Tuesday, October 06, 2009

അന്ന് വെടിയുണ്ട; ഇന്ന് ഭൂമിയും വീടും

അന്ന് വെടിയുണ്ട; ഇന്ന് ഭൂമിയും വീടും .

തിരു: ചെങ്ങറയില്‍ ഭൂമി കൈയേറി നടത്തിയ സമരം ഒരുതുള്ളി ചോരപൊടിയാതെ അവസാനിക്കുമ്പോള്‍ കേരളത്തിന്റെ ഓര്‍മ മുത്തങ്ങയിലേക്ക് നീളുകയാണ്. വെടിയുണ്ട തുളച്ചുകയറിയ ശരീരവുമായി പിടഞ്ഞുവീണ ആദിവാസിയുടെ ചോരപടര്‍ന്ന് കാട് പങ്കിലമായ നാള്‍. കേരളചരിത്രത്തിലാദ്യമായി ഒരു ആദിവാസി പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് അന്നാണ്. ഭരണകൂട ക്രൂരതയുടെ സമാനതയില്ലാത്ത അധ്യായമായിരുന്നു മുത്തങ്ങയിലെ നരവേട്ട. അന്ന് ഭൂമി ചോദിച്ചവര്‍ക്കുനേരെ ഭരണകൂടം നിറയൊഴിച്ചെങ്കില്‍ ഇന്ന് ഭൂമിക്കൊപ്പം വീടും നല്‍കുന്നു. ചെങ്ങറയിലെ സമരം 790 രാപ്പകലുകള്‍ക്കൊടുവില്‍ ചോരകിനിയാതെ അവസാനിക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിബദ്ധത തന്നെയാണ് വിജയിക്കുന്നത്. മുത്തങ്ങയില്‍ പൊലീസ് നടത്തിയ നരനായാട്ടിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിന്റെ മനസ്സില്‍നിന്ന് ഇനിയും മാഞ്ഞിട്ടില്ല. 2003 ഫെബ്രുവരി 19നാണ് വയനാട്ടിലെ മുത്തങ്ങ വനം യുദ്ധക്കളമായത്. ഭൂമി നല്‍കാമെന്ന വാഗ്ദാനം യുഡിഎഫ് സര്‍ക്കാര്‍ ലംഘിച്ചപ്പോള്‍ ആയിരത്തിരുനൂറോളം ആദിവാസി കുടുംബങ്ങള്‍ നിക്ഷിപ്ത വനഭൂമിയില്‍ കുടില്‍ കെട്ടി താമസം തുടങ്ങി. ഇവരെ ബലംപ്രയോഗിച്ച് ഇറക്കിവിടാനുള്ള സര്‍ക്കാര്‍ തീരുമാനം ക്രൂരമായ മനുഷ്യവേട്ടയായി. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികള്‍ക്കുനേരെ തോക്കും ലാത്തിയും ഉപയോഗിച്ചു. ഒരു പൊലീസുകാരനും ബലിയാടായി. എന്നാല്‍, ചെങ്ങറയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ ആദിവാസികളടക്കമുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തുണയായി. 2007 ആഗസ്ത് നാലിനാണ് ചെങ്ങറയിലെ ഹാരിസ മലയാളം പ്ളാന്റേഷന്‍ എസ്റ്റേറ്റ് കൈയേറി സമരക്കാര്‍ താമസം തുടങ്ങിയത്. ഇവരില്‍ ഭൂമിയോ വീടോ ഇല്ലാത്തവരും രണ്ടും ഉള്ളവരും ഉണ്ടായിരുന്നു. എന്നാല്‍, സമരക്കാരുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ചകളാണ് നടത്തിയത്. കൈയേറ്റക്കാരാണെങ്കിലും വൈദ്യസഹായവും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. അതിനിടെ കേസില്‍ ഇടപെട്ട ഹൈക്കോടതി മാര്‍ച്ച് ഏഴിനകം കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍, ബലപ്രയോഗത്തിന് സര്‍ക്കാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങി. സമരം ഏതുവിധേനയും തീര്‍ക്കാനായി മൂന്നുതവണ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായി. ഭൂമി നല്‍കാമെന്നതടക്കമുള്ള നിര്‍ദേശം വച്ചു. ദളിത് സംഘടനകളെല്ലാം സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. എന്നാല്‍, ളാഹ ഗോപാലന്റെ നേതൃത്വത്തിലുള്ള സാധുജന വിമോചന സംയുക്തവേദി ആവശ്യങ്ങള്‍ മാറ്റിപ്പറഞ്ഞ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. സമരക്കാര്‍ക്കിടയില്‍ത്തന്നെ ഭിന്നിപ്പുണ്ടായി. പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിവരെയുണ്ടായി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് എല്ലാ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി 1,600 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. 1.13 ലക്ഷം വീടുകള്‍ നല്‍കി. 2,000 ഏക്കറിന് പട്ടയവും കൈവശാവകാശ രേഖയും കൈമാറി. ആദിവാസി കോളനികളിലെ 14,048 പേര്‍ക്ക് കൈവശാവകാശ രേഖ നല്‍കി. 2,442.93 ഹെക്ടര്‍ 7441 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കൈമാറി. സര്‍ക്കാരിന്റെ പക്കല്‍ ഭൂമി ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഏകദേശം 1,182 ഏക്കര്‍ മിച്ചഭൂമിയാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. പട്ടികജാതിക്കാര്‍ക്ക് 61,000 വീടുകളും പട്ടികവര്‍ഗത്തിന് 32,000 വീടുകളും ഉടന്‍ നിര്‍മിച്ചുനല്‍കാനും പദ്ധതിയുണ്ട്. ആര്‍ രഞ്ജിത്ദേശാഭിമാനി

