Sunday, June 28, 2009

ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരം : പുനഃസംഘാടനവും മികവിന്റെ സാധ്യതകളും

ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരം : പുനഃസംഘാടനവും മികവിന്റെ സാധ്യതകളും .



ഡോ. കെ.എന്‍. പണിക്കര്‍ (വൈസ്‌ ചെയര്‍മാന്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍)



കേരളത്തിലെ എല്ലാ സര്‍വകലാശാലകളും ഈ വര്‍ഷം കോഴ്‌സ്‌ ക്രെഡിറ്റ്‌ സെമസ്റ്റര്‍ സമ്പ്രദായവും ഗ്രേഡിങ്ങും ഡിഗ്രിതലത്തില്‍ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന പരിപാടികളില്‍ ഉള്‍പ്പെടുത്തുകയും യു.ജി.സി. ഒരുകൊല്ലം മുമ്പ്‌ നിര്‍ദേശിക്കുകയും ചെയ്‌ത ഈ പരിഷ്‌കാരം ആദ്യമായി നടപ്പാക്കുന്നത്‌ ഒരുപക്ഷേ കേരളത്തിലായിരിക്കും. കേന്ദ്രസര്‍ക്കാറും യു.ജി.സി.യും ഇത്തരത്തിലുള്ള പരിഷ്‌കാരത്തെക്കുറിച്ച്‌ തീരുമാനം കൈക്കൊള്ളുന്നതിന്‌ വളരെ മുന്‍പേതന്നെ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരുന്നു. കോഴ്‌സ്‌ ക്രെഡിറ്റ്‌ സെമസ്റ്റര്‍ സമ്പ്രദായവും ഗ്രേഡിങ്ങും പുതിയ ആശയങ്ങളല്ല. പാശ്ചാത്യരാജ്യങ്ങളില്‍ പരക്കെ പ്രചാരമുള്ളതും ഇന്ത്യയില്‍ വിവിധ സര്‍വകലാശാലകളില്‍ നടപ്പാക്കിവരുന്നതുമാണ്‌. കേരളത്തില്‍ത്തന്നെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ 1978 മുതല്‍ സെമസ്റ്റര്‍ സമ്പ്രദായം നിലവിലുണ്ട്‌. 2005-ല്‍ ചോയ്‌സ്‌ ബെയ്‌സ്‌ഡ്‌ ക്രെഡിറ്റ്‌ സിസ്റ്റവും നിലവില്‍വന്നു. അന്ന്‌ ഈ പരിഷ്‌കാരം നടപ്പാക്കിയപ്പോള്‍ ഇതുസംബന്ധിച്ച്‌ യാതൊരു എതിര്‍പ്പും പൊതുസമൂഹത്തില്‍ നിന്നോ അക്കാദമിക സമൂഹത്തില്‍നിന്നോ ഉയര്‍ന്നുവന്നതായി അറിവില്ല. ഇപ്പോഴും ഈ പരിഷ്‌കാരങ്ങളുടെ മൗലികമായ ആശയവും ഘടനയും പൊതുവില്‍ സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നു. അഭിപ്രായവ്യത്യാസം പ്രായോഗികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ്‌. അവയുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞുവരാവുന്ന നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്‌. പരിഷ്‌കാരത്തെ കൂടുതല്‍ സമ്പന്നമാക്കാനും മുന്നോട്ടുനയിക്കാനും ഉപയോഗപ്രദവുമാണ്‌. 2008 ജനവരിയിലാണ്‌ കോഴ്‌സ്‌ ക്രെഡിറ്റ്‌ സെമസ്റ്റര്‍ സമ്പ്രദായവും ഗ്രേഡിങ്ങും നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യു.ജി.സി. ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക്‌ നിര്‍ദേശം നല്‍കിയത്‌. എന്നാല്‍, 2007 ഏപ്രിലില്‍ ഇതുസംബന്ധിച്ച്‌ നയപരമായ തീരുമാനം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ കൈക്കൊള്ളുകയുണ്ടായി. 