്‍നിന്ന് കടുകിട മാറിയിട്ടില്ല. മാറേണ്ട ആവശ്യവും ഉണ്ടായിട്ടില്ല. ഇന്ത്യ-ചൈന അതിര്‍ത്തിതര്‍ക്കം യുദ്ധത്തിലൂടെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും സാധ്യമല്ലെന്നും സമാധാനപരമായ കൂടിയാലോചനയിലൂടെ തര്‍ക്കം പരിഹരിക്കണമെന്നുമുള്ള നിലപാടാണ് സിപിഐ എം തുടക്കത്തിലേ സ്വീകരിച്ചത്. ആസേതുഹിമാചലം സഞ്ചരിച്ച ഇ എം എസ് പറഞ്ഞ കാര്യം ഇന്നും പ്രസക്തമാണ്. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന മാക്മോഹന്‍ രേഖയുടെ കാര്യം ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നാണ് പറഞ്ഞത്. പലരും ഈ വാദഗതി പരിഹസിച്ചുതള്ളാന്‍ ശ്രമിച്ചു. എന്നാല്‍, നാലരപതിറ്റാണ്ടിനുശേഷവും സിപിഐ എം പറഞ്ഞതിലപ്പുറം ഒരു പരിഹാരമാര്‍ഗം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിര്‍ത്തിതര്‍ക്കം പരിഹരിക്കാനുള്ള കൂടിയാലോചന ഇപ്പോഴും തുടരുകയാണ്. ചൈനാവിരുദ്ധ ജ്വരം ഇളക്കിവിടാന്‍ ശ്രമിക്കുന്നവരോടായി നിരുപമ റാവു പറഞ്ഞതാണ് ഓര്‍ക്കേണ്ടത്. അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചുകടന്നതായും ഇന്ത്യന്‍ പട്ടാളത്തിനുനേരെ വെടിവച്ചതായും രണ്ട് ഇന്ത്യന്‍ ഭടന്മാര്‍ക്ക് പരിക്കേറ്റതായും ടൈംസ് ഓഫ് ഇന്ത്യയുടെ രണ്ട് ലേഖകര്‍ റിപ്പോര്‍ട്ട്ചെയ്തു. ഇത് കള്ളവാര്‍ത്തയാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്ന ലേഖകര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും വാര്‍ത്ത എവിടെനിന്ന് ലഭിച്ചുവെന്ന് അവര്‍ കോടതിയില്‍ പറയട്ടെ എന്നുമാണ് നിരുപമ രോഷാകുലയായി പറഞ്ഞത്. ഇന്ത്യയും ചൈനയുമായി മാത്രമല്ല, ഇന്ത്യയും പാകിസ്ഥാനുമായും യുദ്ധം അരുതെന്നാണ് സിപിഐ എം സ്വീകരിച്ച നിലപാട്. അതിനാണ് പിണ്ടിയും പീക്കിങ്ങുമൊന്നായി, നമ്പൂരീം തങ്ങളും ഒന്നായി എന്ന് കോഗ്രസുകാര്‍ അന്ന് മുദ്രാവാക്യം വിളിച്ചത്. അയല്‍രാജ്യങ്ങളുമായി യുദ്ധത്തിന്റെ മാര്‍ഗമല്ല, സമാധാനത്തിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്നും യുദ്ധം ഇരുരാഷ്ട്രങ്ങള്‍ക്കും ആപത്ത് വരുത്തിവയ്ക്കുമെന്നും പറയുന്നത് രാജ്യസ്നേഹത്തിന്റെ കുറവുകൊണ്ടല്ല; കൂടുതല്‍കൊണ്ടാണ്. സിപിഐ എം സമാധാനത്തിന്റെ ചേരിയില്‍ ഉറച്ചുനില്‍ക്കുന്നു. രണ്ട് ലോകയുദ്ധങ്ങള്‍ നിസ്സാരപ്രശ്നങ്ങളില്‍നിന്നാണ് വളര്‍ന്നുവലുതായത്. ഉണ്ടായ നാശം പറഞ്ഞറിയിക്കാന്‍ പ്രയാസവും. അരുണാചല്‍പ്രദേശ് ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് എപ്പോള്‍ വേണമെങ്കിലും അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കാം. അതില്‍ ചൈന പ്രതിഷേധിക്കേണ്ടതില്ല. എന്നാല്‍, ഇതോടൊപ്പം ഒരു കാര്യം ജനങ്ങള്‍ക്കറിയേണ്ടതുണ്ട്. ദലൈലാമയോടുള്ള കോഗ്രസ് ഭരണാധികാരികള്‍ക്കുള്ള അമിതമായ പ്രേമത്തിന്റെ കാരണമെന്താണ്. തിബത്ത് ചൈനയുടെ ഭാഗമാണെന്ന് ഇന്ത്യ അംഗീകരിച്ചിട്ടുള്ളതാണ്. തിബത്ത് ചൈനയില്‍നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്ന