11 comments:

ജനശക്തി ന്യൂസ്‌ said...

അന്ന് വെടിയുണ്ട; ഇന്ന് ഭൂമിയും വീടും

തിരു: ചെങ്ങറയില്‍ ഭൂമി കൈയേറി നടത്തിയ സമരം ഒരുതുള്ളി ചോരപൊടിയാതെ അവസാനിക്കുമ്പോള്‍ കേരളത്തിന്റെ ഓര്‍മ മുത്തങ്ങയിലേക്ക് നീളുകയാണ്. വെടിയുണ്ട തുളച്ചുകയറിയ ശരീരവുമായി പിടഞ്ഞുവീണ ആദിവാസിയുടെ ചോരപടര്‍ന്ന് കാട് പങ്കിലമായ നാള്‍. കേരളചരിത്രത്തിലാദ്യമായി ഒരു ആദിവാസി പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് അന്നാണ്. ഭരണകൂട ക്രൂരതയുടെ സമാനതയില്ലാത്ത അധ്യായമായിരുന്നു മുത്തങ്ങയിലെ നരവേട്ട. അന്ന് ഭൂമി ചോദിച്ചവര്‍ക്കുനേരെ ഭരണകൂടം നിറയൊഴിച്ചെങ്കില്‍ ഇന്ന് ഭൂമിക്കൊപ്പം വീടും നല്‍കുന്നു. ചെങ്ങറയിലെ സമരം 790 രാപ്പകലുകള്‍ക്കൊടുവില്‍ ചോരകിനിയാതെ അവസാനിക്കുമ്പോള്‍ സര്‍ക്കാരിന്റെ പ്രതിബദ്ധത തന്നെയാണ് വിജയിക്കുന്നത്. മുത്തങ്ങയില്‍ പൊലീസ് നടത്തിയ നരനായാട്ടിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിന്റെ മനസ്സില്‍നിന്ന് ഇനിയും മാഞ്ഞിട്ടില്ല. 2003 ഫെബ്രുവരി 19നാണ് വയനാട്ടിലെ മുത്തങ്ങ വനം യുദ്ധക്കളമായത്. ഭൂമി നല്‍കാമെന്ന വാഗ്ദാനം യുഡിഎഫ് സര്‍ക്കാര്‍ ലംഘിച്ചപ്പോള്‍ ആയിരത്തിരുനൂറോളം ആദിവാസി കുടുംബങ്ങള്‍ നിക്ഷിപ്ത വനഭൂമിയില്‍ കുടില്‍ കെട്ടി താമസം തുടങ്ങി. ഇവരെ ബലംപ്രയോഗിച്ച് ഇറക്കിവിടാനുള്ള സര്‍ക്കാര്‍ തീരുമാനം ക്രൂരമായ മനുഷ്യവേട്ടയായി. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ആദിവാസികള്‍ക്കുനേരെ തോക്കും ലാത്തിയും ഉപയോഗിച്ചു. ഒരു പൊലീസുകാരനും ബലിയാടായി. എന്നാല്‍, ചെങ്ങറയില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ ആദിവാസികളടക്കമുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തുണയായി. 2007 ആഗസ്ത് നാലിനാണ് ചെങ്ങറയിലെ ഹാരിസ മലയാളം പ്ളാന്റേഷന്‍ എസ്റ്റേറ്റ് കൈയേറി സമരക്കാര്‍ താമസം തുടങ്ങിയത്. ഇവരില്‍ ഭൂമിയോ വീടോ ഇല്ലാത്തവരും രണ്ടും ഉള്ളവരും ഉണ്ടായിരുന്നു. എന്നാല്‍, സമരക്കാരുമായി സര്‍ക്കാര്‍ സമാധാന ചര്‍ച്ചകളാണ് നടത്തിയത്. കൈയേറ്റക്കാരാണെങ്കിലും വൈദ്യസഹായവും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായി. അതിനിടെ കേസില്‍ ഇടപെട്ട ഹൈക്കോടതി മാര്‍ച്ച് ഏഴിനകം കൈയേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍, ബലപ്രയോഗത്തിന് സര്‍ക്കാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങി. സമരം ഏതുവിധേനയും തീര്‍ക്കാനായി മൂന്നുതവണ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായി. ഭൂമി നല്‍കാമെന്നതടക്കമുള്ള നിര്‍ദേശം വച്ചു. ദളിത് സംഘടനകളെല്ലാം സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. എന്നാല്‍, ളാഹ ഗോപാലന്റെ നേതൃത്വത്തിലുള്ള സാധുജന വിമോചന സംയുക്തവേദി ആവശ്യങ്ങള്‍ മാറ്റിപ്പറഞ്ഞ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. സമരക്കാര്‍ക്കിടയില്‍ത്തന്നെ ഭിന്നിപ്പുണ്ടായി. പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിവരെയുണ്ടായി. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് എല്ലാ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി 1,600 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. 1.13 ലക്ഷം വീടുകള്‍ നല്‍കി. 2,000 ഏക്കറിന് പട്ടയവും കൈവശാവകാശ രേഖയും കൈമാറി. ആദിവാസി കോളനികളിലെ 14,048 പേര്‍ക്ക് കൈവശാവകാശ രേഖ നല്‍കി. 2,442.93 ഹെക്ടര്‍ 7441 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കൈമാറി. സര്‍ക്കാരിന്റെ പക്കല്‍ ഭൂമി ഇല്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഏകദേശം 1,182 ഏക്കര്‍ മിച്ചഭൂമിയാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. പട്ടികജാതിക്കാര്‍ക്ക് 61,000 വീടുകളും പട്ടികവര്‍ഗത്തിന് 32,000 വീടുകളും ഉടന്‍ നിര്‍മിച്ചുനല്‍കാനും പദ്ധതിയുണ്ട്.
ആര്‍ രഞ്ജിത്
ദേശാഭിമാനി

Anonymous said...