2007 മാര്‍ച്ചില്‍ നിലവില്‍ വന്ന കൗണ്‍സില്‍ ആദ്യമായി ചെയ്‌തത്‌ അടുത്ത നാലുവര്‍ഷത്തെ അജന്‍ഡ ചര്‍ച്ചചെയ്യുന്നതിന്‌ വിപുലമായ ആശയസംവാദം നടത്തുകയായിരുന്നു. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുമായി നടത്തിയ സംവാദങ്ങളിലെല്ലാം ഉയര്‍ന്നുവന്ന പ്രധാന ആവശ്യം ഡിഗ്രിതലത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണമായും ഉടച്ചുവാര്‍ക്കുന്നതിന്‌ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നേതൃത്വം നല്‍കണം എന്നതായിരുന്നു. 2007-ല്‍ പുതിയ പാഠ്യപദ്ധതിയിലൂടെ പ്ലസ്‌ടു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഡിഗ്രിതലത്തില്‍ അക്കാദമികമായി വളരെ പിന്നില്‍ നില്‍ക്കുന്ന ഒരു പഠനസമ്പ്രദായത്തിലേക്ക്‌ തിരിച്ചുപോകേണ്ടിവരുന്നുമെന്ന ആശങ്ക ഈ ചര്‍ച്ചകളിലെല്ലാം വളരെ വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ്‌ ഡിഗ്രിതല വിദ്യാഭ്യാസത്തിന്റെ പുനഃസംഘാടനത്തെക്കുറിച്ച്‌ സമവായം രൂപപ്പെട്ടത്‌. പരിഷ്‌കാരങ്ങളെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലെ പ്രൊഫസര്‍ ഡോ. എം. വിജയന്റെ നേതൃത്വത്തില്‍ വിദഗ്‌ധ കമ്മിറ്റിയെ കൗണ്‍സില്‍ താമസിയാതെ നിയമിച്ചു. വിശദമായ പഠനങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ സമഗ്രമായ കാഴ്‌ചപ്പാട്‌ കമ്മിറ്റി അവതരിപ്പിച്ചു. ഡിഗ്രിതല വിദ്യാഭ്യാസത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും ബോധനരീതിയിലും മൂല്യനിര്‍ണയ സമ്പ്രദായത്തിലും സമഗ്രമായ മാറ്റങ്ങളാണ്‌ കമ്മിറ്റി ശുപാര്‍ശ ചെയ്‌തത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഘടനാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ കേരളത്തില്‍ ആരംഭിച്ചത്‌. സെമസ്റ്റര്‍ സമ്പ്രദായത്തിലേക്ക്‌ മാറുന്നതോടുകൂടി പുതിയ മേഖലകളിലേക്ക്‌ കടന്നുചെല്ലാനുള്ള വിപുലമായ സാധ്യതകളാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ തുറന്നുകിട്ടുക. 30 മുതല്‍ 40 വരെ കോഴ്‌സുകള്‍ ആറ്‌ സെമസ്റ്ററുകളിലായി പഠിക്കാന്‍ അവസരം കിട്ടുന്നതുകൊണ്ട്‌ പുതിയ സമ്പ്രദായത്തില്‍ നാലുതരത്തിലുള്ള കോഴ്‌സുകള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ കഴിയും. ഐച്ഛികവിഷയങ്ങള്‍ക്കും (core courses) അനുപൂരക വിഷയങ്ങള്‍ക്കും (complementary courses) പുറമെ പൊതു കോഴ്‌സുകളും (common