ചൈനാവിരുദ്ധ നിലപാടെടുക്കുന്ന ആളാണ് ദലൈലാമ. 1962ലും ദലൈലാമയെ എഴുന്നള്ളിച്ച് നടന്ന പ്രശ്നമുണ്ടായിരുന്നു. ദലൈലാമയെ അരുണാചല്‍പ്രദേശ് സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ജനങ്ങള്‍ അറിയണം. അമേരിക്കയ്ക്കുവേണ്ടിയാണെന്ന സംസാരമുണ്ട്. അമേരിക്കയുമായി തന്ത്രബന്ധം സ്ഥാപിച്ച രാജ്യമാണ് ഇന്ത്യ. ഇന്ത്യ ദലൈലാമയെ അമിതമായി പ്രേമിക്കുന്നതില്‍ സംശയിക്കുന്നവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഇക്കാര്യം ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയാല്‍ കൊള്ളാം. ചൈനയോട് സിപിഐ എം സ്വീകരിക്കുന്ന നയം പരസ്യമാണ്. ചൈന ഒരു സോഷ്യലിസ്റ് രാജ്യമാണ്. ആ രാജ്യത്തോട് മമതയുണ്ട്. ചൈനീസ് കമ്യൂണിസ്റ് പാര്‍ടിയോട് ആദരവുണ്ട്. അതോടൊപ്പംതന്നെ ചൈനീസ് കമ്യൂണിസ്റ് പാര്‍ടി തെറ്റ് ചെയ്തപ്പോള്‍ തുറന്ന് വിമര്‍ശിക്കാന്‍ സിപിഐ എം അറച്ചുനിന്നിട്ടില്ല. സോവിയറ്റ് കമ്യൂണിസ്റ് പാര്‍ടിയോടുള്ള അഭിപ്രായവ്യത്യാസവും അക്കാലത്ത് തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ സോവിയറ്റ് യൂണിയന്‍ നിലനില്‍ക്കുന്നില്ല. ഇ എം എസ് അന്ന് പറഞ്ഞ കാര്യം ഓര്‍ക്കാവുന്നതാണ്. ഞങ്ങള്‍ക്ക് റഷ്യയോട് അന്ധമായ വിരോധമോ ചൈനയോട് അമിതമായ പ്രേമമോ ഇല്ല. ഞങ്ങളുടെ തലച്ചോറ് ആര്‍ക്കും പണയംവച്ചിട്ടില്ല. സ്വതന്ത്രമായ നിലപാടാണ് ഞങ്ങള്‍ സ്വീകരിക്കുന്നത്. ചൈനയോടോ മറ്റേതെങ്കിലും രാജ്യത്തോടോ സിപിഐ എമ്മിന് വിധേയത്വമില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. എന്നാല്‍, ലോകത്തിലെ കമ്യൂണിസ്റ് പാര്‍ടികളുടെ നിലനില്‍പ്പിലും വളര്‍ച്ചയിലും പാര്‍ടിക്ക് താല്‍പ്പര്യമുണ്ട്. ലോകത്തിലെ കമ്യൂണിസ്റ് പാര്‍ടികള്‍ പരസ്പരം യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതുകൊണ്ടാണ് കമ്യൂണിസ്റ് പാര്‍ടികളുടെ യോഗംചേരാന്‍ സിപിഐ എം, സിപിഐ പാര്‍ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. 1942ല്‍ കമ്യൂണിസ്റുകാരെ ബ്രിട്ടന്റെ അഞ്ചാംപത്തികളെന്ന് വിളിച്ച് ആക്ഷേപിച്ചു. പിന്നെ മലങ്കോവിന്റെ മക്കളെന്ന് വിളിച്ചു. റഷ്യയില്‍ മഴ പെയ്താല്‍ ഇവിടെ കുടപിടിക്കുന്നവരാണെന്ന് പരിഹസിച്ചു. 1962ല്‍ അവിഭക്ത കമ്യൂണിസ്റ് പാര്‍ടിയില്‍ ചൈനാ അനുകൂലികളെന്നുപറഞ്ഞ് കുറെ നേതാക്കളെ ജയിലിലടച്ചു. 1964 ഡിസംബറില്‍ സിപിഐ എം നേതാക്കളെ വീണ്ടും ചൈനാചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ചു. 1965ല്‍ ജയിലില്‍ കിടന്നുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഭൂരിപക്ഷംപേരും ജയിച്ചു. സിപിഐ എം നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായി. ചൈനാചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ചാലും ധവളപത്രമിറക്കിയാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞു. അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറഞ്ഞേക്കാം ആ പരിപ്പ് ഇവിടെ വേവില്ല.