1.വെറും മൂന്നേ മൂന്നു സംസ്ഥാനങ്ങള്‍ മാത്രം ഭരിച്ചു രസിക്കുന്ന, പാവപ്പെട്ടവനെ ഉദ്ധരിക്കാന്‍ വേണ്ടി ആകാശത്ത് നിന്നു പൊട്ടി വീണ പാര്‍ടിയുടെ ആസ്തി=10,000കോടി രൂപ.
2.ചെത്ത്‌,മണല്‍ വാരല്‍,കക്കൂസ് കോരല്‍,പാറ പൊട്ടിക്കല്‍,മീന്‍ പിടിത്തം ഈ വക തൊഴിലുകള്‍ ചെയ്യും ജനങ്ങളെ നയിക്കുന്നവന്‍, സ്കോട്ട്ലന്‍ഡിലെ ഗ്ലെന്‍ ഈഗിള്‍സില്‍ നിന്നും കമ്യൂണിസം അഭ്യസിച്ചു നാട്ടില്‍ എത്തിയ കാരാട്ടുവീട്ടിലെ പ്രകാശന്‍ കുഞ്ഞ്.
3.ഐസില്‍ വെച്ച ആപ്പിള്‍ പഴം പോലെയിരിക്കുന്ന പ്രകാശന്‍ കുഞ്ഞ്, തന്റെ ജീവിതത്തില്‍ എന്നെങ്കിലും വെയില്‍ കൊണ്ടിട്ടുന്ടോ എന്ന് സംശയം.
4.കോട്ടയത്തെ പാമ്പാടിയില്‍ വന്നാല്‍കൂടി,പ്രകാശന്‍ കുഞ്ഞിന്റെ വായില്‍ നിന്ന് ഓക്സ്ഫോര്‍ഡ്‌ ഇംഗ്ലീഷേ പൊഴിയൂ...
5.പാര്‍ടി ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ പടച്ചുന്ടാക്കിയ ചാനല്‍ ഭരിക്കുന്ന, പാര്‍ടി അനുഭാവി കൂടിയായ മഹാനടന്‍ ഓടിച്ചു രസിക്കുന്നത് ബ്രിടീഷ്‌ സാമ്രാജ്യത്വത്ത്തിന്റെ ഏറ്റവും മിഴിവുറ്റ പ്രതീകങ്ങളില്‍ ഒന്നായ Range Rover.
6.സംസ്ഥാന പോളിറ്റ്‌ ബ്യൂറോ തലവന്റെ പുത്രന്‍ വിദ്യ അഭ്യസിക്കുന്നത്, വര്ഗശത്രുക്കളുടെ കൂട്ടത്തില്‍-Cambridge.
7.പാര്‍ടി രാജകുമാരന്മാര്‍ക്ക് മദപ്പാടുള്ളതിനാല്‍ ഇരുട്ട് വീഴും മുന്‍പേ ' ദൈവത്തിന്റെ സ്വന്തം രാജ്യത്ത്' പെണ്ണുങ്ങള്‍ വീടണയും.
8.സഖാക്കളുടെ പുത്രാദികള്‍ ഒക്കെ ഇപ്പൊ വിവാഹിതരാകുന്നത്, ജാതിയും മതവും ഒക്കെ നോക്കി, താജ് ഹോട്ടലില്‍ വെച്ചാ കേട്ടോ.
9.ചെക്‌ ഷര്‍ട്ട്, താടി, ഉത്തരാധുനിക കവിത, ഇതൊക്കെ ചെലവാകുമായിരുന്ന കാലം ഉണ്ടായിരുന്നു, പന്ട്.
10.ഇന്നിപ്പം , തിരുവനന്തപുരം യൂനിവേഴ്സിടി കോളേജിന്റെ അകത്തിട്ടു പോലും സഖാക്കളുടെ നട്ടെല്ല് ചവിട്ടിയൊടിക്കാന്‍ കഴിവുള്ളവര്‍ വളര്‍ന്നു വന്നിരിക്കുന്നു.നാട്ടില്‍ ചങ്ങല പിടിത്തം, ഈരന്ട് ഈരന്ട് മാസം കൂടുമ്പോള്‍ മിഡ് ഈസ്റ്റില്‍ പോയി കാശുന്ടാക്കല്- ജനത്തിനു ഇത് മടുത്തു പോയി വിശ്വന്‍ സഖാവേ.മൈസൂര്‍ കല്യാണവും അറബിക്കല്യാണവുമൊക്കെ കൊടി കുത്തി വാഴുന്നതാകട്ടെ, കമ്യൂണിസത്തിന്റെ ശ്രീകോവില്‍ ആയ നമ്മടെ കണ്ണൂരും.കൊച്ചിയിലൊക്കെ ഏറ്റവും നല്ല ബിസിനസ്‌ മന്ത്രവാദമാ സഖാവേ- നമ്മക്ക്‌ താമരയല്ലീം പൂവങ്കോഴിയുമൊക്കെ കച്ചവടം ആയാലോ? ഇത്രയും നാളത്തെ കമ്യൂണിസ്റ്റ്‌ ഭരണം കൊണ്ട്ട് ഇത്രയൊക്കെ നേടിയില്ലേ നമ്മള്‍? ബെന്ഗാളികള്‍ ആകട്ടെ, ഇതില്‍ കൂടുതല്‍ നേടി.