courses) ഓപ്പണ്‍ കോഴ്‌സുകളും പഠിക്കാന്‍ ആവശ്യമായ ഇടം പുതിയ സമ്പ്രദായത്തില്‍ ഉണ്ട്‌. ഡിഗ്രിതല വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയും സവിശേഷപഠനത്തിന്റെ തുടക്കവുമാണ്‌. അതുകൊണ്ടുതന്നെ ഈ രണ്ടുതലത്തിലുള്ള വിദ്യാഭ്യാസത്തിന്റെയും അംശങ്ങള്‍ ഡിഗ്രി പഠനത്തിന്റെ ഭാഗമാകേണ്ടതുണ്ട്‌. സ്‌കൂള്‍തലത്തിലെ പൊതുപഠനത്തിന്റെ തുടര്‍ച്ചയായി ഭാഷ, സംസ്‌കാരം, പൗരധര്‍മം, മതേതരത്വം, പരിസ്ഥിതി സംരക്ഷണം, ശാസ്‌ത്രം തുടങ്ങിയ മേഖലകളില്‍ പഠനം നടത്തുന്നതിന്‌ എല്ലാ വിദ്യാര്‍ഥികള്‍ക്കും പുതിയ സമ്പ്രദായത്തില്‍ അവസരം ലഭിക്കും. പുതിയ സമ്പ്രദായത്തില്‍ ഭാഷാ-സാഹിത്യപഠനത്തിന്‌ പുതിയ മാനങ്ങള്‍ കൈവന്നിട്ടുണ്ട്‌. ഭാഷാപഠനത്തെ സാഹിത്യപഠനം മാത്രമായി ചുരുക്കിക്കാണാതെ ഭാഷയിലെ അറിവും ഉപയോഗവുമായി പരിചയപ്പെടാന്‍ അവസരം ഒരുക്കിയിരിക്കുന്നു. ഐച്ഛികവിഷയവുമായി ബന്ധപ്പെട്ട സവിശേഷ ഭാഷ പഠിക്കുന്നതിനും ഭാഷ സൂക്ഷ്‌മമായി പ്രയോഗിക്കുന്നതിനും ഉള്ള സാധ്യതകളും കണക്കിലെടുത്തിട്ടുണ്ട്‌. സ്‌കൂള്‍തലത്തില്‍ ഭാഷ പഠിപ്പിക്കുന്നതില്‍നിന്ന്‌ ഗുണാത്മകമായ മാറ്റമാണ്‌ വിഭാവനം ചെയ്‌തിട്ടുള്ളത്‌. തത്‌ഫലമായി ഭാഷാപഠനത്തിനുള്ള പ്രാധാന്യം കുറയുകയല്ല, വര്‍ധിക്കുകയാണ്‌. പുതിയ സമ്പ്രദായത്തെ സമഗ്രമായി പരിശോധിക്കുകയാണെങ്കില്‍ സാഹിത്യപഠനത്തില്‍ താത്‌പര്യമുള്ളവര്‍ക്ക്‌ കൂടുതല്‍ സന്ദര്‍ഭം ലഭിക്കും. കൂടാതെ, ഇന്നില്ലാത്തവിധം പുത്തന്‍ കോഴ്‌സുകളില്‍ക്കൂടി ഭാഷാപഠനം നിര്‍ബന്ധമാക്കിയിരിക്കുന്നു. തിരഞ്ഞെടുത്ത വിഷയങ്ങളില്‍ സവിശേഷ ജ്ഞാനം നേടാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ അവസരം നല്‍കുന്നതോടൊപ്പം പ്രത്യേക വിഷയമേഖലയ്‌ക്ക്‌ അപ്പുറത്ത്‌ ഒന്നോ രണ്ടോ വിഷയങ്ങളില്‍കൂടി പഠനത്തിനുള്ള അവസരവും നല്‍കുന്നു. ഉദാഹരണത്തിന്‌ ഗണിതശാസ്‌ത്രം ഐച്ഛികമായി എടുക്കുന്ന വിദ്യാര്‍ഥിക്ക്‌ ക്വാണ്ടം തിയറിയില്‍ കോഴ്‌സ്‌ ചെയ്യുന്നതിന്‌ അവസരം ലഭിക്കാം. ബഹുവൈജ്ഞാനികപഠനം പ്രോത്സാഹിപ്പിച്ച്‌ പുതിയ അന്തര്‍ വൈജ്ഞാനികമേഖലകള്‍ കണ്ടെത്താനും പുതിയ അറിവ്‌ സൃഷ്‌ടിക്കാനും ഇത്തരത്തില്‍ സാധിക്കും. വിവിധ വിജ്ഞാനമേഖലകള്‍ അന്യോന്യം സംവദിക്കാന്‍ സാധിക്കുന്ന ഇടങ്ങളിലാണ്‌ പുതിയ അറിവ്‌ സൃഷ്‌ടിക്കപ്പെടുന്നത്‌ എന്ന ആധുനിക സങ്കല്‌പമാണ്‌ ഈ പദ്ധതിക്ക്‌ സൈദ്ധാന്തിക പിന്‍ബലം നല്‍കുന്നത്‌. അതിനാവശ്യമായ ധൈഷണിക അടിത്തറ കെട്ടിപ്പടുക്കുകയാണ്‌ പുതിയ സമ്പ്രദായത്തിന്റെ ഉദ്ദേശ്യം. ഇത്രയധികം വൈവിധ്യമാര്‍ന്ന