Friday, October 16, 2009

മുല്ലപ്പെരിയാര്‍: പ്രധാനമന്ത്രി ഇടപെടണം - മുഖ്യമന്ത്രി

തിരു: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രകോപനപരമായ നടപടികളില്‍നിന്ന് തമിഴ്നാടിനെ പിന്തിരിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിലെ 40 ലക്ഷത്തോളം ജനങ്ങളുടെ ജീവന്‍ പന്താടുന്നതാണ് അണക്കെട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടത് 30 കൊല്ലംമുമ്പാണ്. തമിഴ്നാടിന് വെള്ളംകൊടുക്കാന്‍ തന്നെയാണ് പുതിയ അണക്കെട്ട് വേണമെന്ന് കേരളം പറയുന്നത്. എന്നാല്‍ കേരളത്തിനുള്ള അപകട ഭീഷണി കാണാതിരുന്നുകൂട. കേരളവും തമിഴ്നാടുമായുള്ള സൌഹൃദം തുടര്‍ന്നുകൊണ്ടുപോകണം. കേന്ദ്രമന്ത്രി ജയറാം രമേശ് സര്‍വേയ്ക്കുള്ള അനുമതിയാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് ജയലളിതയടക്കം തമിഴ്നാട്ടിലെ രാഷ്ട്രീയ കക്ഷികളുംമറ്റും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധംകണ്ട് കേന്ദ്ര സര്‍ക്കാര്‍ ചുമതലയില്‍നിന്ന് പിന്മാറരുത്. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരായ എ കെ ആന്റണിയും വയലാര്‍ രവിയും അടക്കമുള്ളവരെ ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. അവര്‍ ഇടപെടുമെന്നാണ് പ്രതിക്ഷയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2 comments:

ജനശക്തി ന്യൂസ്‌ said...

ഇ.എ.സജിം തട്ടത്തുമല said...

പ്രശ്നം തമിഴ്നാടിനു രാഷ്ട്രീയമാണ് !