അയ്യയ്യോ, ഇത്രയൊക്കെ പറഞ്ഞ സ്തിധിക്ക് എനിക്കെതിരെ അച്ചടക്ക നടപടിക്കു വിശ്വന്‍ സഖാവ്‌ പി ബി യിലേക്ക് കത്തെഴുതുമോ ആവോ?

Anonymous said...

ലാല്‍സലാം സഖാവേ,

കണ്ണ് മഞ്ചുന്ന നിറമുള്ള ഷര്‍ട്ടും വില കുറഞ്ഞ മുണ്ടും ഇട്ടു ഇതുവരെ കളിച്ചിരുന്ന ആ നാടകം ഉണ്ടല്ലോ, അതിന്റെ കാലം കഴിഞ്ഞു രണ്ജിത്തേ.ദളിതന്ടെയും മുക്കുവന്റെയും വനവാസിയുറെയും തോളില്‍ കയ്യിട്ടു വോട്ടു വാങ്ങിയിട്ട്, അവന്റെ അങ്ങോട്ട്‌ തള്ളിക്കൊടുക്കുന്ന 'ചെങ്ങറ', 'മൂലമ്പിള്ളി' സ്റ്റൈല്‍ നമ്മടെ 'വൈരുധ്യാത്മക ഭൌതികവാദം' ഉണ്ടല്ലോ, അതിനു മാവോവാദികള്‍ കഴിഞ്ഞയിടെ ബംഗാളില്‍ വച്ച് മറുപടി നല്‍കിയിരുന്നല്ലോ.പിന്നെ വിമര്‍ശം കേള്‍ക്കുമ്പോള്‍ തിളയ്ക്കുന്ന സഖാവിന്റെ ചോരയുന്ടല്ലോ, അത് സൂക്ഷിച്ചു വെച്ചോ മഞ്ഞുകാലം ആണ് വരാന്‍ പോകുന്നത്.

Anonymous said...

രാഹൂലന്‍ കളിച്ച പൊറോട്ട നാടകം കണ്ടില്ലെ അനോനിമസ്സേ? ഒരു പൊറോട്ടക്ക് എത്ര കോടിയാ ചെലവ്?

നിസ്സഹായന്‍ said...

ആദ്യത്തെ രണ്ട് അനോനി കമന്റുകള്‍ പരിഗണിക്കുമോ ആവോ!? അവര്‍ക്കൊക്കെ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് കാച്ചൂ സഖാവെ!
പിന്നെ ഉള്ളതു പറയാമെല്ലോ . യു.ഡി.എഫ് ആയിരുന്നേല്‍ ചെങ്ങറക്കാറ് സമരത്തിനു പോകുമായിരുന്നൊ എന്നൊരു സംശയം! രക്തരഹിതമായ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതിനു അഭിനന്ദനങ്ങള്‍ !
ആദിവാസി ബില്ലു പരിഷ്ക്കരിച്ച് പരിഷ്ക്കരിച്ച്, അന്യാധീനപ്പെട്ട ഭൂമി ഇനി ഒരിക്കലും അവര്‍ക്ക് തിരിച്ചു പിടിച്ചു കൊടുക്കേണ്ടാത്ത അവസ്ഥയുണ്ടാക്കിയതിനുള്ള, പ്രായശ്ചിത്തമാണോ, ആദിവാസി-ദലിത് സമരങ്ങളെ വാളെടുക്കാതെ പരിഹരിച്ച പുതിയ സംയമനം !!!!!!

Anonymous said...