ഒട്ടേറെ കോഴ്‌സുകള്‍ പഠിക്കുമ്പോള്‍ പഠനത്തിന്റെ ഗൗരവം ചോര്‍ന്നുപോകുന്നില്ലേ എന്ന സംശയം സ്വാഭാവികമാണ്‌. പക്ഷേ, പുതിയ ബോധനസമ്പ്രദായത്തിന്റെ പ്രത്യേകത പരിഗണിക്കുമ്പോള്‍ ഇത്തരം സംശയങ്ങള്‍ക്ക്‌ അടിത്തറയില്ലെന്ന്‌ വ്യക്തമാകുന്നതാണ്‌. ഓരോ വിഷയവും അതിന്റെ രീതിശാസ്‌ത്രവുമായി ബന്ധപ്പെടുത്തി പഠിക്കുന്നു എന്നതാണ്‌ സവിശേഷത. അതുകൊണ്ട്‌ പഠനപ്രക്രിയ കൂടുതല്‍ ആഴമുള്ളതായും അര്‍ഥവത്തായും തീരും. വിദ്യാര്‍ഥി കേന്ദ്രീകൃതവും വ്യത്യസ്‌തതലങ്ങളില്‍നിന്ന്‌ ലഭിക്കുന്നതുമായ പഠനാനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ സമ്പ്രദായം പഠിക്കുന്ന വിഷയത്തോട്‌ കൂടുതല്‍ ആഭിമുഖ്യം ഉണ്ടാക്കാന്‍ സഹായിക്കും. യഥാര്‍ഥത്തില്‍ ജീവിതാന്ത്യം വരെ നീണ്ടുനി'ുന്ന പഠനപ്രക്രിയയ്‌ക്ക്‌ വേണ്ട അടിസ്ഥാന പരിശീലനം മാത്രമാണ്‌ ഡിഗ്രി തലത്തില്‍ നല്‍കപ്പെടുന്നത്‌. ഡിഗ്രിതലത്തില്‍ ആന്തരിക മൂല്യനിര്‍ണയം ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്‌. 25 ശതമാനം മുതല്‍ 40 ശതമാനംവരെ ആന്തരിക മൂല്യനിര്‍ണയമാകാമെന്നാണ്‌ യു.ജി.സി. ശുപാര്‍ശ ചെയ്‌തിട്ടുള്ളത്‌. എന്നാല്‍, നിലവിലുള്ള പരിതസ്ഥിതി കണക്കിലെടുത്ത്‌ ആന്തരിക മൂല്യനിര്‍ണയം തുടക്കത്തില്‍ 25 ശതമാനം മതിയെന്നാണ്‌ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിയമിച്ച വിദഗ്‌ധസമിതി നിര്‍ദേശിച്ചത്‌. ആന്തരിക മൂല്യനിര്‍ണയത്തിന്റെ വിശ്വാസ്യത സംബന്ധിച്ച്‌ ഒട്ടേറെ പരാതികള്‍ നിലനി'ുന്നതുകൊണ്ടാണ്‌ തോത്‌ പരിമിതപ്പെടുത്തിയിട്ടുള്ളത്‌. എന്നാല്‍, ഈ സമ്പ്രദായത്തിന്റെ വിശ്വാസ്യത വര്‍ധിക്കുന്ന മുറയ്‌ക്ക്‌ ആന്തരിക മൂല്യനിര്‍ണയത്തിന്റെ തോത്‌ വര്‍ധിപ്പിക്കാവുന്നതാണ്‌. പൂര്‍ണമായും ആന്തരിക മൂല്യനിര്‍ണയസമ്പ്രദായത്തിലേക്ക്‌ മാറി മാത്രമേ നാം ലക്ഷ്യമാക്കുന്നതരത്തിലുള്ള വൈവിധ്യവത്‌കരണം ഉന്നതവിദ്യാഭ്യാസരംഗത്ത്‌ സാധ്യമാകുകയുള്ളൂ. വിദ്യാര്‍ഥികള്‍ അര്‍ഹിക്കുന്നതില്‍ കൂടുതലും കുറച്ചും ഫലം അധ്യാപകര്‍ പക്ഷപാതപരമായി നല്‍കുന്നതായി ആക്ഷേപമുണ്ട്‌. മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട്‌ ഉണ്ടാകാനിടയുള്ള പരാതികള്‍ പരിഹരിക്കുന്നതിന്‌ വകുപ്പുതലത്തിലും കോളേജ്‌തലത്തിലും സര്‍വകലാശാലാതലത്തിലും പരാതി പരിഹാരസെല്ലുകള്‍ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. ഇതിനുപുറമെ സുതാര്യത ഉറപ്പാക്കുന്നതിന്‌ മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളുടെ ഫോട്ടോസ്റ്റാറ്റ്‌ വിദ്യാര്‍ഥികള്‍ക്ക്‌ പരിശോധനയ്‌ക്ക്‌ ലഭ്യമാക്കുന്ന സമ്പ്രദായവും നടപ്പാക്കാവുന്നതാണ്‌. വിദ്യാര്‍ഥികളുടെ ഗ്രേഡ്‌ സര്‍ട്ടിഫിക്കറ്റില്‍ ബാഹ്യ-ആന്തരിക മൂല്യനിര്‍ണയഫലങ്ങളും ആന്തരിക മൂല്യനിര്‍ണയം നടത്തിയ സ്ഥാപനത്തിന്റെ പേരും ക്ലാസ്‌ ശരാശരിയും സര്‍വകലാശാല ശരാശരിയും വെവ്വേറെ രേഖപ്പെടുത്തുന്നതും പരിഗണിക്കാവുന്നതാണ്‌. മൂല്യനിര്‍ണയസമ്പ്രദായത്തിലുള്ള മറ്റൊരു പരിഷ്‌കാരം ഗ്രേഡിങ്ങാണ്‌. സ്‌കൂള്‍തലത്തില്‍ നടപ്പാക്കിയ പരോക്ഷ ഗ്രേഡിങ്‌ സമ്പ്രദായത്തില്‍നിന്ന്‌ വ്യത്യസ്‌തമായി പ്രത്യക്ഷ ഗ്രേഡിങ്‌ സമ്പ്രദായമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. സ്‌കൂള്‍ തലത്തില്‍ റാങ്ക്‌ ലക്ഷ്യമാക്കിയുള്ള അനാരോഗ്യകരമായ കിടമത്സരം ഒഴിവാക്കുന്നതിനാണ്‌ പ്രാമുഖ്യം നല്‍കിയിരുന്നതെങ്കില്‍ മൂല്യനിര്‍ണയപ്രക്രിയ ഗുണപരമായി മെച്ചപ്പെടുത്തുന്നതിനാണ്‌ ഉന്നത വിദ്യാഭ്യാസരംഗത്ത്‌ ഗ്രേഡിങ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ഉത്തരങ്ങളുടെ ഗുണമേന്മയും വ്യാപ്‌തിയും വേര്‍തിരിച്ച്‌ മൂല്യനിര്‍ണയം നടത്താന്‍ പുതിയ സമ്പ്രദായത്തില്‍ സാധ്യമാകും. മൂല്യനിര്‍ണയരീതി ലളിതമാക്കി കൂടുതല്‍ ഫലപ്രദമാക്കുക എന്നതാണ്‌ ലക്ഷ്യം. സെമസ്റ്റര്‍ സമ്പ്രദായത്തില്‍ പരീക്ഷകളുടെ എണ്ണം ഇരട്ടിയായി വര്‍ധിക്കുമ്പോള്‍ മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും വൈകിയേക്കുമെന്ന ആശങ്ക സ്വാഭാവികമായും പല കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നുവരുന്നുണ്ട്‌. ഇത്‌ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍വകലാശാലാതലത്തില്‍ നടത്തണം. പരീക്ഷകളുടെ നടത്തിപ്പ്‌ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്‌കരിക്കണം. ബാര്‍കോഡിങ്‌ ഏര്‍പ്പെടുത്തി മൂല്യനിര്‍ണയത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാം. വികേന്ദ്രീകൃത ക്യാമ്പുകള്‍ സംഘടിപ്പിച്ച്‌ മൂല്യനിര്‍ണയം സമയബന്ധിതമായി നടപ്പാക്കാം. റഗുലര്‍-പ്രൈവറ്റ്‌ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന്‌ സര്‍വകലാശാലാ തലത്തില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ നന്നായിരിക്കും. നിശ്ചിതയോഗ്യതയുള്ള എക്‌സാമിനര്‍മാരുടെ പ്രത്യേക പൂള്‍ മൂല്യനിര്‍ണയത്തിന്‌ മാത്രമായി രൂപവത്‌കരിക്കാം. യോഗ്യതയുള്ള ചെറുപ്പക്കാരുടെയും വിരമിച്ചവരുടെയും സേവനം സ്വീകരിക്കാം. ആധുനിക വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ വെര്‍ച്വല്‍ ഇവാലുവേഷന്റെ സാധ്യതയും പരിശോധിക്കേണ്ടതാണ്‌. കൂടാതെ, പുതിയ സമ്പ്രദായത്തില്‍ സപ്ലിമെന്ററി പരീക്ഷയുണ്ടാകില്ല എന്നതുകൊണ്ട്‌ സര്‍വകലാശാലകളുടെ പരീക്ഷാഭാരം ഗണ്യമായി കുറയുകയും ചെയ്യും. ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിതമാകുന്നതോടെ വിദൂരപഠനത്തിന്റെയും പ്രൈവറ്റ്‌ വിദ്യാര്‍ഥികളുടെയും ചുമതല സര്‍വകലാശാലകള്‍ക്ക്‌ വഹിക്കേണ്ടിവരില്ല. (തുടരും part 2)

പൊതുപാഠ്യപദ്ധതി ഗുണമാവും .
ഡോ. കെ.എന്‍. പണിക്കര്‍ (വൈസ്‌ ചെയര്‍മാന്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍) (ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരം: പുനഃസംഘാടനവും മികവിന്റെ സാധ്യതകളും തുടര്‍ച്ച)
പുതിയ സമ്പ്രദായത്തിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കുന്നതിനും അധ്യാപകരെയും വിദ്യാര്‍ഥികളെയും പുതിയ രീതിയുമായി പരിചയപ്പെടുത്തുന്നതിനും കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തുടനീളം ഒട്ടേറെ ശില്‌പശാലകളും പരിശീലനപരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. ഇതില്‍ എടുത്തുപറയേണ്ട പരിപാടികള്‍ താഴെ കൊടുക്കുന്നു. 1. 2006 ഫിബ്രവരി 1, 2 തീയതികളില്‍ തിരുവനന്തപുരത്ത്‌ നടത്തിയ ദേശീയ സെമിനാര്‍. 2. ഗ്രേഡിങ്‌ സമ്പ്രദായത്തിന്‌ മൂര്‍ത്തരൂപം നല്‍കുന്നതിന്‌ 2008 ഫിബ്രവരി 20, 21 തീയതികളിലും ഏപ്രില്‍ 16നും നടത്തിയ ശില്‌പശാലകള്‍. 3. പുതിയ സമ്പ്രദായം പരിചയപ്പെടുത്തുന്ന പരിശീലകര്‍ക്ക്‌ 2008 ജൂലായ്‌ 30, 31 ആഗസ്‌ത്‌ 27, 28 ഒക്ടോബര്‍ 29, 30 എന്നീ തീയതികളില്‍ നടത്തിയ പ്രത്യേക പരിശീലനപരിപാടികള്‍. 4. കോമണ്‍ കോഴ്‌സുകളുടെ മാതൃകാ സിലബസ്സുകള്‍ക്ക്‌ രൂപം നല്‍കുന്നതിന്‌ വിവിധ സര്‍വകലാശാലകളിലെ ബോര്‍ഡ്‌സ്‌ ഓഫ്‌ സ്റ്റഡീസുകളുടെ അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച്‌ 2008 ഡിസംബര്‍ 10-11, 16-17, 22-23 തീയതികളില്‍ നടത്തിയ ശില്‌പശാലകള്‍. 5. പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച്‌ വിവിധ വിഷയങ്ങളില്‍ സിലബസ്‌ തയ്യാറാക്കുന്നതിന്‌ വിപുലമായ അധ്യാപക പങ്കാളിത്തത്തോടെ വിവിധ സര്‍വകലാശാലകളില്‍ ഫിബ്രവരി 2009 മുതല്‍ ജൂണ്‍ 2009 വരെ ബോര്‍ഡ്‌ഓഫ്‌ സ്റ്റഡീസുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 119 ശില്‌പശാലകള്‍. 6. 