Sunday, August 30, 2009

നിഷ്ക്രിയത്വത്തിന്റെ 100 ദിനം

നിഷ്ക്രിയത്വത്തിന്റെ 100 ദിനം സ്വന്തം ലേഖകന്‍ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ നൂറുദിവസത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് നൂറുകണക്കായ പദ്ധതി. എന്നാല്‍, വാഗ്ദാനങ്ങളുടെ യാഥാര്‍ഥ്യം പരിശോധിച്ചാല്‍ വട്ടപ്പൂജ്യം. നൂറുദിനം ഒരു സര്‍ക്കാരിന്റെ മികവ് വിലയിരുത്താന്‍ പര്യാപ്തമായ കാലയളവളല്ലെങ്കിലും ഭരണം ഏതുദിശയിലാണ് നീങ്ങുകയെന്നതിന് വ്യക്തമായ സൂചന ലഭിക്കുന്നു. നൂറുദിവസത്തിനകം വനിതാസംവരണ ബില്‍ നടപ്പാക്കുമെന്നായിരുന്നു മുഖ്യ വാഗ്ദാനം. ഇന്നിപ്പോള്‍ അതിന്റെ സൂചനപോലും കാണാനില്ല. ബജറ്റ്സമ്മേളന കാലയളവില്‍ വനിതാബില്ലിനെക്കുറിച്ച് കേട്ടഭാവംപോലും സര്‍ക്കാരിനുണ്ടായില്ല. വനിതാസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ ബില്‍ സജീവപരിഗണനയിലുണ്ടെന്ന പല്ലവി ആവര്‍ത്തിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമായിരുന്നു മറ്റൊരു വാഗ്ദാനം. ഇപ്പോള്‍ മന്ത്രിസഭ ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും നിയമനിര്‍മാണം എപ്പോള്‍ നടക്കുമെന്ന് ഉറപ്പില്ല. ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഭേദഗതികളോടെ കൊണ്ടുവരുമെന്നായിരുന്നു ഒരു വാഗ്ദാനം. മന്ത്രിമാരുടെ തമ്മിലടിമൂലം ഈ നീക്കം എങ്ങുമെത്തിയില്ല. സ്ത്രീശാക്തീകരണത്തിനായി ദേശീയ മിഷന്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി. വനിതാനേതാവ് നയിക്കുന്ന പാര്‍ടിയുടെ സര്‍ക്കാരായിട്ടുകൂടി വനിതകള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്. പിന്നോക്കമേഖലയ്ക്കുള്ള സഹായനിധിയുടെ പുനഃസംഘാടനം, തൊഴിലുറപ്പു പദ്ധതിയുടെ സുതാര്യത വര്‍ധിപ്പിക്കല്‍, വിവരാവകാശ നിയമം കൂടുതല്‍ കാര്യക്ഷമമാക്കല്‍, ഉന്നതവിദ്യാഭ്യാസത്തിനായി ദേശീയസമിതി തുടങ്ങിയ പ്രഖ്യാപനങ്ങളും ജലരേഖയായി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും കൊണ്ടുവരാനായില്ല. പദ്ധതിയിലെ അപാകത കാരണം ഭരണകക്ഷിയില്‍ത്തന്നെ അഭിപ്രായ ഭിന്നത ഉയര്‍ന്നതാണ് കാരണം. കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ ഘട്ടത്തില്‍ അത് തരണം ചെയ്യാനുള്ള നടപടിയും ഉണ്ടായില്ല. ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് മാന്ദ്യത്തെ അഭിമുഖീകരിക്കാന്‍ പര്യാപ്തമല്ലെന്ന ആക്ഷേപം എല്ലാകോണില്‍നിന്നും ശക്തമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. കയറ്റുമതിമേഖലയിലെ തകര്‍ച്ച തുടരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച വിദേശവ്യാപാര നയവും പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്ക് സഹായകരമല്ല. ടെക്സ്റൈല്‍സ്, രത്നാഭരണം തുടങ്ങിയ കയറ്റുമതി മേഖലകളില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇവരെ പുനരധിവസിപ്പിക്കാനും പുതിയ തൊഴില്‍ കണ്ടെത്താനും സഹായമില്ല. ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയതല്ലാതെ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്ന നടപടിയൊന്നുമുണ്ടായില്ല.

2 comments:

ജനശക്തി ന്യൂസ്‌ said...