ദേശാഭിമാനി മുഖപ്രസംഗം.

2 comments:

ജനശക്തി ന്യൂസ്‌ said...

ചൈനയുടെ കാര്യത്തില്‍ സി പി ഐ എമ്മിന്ന് വ്യക്തവും ശരിയുമായ അഭിപ്രായമുണ്ട്

ചൈനയുടെ നിലപാടില്‍ സിപിഐ എം അഭിപ്രായം പറയണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും സിപിഐ എമ്മിന്റെ മൌനം ചൈനയോടുള്ള വിധേയത്വംമൂലമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പറഞ്ഞിരിക്കുന്നു. കോഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങോ ഇതേവരെ ആവശ്യപ്പെടാത്ത കാര്യമാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്. കേരള നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന മൂന്ന് ഉപതെരഞ്ഞെടുപ്പാണ് ഇരുവരുടെയും ലക്ഷ്യമെന്ന് വളരെ വ്യക്തം. ലോക്സഭാതെരഞ്ഞെടുപ്പില്‍ ലാവ്ലിനും പിഡിപി ബന്ധവും ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ഭിന്നിപ്പുമൊക്കെയായിരുന്നു കോഗ്രസിന്റെ പ്രചാരണവിഷയം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നയങ്ങളില്‍നിന്നും യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ ഇല്ലാത്ത വിഷയത്തിലേക്ക് വഴിതിരിച്ചുവിടുകയെന്നതായിരുന്നു ആസൂത്രിതമായ തെരഞ്ഞെടുപ്പുതന്ത്രം. വലതുപക്ഷ മാധ്യമങ്ങള്‍ അതിന് പൂര്‍ണ പിന്തുണയും നല്‍കി. എന്നാല്‍, നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ കാര്യമായ മാറ്റം ദൃശ്യമായിരിക്കുന്നു. സിപിഐ എം തികഞ്ഞ യോജിപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കെട്ടുറപ്പും പ്രകടമായി കാണാം. ആസിയന്‍ കരാറിനെതിരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ കണ്ണഞ്ചിപ്പിക്കുന്ന വിജയം കോഗ്രസ് നേതാക്കളെ അങ്കലാപ്പിലാക്കിയിരിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോഗ്രസിനകത്തുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവരാന്‍ തുടങ്ങി. ഘടകകക്ഷികള്‍ക്കിടയിലും അഭിപ്രായവ്യത്യാസം നീറിപ്പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പരാജയഭീതി കോഗ്രസ് നേതൃത്വത്തെ പിടികൂടാന്‍ തുടങ്ങിയിരിക്കുന്നു. അതാണ് കണ്ണൂര്‍ കലക്ടറെ മാറ്റണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവിവരെ ഇവിടെവന്ന് പറയാനിടയാക്കിയത്. ഇരിക്കുന്ന പദവി മറന്നുകൊണ്ടുള്ള പുറപ്പാടാണ് വയലാര്‍ രവിയുടേതെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. 