താങ്കളുടെ കോട്ടിട്ട ഫോട്ടൊ കണ്ടു. ഉഗ്രന്‍. മുതലാളിത്ത രാജ്യമായ ദുബായിയില്‍ വിലസുകയാണല്ലോ.
താങ്കളുടെ കോട്ടിന്റെ പണം വല്ല ആദിവാസിയ്കും അയച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ചിന്തിച്ചു പോകുന്നു

Anonymous said...

സഖാവുചേട്ടന്റെ വിശദീകരണങ്ങളൊന്നും കാണുന്നില്ലല്ലോ ? പോസ്റ്റിട്ടിട്ട് മുങ്ങിയോ ?!
നമ്മുടെ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെ ‘കുടുംബക്ഷേമ’ പരിപാടി കൂടി എവിടംവരെയായി എന്നു പറഞ്ഞാല്‍ കൊള്ളാം. പിണറായി തമ്പുരാനും ശ്രീമതി തമ്പുരാട്ടിയും ജയരാജ്ചേവകരും
അങ്ങനെ എല്ലാപരിഷകളും കൂടി ഭരണത്തില്‍ ഇരുന്നപ്പോളൊക്കെ കുടുംബസേവ തകൃതിയായി നടത്തുന്നുണ്ടായിരുന്നുവല്ലേ ! സേവ ഇത്രത്തോളമായ സ്ഥിതിക്ക് എല്ലാവന്റേയും സ്വത്തുവിവരത്തെ കുറിച്ച് ഒരു ധവള പത്രമിറക്കാന്‍ ധൈര്യമുണ്ടോ ? പിണറായി സഖാവിന്റെ മകന്‍ ഫോറിന്‍ യൂണിവേര്‍സിറ്റിയില്‍ പഠിക്കുന്നതായി ഒരു കിംവദന്തി കേട്ടു. ശരിയാണെങ്കില്‍ ഇതിനുള്ള കാശ് സാധാരണക്കാരനായ സഖാവിന് എവിടുന്നാണെന്ന് അറിഞ്ഞാല്‍ കൊള്ളാം.

Anonymous said...

http://sathamanyu.blogspot.com/2009/10/blog-post_11.html എന്ന പോസ്റ്റില്‍ വന്നത്.

പണ്ടത്തെ മാര്‍ക്സിസ്റ്റ് പത്രിക, സേവ് ഫോറം ബുള്ളറ്റിന്‍ തുടങ്ങിയ അദൃശ്യ വാര്‍ത്താ സ്രോതസ്സുകള്‍ ഇന്ന് നമ്മോടൊപ്പമില്ല. പകരം ഒരു 'പാഠം' വന്നു. അതിന്റെ അകാലവിയോഗത്തിന്റെ വിടവുനികത്താന്‍ അവതരിച്ചത് ഒരു വികലജന്മമാണ്. അതാണിപ്പോള്‍ മനോരമ-മാതൃഭൂമി-മാധ്യമങ്ങളുടെ 'വിശ്വേസ്ഥ സ്ഥാപനം.' മന്ത്രി പി കെ ശ്രീമതിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ മകന്റെ ഭാര്യ ഉണ്ടായിരുന്നു എന്നതാണ് പുതിയൊരു വമ്പന്‍ വാര്‍ത്തയായി മൂളിച്ചത്. പേഴ്സണല്‍ സ്റ്റാഫില്‍ ചിലരെ മന്ത്രിമാരുടെ സൌകര്യത്തിന് അനുസരിച്ചാണ് നിയമിക്കുന്നതെന്നത് ആരുമറിയാത്ത ആനക്കാര്യമല്ല. അടുത്ത ബന്ധുവിനെ നിയമിച്ചത്, ഇന്നത്തെ ഇതേ രീതിയില്‍ വാര്‍ത്തയാക്കിയപ്പോള്‍(മനോരമ മാത്രം മൂന്നുതവണ വാര്‍ത്തയെഴുതി) അന്തസ്സായി മന്ത്രി ശ്രീമതി കൈക്കൊണ്ട തീരുമാനം ബന്ധുവിനെ സ്റ്റാഫില്‍നിന്ന് ഒഴിവാക്കുക എന്നതായിരുന്നു. സംഗതി അവിടെ തീരേണ്ടതാണ്. ഒഴിവാക്കപ്പെട്ട പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് പെന്‍ഷന്‍ കിട്ടുമോ, കിട്ടിയാല്‍തന്നെ അത് വാങ്ങുമോ എന്നെല്ലാം നിയമപരവും വ്യക്തിപരവുമായ കാര്യങ്ങള്‍. എന്നിട്ടും ഒന്നരക്കൊല്ലത്തിനുശേഷം അതെങ്ങനെ മനോരമയുടെ ഒന്നാംപേജ് വാര്‍ത്തയായി? മാതൃഭൂമിയില്‍ വീരേന്ദ്രകുമാറിന്റെ 'വിശ്വേസ്ഥ ഭൃത്യ'ന്റെ കോളത്തിന്റെ തലക്കെട്ടായി? ഗതികെട്ട് പുല്ലുതിന്നുന്ന പുലിയെക്കുറിച്ച് കേട്ടിട്ടുണ്ട്. സിപിഐ എമ്മിനെതിരെയെങ്കില്‍ എന്തും തിന്നാന്‍ മടിക്കാത്ത പത്രങ്ങളെ കാണുന്നുമുണ്ട്. ഇപ്പോള്‍ വഴിവക്കില്‍ ഒളിച്ചുവില്‍ക്കുന്ന കൊച്ചുപുസ്തകമാണ് സ്രോതസ്സ്. വിശ്വേസ്ഥേന്ദ്രന് ധൈര്യമുണ്ടോ വയനാട്ടിലെ ഭൂമികൈയേറ്റത്തെക്കുറിച്ച് നാലുവരി എഴുതാന്‍? ക്രൈം-വീര ബാന്ധവത്തെക്കുറിച്ച് ഉപന്യസിക്കാന്‍?