2008 ജൂണിനും 2009 മാര്‍ച്ചിനും ഇടയില്‍ നൂറ്റിയമ്പതിലധികം കേന്ദ്രങ്ങളില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ധനസഹായത്തോടുകൂടി നടത്തിയ പരിശീലന പരിപാടികള്‍. മതിയാവുന്നത്ര സ്ഥിരം അധ്യാപകരില്ലാതെയും ഉയര്‍ന്ന അധ്യാപക വിദ്യാര്‍ഥി അനുപാതം നിലനില്‍ക്കുന്ന സാഹചര്യത്തിലും സെമസ്റ്റര്‍ സമ്പ്രദായം ഫലപ്രദമായി നടപ്പാക്കാനാകുമോ എന്ന ചോദ്യം പല കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നുവരുന്നുണ്ട്‌. ഇത്‌ വളരെ പ്രധാനപ്പെട്ട ചോദ്യംതന്നെ. വാര്‍ഷിക സമ്പ്രദായത്തിലായാലും സെമസ്റ്റര്‍ സമ്പ്രദായത്തിലായാലും ഫലപ്രദമായി പഠനം നടക്കണമെങ്കില്‍ ആവശ്യത്തിന്‌ അധ്യാപകര്‍ ഉണ്ടാകണം. അധ്യാപക വിദ്യാര്‍ഥി അനുപാതം ഒരു നിശ്ചിത പരിധിയിലപ്പുറം ആവില്ലെന്ന്‌ ഉറപ്പുവരുത്തുകയും ചെയ്യണം. ഇത്‌ സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കുമ്പോള്‍ മാത്രമുള്ള പ്രശ്‌നമായി കാണേണ്ടതില്ല. നിലവിലുള്ള അധ്യാപക ഒഴിവുകള്‍ കഴിയുന്നത്ര വേഗത്തില്‍ നികത്തുമെന്ന്‌ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്‌ സ്വാഗതാര്‍ഹമാണ്‌. ഒരുപക്ഷേ പുതിയ സമ്പ്രദായം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ പരോക്ഷമായുണ്ടാകുന്ന നേട്ടമായും ഇതിനെ കാണാം. അധ്യാപക വിദ്യാര്‍ഥി അനുപാതം എല്ലാ ക്ലാസുകളിലും ഒരുപോലെയല്ല. ഐച്ഛിക വിഷയങ്ങള്‍ പഠിക്കുന്ന ക്ലാസുകളില്‍ അനുപാതം ഭാഷാവിഷയങ്ങളും സബ്‌സിഡിയറി വിഷയങ്ങളും പഠിക്കുന്ന ക്ലാസുകളെ അപേക്ഷിച്ച്‌ മെച്ചപ്പെട്ടതാണ്‌. വളരെക്കൂടുതല്‍ വിദ്യാര്‍ഥികളുള്ള ക്ലാസ്സുകളില്‍ ആന്തരികമൂല്യ നിര്‍ണയത്തിന്‌ മറ്റ്‌ക്ലാസ്സുകളെ അപേക്ഷിച്ച്‌ വ്യത്യസ്‌തമായിട്ടുള്ള മാര്‍ഗങ്ങള്‍ ഒരുപക്ഷേ തത്‌കാലം സ്വീകരിക്കേണ്ടിവരും. എല്ലാ ഭൗതികസൗകര്യങ്ങളും ഒത്തിണങ്ങിയശേഷം മാത്രം പരിഷ്‌കാരം നടപ്പാക്കാം എന്നു വാശിപിടിച്ചാല്‍ഒരുപക്ഷേ പരിഷ്‌കാരം ഒരിക്കലും നടപ്പാക്കാന്‍ സാധിച്ചുവെന്നുവരില്ല. ഘടനയിലും ഉള്ളടക്കത്തിലും പഠനരീതിയിലും മൂല്യനിര്‍ണയ സമ്പ്രദായത്തിലും സമഗ്രമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ സമ്പ്രദായം സംബന്ധിച്ച ചില അവ്യക്തതകള്‍ ഇപ്പോഴും അധ്യാപകര്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്‌. ഇത്‌ കണക്കിലെടുത്ത്‌ സര്‍വകലാശാലകളുമായി സഹകരിച്ച്‌ വളരെ വിപുലമായ തുടര്‍പരിശീലന പദ്ധതിക്ക്‌ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപം നല്‌കിയിട്ടുണ്ട്‌. 1. അടുത്ത രണ്ടുമാസത്തിനുള്ളില്‍ ആയിരം അധ്യാപകര്‍ക്ക്‌ ഇന്‍ഫര്‍മാറ്റിക്‌സില്‍ അഞ്ചുദിവസത്തെ പരിശീലനം ഐ.എച്ച്‌.ആര്‍.ഡിയുമായി ചേര്‍ന്ന്‌ നല്‌കുന്നു. 