1962ലെ നിലപാടില്‍നിന്ന് സിപിഐ എം മാറിയോ എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ഉത്തരം വളരെ വ്യക്തമാണ്. സിപിഐ എം സ്വീകരിച്ച നിലപാടില്‍നിന്ന് കടുകിട മാറിയിട്ടില്ല. മാറേണ്ട ആവശ്യവും ഉണ്ടായിട്ടില്ല. ഇന്ത്യ-ചൈന അതിര്‍ത്തിതര്‍ക്കം യുദ്ധത്തിലൂടെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും സാധ്യമല്ലെന്നും സമാധാനപരമായ കൂടിയാലോചനയിലൂടെ തര്‍ക്കം പരിഹരിക്കണമെന്നുമുള്ള നിലപാടാണ് സിപിഐ എം തുടക്കത്തിലേ സ്വീകരിച്ചത്. ആസേതുഹിമാചലം സഞ്ചരിച്ച ഇ എം എസ് പറഞ്ഞ കാര്യം ഇന്നും പ്രസക്തമാണ്. നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന മാക്മോഹന്‍ രേഖയുടെ കാര്യം ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നാണ് പറഞ്ഞത്. പലരും ഈ വാദഗതി പരിഹസിച്ചുതള്ളാന്‍ ശ്രമിച്ചു. എന്നാല്‍, നാലരപതിറ്റാണ്ടിനുശേഷവും സിപിഐ എം പറഞ്ഞതിലപ്പുറം ഒരു പരിഹാരമാര്‍ഗം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. അതിര്‍ത്തിതര്‍ക്കം പരിഹരിക്കാനുള്ള കൂടിയാലോചന ഇപ്പോഴും തുടരുകയാണ്. ചൈനാവിരുദ്ധ ജ്വരം ഇളക്കിവിടാന്‍ ശ്രമിക്കുന്നവരോടായി നിരുപമ റാവു പറഞ്ഞതാണ് ഓര്‍ക്കേണ്ടത്. അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം അതിക്രമിച്ചുകടന്നതായും ഇന്ത്യന്‍ പട്ടാളത്തിനുനേരെ വെടിവച്ചതായും രണ്ട് ഇന്ത്യന്‍ ഭടന്മാര്‍ക്ക് പരിക്കേറ്റതായും ടൈംസ് ഓഫ് ഇന്ത്യയുടെ രണ്ട് ലേഖകര്‍ റിപ്പോര്‍ട്ട്ചെയ്തു. ഇത് കള്ളവാര്‍ത്തയാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്ന ലേഖകര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും വാര്‍ത്ത എവിടെനിന്ന് ലഭിച്ചുവെന്ന് അവര്‍ കോടതിയില്‍ പറയട്ടെ എന്നുമാണ് നിരുപമ രോഷാകുലയായി പറഞ്ഞത്. .

Anonymous said...

Everybody knew CPIM's patriotism. You comrades are in fouls paradise