Anonymous said...

തൊട്ടു മുന്‍പിലത്തെ അനോനി,
നാണമില്ലേ ഇങ്ങനെ ന്യായീകരിക്കാന്‍. പാര്‍ട്ടിക്കുവേണ്ടി രക്തസാക്ഷികളായ എത്രയോ പേരുടെ മക്കളും വിധവകളും, വിറകു വിറകുവെട്ടികളായും വെള്ളംകോരികളായും ഉള്ളവരുടെ അഭ്യസ്ഥ വിദ്യരായ മക്കള്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള തൊഴില്‍ ഇല്ലാത്തവര്‍ ഇവരെ യൊക്കെ സഹായിക്കാതെ, സ്വയം സഹായിക്കുന്ന നേതാക്കന്മാര്‍ ! ചെയ്തതു കുറ്റമാണെന്നു തോന്നിയതു കൊണ്ടല്ലെ തിരുത്തിയത്. പാചകക്കാരിയാക്കിയാളെ ഗസറ്റഡ് റാങ്കിലെത്തിക്കുക. PSC ടെസ്റ്റെഴുതി കഴ്ടപ്പെട്ട് ജോലി വാങ്ങുന്ന 90% പേര്‍ക്കും റിട്ടയറാകുമ്പോള്‍ പോലും ഒരു ഗസറ്റു റാങ്കിലെത്താന്‍ കഴിയാതെ വരുമ്പോളാണ് ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് അമ്മായിയമ്മ മരുമകളെ ഗസറ്റിയാക്കിയത്. ഇതൊക്കെ ചൂണ്ടിക്കാണിച്ചത് പൈങ്കിളി മനോരമയായിക്കോട്ടെ വീരഭദ്രന്റെ മാത്രുഭൂമിയായിക്കോട്ടെ സത്യമല്ലെങ്കില്‍ പറയൂ അനോണിസഖാവെ. പിന്നെ ഇത്തരം അഴിമതികള്‍ ദേശാഭിമാനി പ്രസിദ്ധീകരിക്കുമെന്നാണോ ജനം പ്രതീക്ഷിക്കേണ്ടത് ? കാണ്‍ഗ്രസുകാര്‍ ഇതിനുമപ്പുറം ചെയ്തിട്ടുണ്ടെന്നതാണോ ഇതിനുള്ള ന്യായീകരണം ?! കാങ്രസില്‍ നിന്നും ജനം അഴിമതി തന്നെയാണു പ്രതീക്ഷിക്കുന്നത് . എല്ലാ വൃത്തികേടുകളും അവര്‍ ചെയ്യുന്നത് അത്ഭുതമുള്ളകാര്യമല്ല. പക്ഷേ ആദര്‍ശപക്ഷം എന്നു ഹാലിളക്കി നില്‍ക്കുന്ന നിങ്ങള്‍ അവരെ ഇനി എന്തു പറഞ്ഞു വിമര്‍ശിക്കും ? യഥാര്‍ത്ഥത്തിള്‍ കമൂണിസ്റ്റു പാര്‍ട്ടി എന്നപേരിനു യാതൊരു യോഗ്യതയുമില്ലാത്ത നിങ്ങള്‍ പാര്‍ട്ടിയുടെ പേര്‍ വല്ല പുട്ടടി പാര്‍ട്ടിയെന്നു മാറ്റിയിട്ട് എന്തു വൃത്തികേടു വേണമെങ്കിലും ചെയ്തു കൊള്ളൂ . ഒരു ജനവും ചോദിക്കാന്‍ വരുകയില്ല.