നിഷ്ക്രിയത്വത്തിന്റെ 100 ദിനം
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ നൂറുദിവസത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് നൂറുകണക്കായ പദ്ധതി. എന്നാല്‍, വാഗ്ദാനങ്ങളുടെ യാഥാര്‍ഥ്യം പരിശോധിച്ചാല്‍ വട്ടപ്പൂജ്യം. നൂറുദിനം ഒരു സര്‍ക്കാരിന്റെ മികവ് വിലയിരുത്താന്‍ പര്യാപ്തമായ കാലയളവളല്ലെങ്കിലും ഭരണം ഏതുദിശയിലാണ് നീങ്ങുകയെന്നതിന് വ്യക്തമായ സൂചന ലഭിക്കുന്നു. നൂറുദിവസത്തിനകം വനിതാസംവരണ ബില്‍ നടപ്പാക്കുമെന്നായിരുന്നു മുഖ്യ വാഗ്ദാനം. ഇന്നിപ്പോള്‍ അതിന്റെ സൂചനപോലും കാണാനില്ല. ബജറ്റ്സമ്മേളന കാലയളവില്‍ വനിതാബില്ലിനെക്കുറിച്ച് കേട്ടഭാവംപോലും സര്‍ക്കാരിനുണ്ടായില്ല. വനിതാസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ ബില്‍ സജീവപരിഗണനയിലുണ്ടെന്ന പല്ലവി ആവര്‍ത്തിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമായിരുന്നു മറ്റൊരു വാഗ്ദാനം. ഇപ്പോള്‍ മന്ത്രിസഭ ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും നിയമനിര്‍മാണം എപ്പോള്‍ നടക്കുമെന്ന് ഉറപ്പില്ല. ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഭേദഗതികളോടെ കൊണ്ടുവരുമെന്നായിരുന്നു ഒരു വാഗ്ദാനം. മന്ത്രിമാരുടെ തമ്മിലടിമൂലം ഈ നീക്കം എങ്ങുമെത്തിയില്ല. സ്ത്രീശാക്തീകരണത്തിനായി ദേശീയ മിഷന്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി. വനിതാനേതാവ് നയിക്കുന്ന പാര്‍ടിയുടെ സര്‍ക്കാരായിട്ടുകൂടി വനിതകള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്. പിന്നോക്കമേഖലയ്ക്കുള്ള സഹായനിധിയുടെ പുനഃസംഘാടനം, തൊഴിലുറപ്പു പദ്ധതിയുടെ സുതാര്യത വര്‍ധിപ്പിക്കല്‍, വിവരാവകാശ നിയമം കൂടുതല്‍ കാര്യക്ഷമമാക്കല്‍, ഉന്നതവിദ്യാഭ്യാസത്തിനായി ദേശീയസമിതി തുടങ്ങിയ പ്രഖ്യാപനങ്ങളും ജലരേഖയായി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും കൊണ്ടുവരാനായില്ല. പദ്ധതിയിലെ അപാകത കാരണം ഭരണകക്ഷിയില്‍ത്തന്നെ അഭിപ്രായ ഭിന്നത ഉയര്‍ന്നതാണ് കാരണം. കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ ഘട്ടത്തില്‍ അത് തരണം ചെയ്യാനുള്ള നടപടിയും ഉണ്ടായില്ല. ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് മാന്ദ്യത്തെ അഭിമുഖീകരിക്കാന്‍ പര്യാപ്തമല്ലെന്ന ആക്ഷേപം എല്ലാകോണില്‍നിന്നും ശക്തമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. കയറ്റുമതിമേഖലയിലെ തകര്‍ച്ച തുടരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച വിദേശവ്യാപാര നയവും പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്ക് സഹായകരമല്ല. ടെക്സ്റൈല്‍സ്, രത്നാഭരണം തുടങ്ങിയ കയറ്റുമതി മേഖലകളില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇവരെ പുനരധിവസിപ്പിക്കാനും പുതിയ തൊഴില്‍ കണ്ടെത്താനും സഹായമില്ല. ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയതല്ലാതെ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്ന നടപടിയൊന്നുമുണ്ടായില്ല.

Anonymous said...

Do you mean സമ്പദ്വ്യവസ്ഥ is for the employees who charge Rs 350 for the day. Rubber tapping they charge Rs 1 per tree, Rubber planters get only 50% of what a tapping employee get.

I am happy to hear this. Once the price of rubber goes down automatically daily wages also come down which creates a mutalai and tozilali.

I am a mutalali and i want to be mutalali.