Anonymous said...

കാങ്രസില്‍ നിന്നും ജനം അഴിമതി തന്നെയാണു പ്രതീക്ഷിക്കുന്നത് .എല്ലാ വൃത്തികേടുകളും അവര്‍ ചെയ്യുന്നത് അത്ഭുതമുള്ളകാര്യമല്ല

കോണ്‍ഗ്രസുകാര്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് അനോണിമസ് ആക്ഷേപത്തോട് ശക്തമായി വിയോജിക്കുന്നു. ചെറിയ രീതിയില്‍ ചിലരൊക്കെ അഴിമതി കാണിക്കുന്നുണ്ടാകാം കോണ്‍ഗ്രസില്‍. പക്ഷെ എന്നും അഴിമതിക്കെതിരെ നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കോഫിന്‍ കേസിലും, പെട്രോള്‍ പമ്പ് തിരിമറിയിലും ഒക്കെ വന്‍ അഴിമതി നടത്തിയത് കോണ്‍ഗ്രസുകാരല്ല. പലയിടത്തും പാര്‍ട്ടിക്ക് ഓഫീസ് പോലും ഇല്ലാതെ കോണ്‍ഗ്രസ് കഷ്ടപ്പെടുകയാണ്. അഴിമതിക്കാരാണെങ്കില്‍ അങ്ങിനെ സംഭവിക്കില്ലായിരുന്നല്ലോ. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ശ്ചാത്തലത്തില്‍ ചെലവു ചുരുക്കല്‍ നടപടികളുമായി മുന്നോട്ട് വന്നതും കോണ്‍ഗ്രസ് തന്നെയാണല്ലോ. അനോണിമസ് തെറ്റിദ്ധാരണ പടര്‍ത്തുന്ന രീതിയില്‍ അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കരുത്.

Anonymous said...

മുംബൈ: തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വോട്ടര്‍മാര്‍ക്ക്‌ പണം നല്‍കിയെന്ന ആരോപണത്തേ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ എം.എല്‍.എയും ബാന്ദ്രയിലെ സ്‌ഥാനാര്‍ഥിയുമായ ജനാര്‍ദ്ദന്‍ ചന്ദ്രോകര്‍ പോലീസ്‌ പിടിയിലായി. ബാന്ദ്രയില്‍ നിന്നും മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ്‌ ജനാര്‍ദ്ദന്‍ ചന്ദ്രോകര്‍. മുഖ്യ എതിരാളികളായ ശിവസേന പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ്‌ നടത്തിയ പരിശോധനയില്‍ ഇയാളുടെ വാഹനത്തില്‍ നിന്നും നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തിരുന്നു. പോലീസ്‌ ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്‌.

അതേസമയം മാല്‍വാഡി മണ്ഡടലത്തിലെ ശിവസേന സ്ഥാനാര്‍ഥിയായ വൈഭവ് നായികും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ പോലീസിന്റെ പിടിയിലായി.