2. എല്ലാ ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസ്‌ അംഗങ്ങള്‍ക്കും മെത്തഡോളജി കോഴ്‌സുകളില്‍ സവിശേഷ അവഗാഹം നല്‌കുന്നതിന്‌ ജൂലായില്‍ സംസ്ഥാന തലത്തില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന നാല്‌ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നു. 3. ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസുകളുടെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലാ തലത്തില്‍ ഓരോ വിഷയത്തിലും അധ്യാപക പരിശീലനം നല്‌കുന്നതിന്‌ 25,000 രൂപ വീതം ധനസഹായം ഓരോ ബോര്‍ഡിനും നല്‌കുന്നു. 4. മൂന്നോ അതിലധികമോ കോളേജുകള്‍ ചേര്‍ന്ന്‌ പുതിയ കരിക്കുലം സംബന്ധിച്ച ദ്വിദിന സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിന്‌ 25,000 രൂപ വീതം ധനസഹായം നല്‌കുന്നു. 5. കോളേജ്‌തലത്തില്‍ പുതിയ കരിക്കുലത്തിന്റെ ഘടനയും സ്വഭാവവും സംബന്ധിച്ച്‌ ഏകദിനസെമിനാറുകള്‍ സംഘടിപ്പിക്കുന്നതിന്‌ 5000രൂപ വീതം ധനസഹായം നല്‌കുന്നു. 6. ഡിപ്പാര്‍ട്ട്‌മെന്റ്‌ തലത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുതിയ സമ്പ്രദായവും കോഴ്‌സുകളും പരിചയപ്പെടുത്തുന്ന ഏകദിന സെമിനാറുകള്‍ സംഘടിപ്പിക്കുന്നതിന്‌ 5000 രൂപ വീതം ധനസഹായം നല്‌കുന്നു. പുതിയ സമ്പ്രദായം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നടത്തിയിട്ടുള്ള ഇടപെടലുകളെക്കുറിച്ച്‌ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്‌. അതില്‍ പ്രധാനമായത്‌ കൗണ്‍സിലിന്റെ ഇടപെടല്‍ സര്‍വകലാശാലകളുടെ സ്വയംഭരണ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്‌ എന്നതാണ്‌. എന്നാല്‍ നിയമപരമായി ഇത്തരമൊരു അധികാരം കൗണ്‍സിലിനില്ല. ഇല്ലാത്ത അധികാരങ്ങള്‍ കൗണ്‍സില്‍ പ്രയോഗിച്ചിട്ടുമില്ല. യഥാര്‍ഥത്തില്‍ സര്‍വകലാശാ ലകളുടെ സ്വയംഭരണ അവകാശത്തിന്റെ സ്വഭാവത്തെക്കുറിച്ച്‌ വളരെ തെറ്റായ കാഴ്‌ചപ്പാടാണ്‌ പലര്‍ക്കുമുള്ളത്‌. ദേശീയതലത്തില്‍ അക്കാദമിക പരിഷ്‌കാരങ്ങളെക്കുറിച്ച്‌ കാലാകാലങ്ങളില്‍ യു.ജി.സി. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാറുണ്ട്‌. യു.ജി.സി.യുടെ ആഭിമുഖ്യത്തില്‍ മോഡല്‍ കരിക്കുലവും സിലബസ്സും തയ്യാറാക്കി സര്‍വകലാശാലകള്‍ക്ക്‌ നല്‍കാറുമുണ്ട്‌. ഇന്ത്യയിലെ സര്‍വകലാശാലകളെല്ലാം ഇത്തരം നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെയാണ്‌ അക്കാദമിക പ്രവര്‍ത്തനം നടത്തുന്നത്‌. ദേശീയതലത്തില്‍ യു.ജി.സി. നിര്‍വഹിക്കുന്ന അക്കാദമിക ധര്‍മങ്ങളാണ്‌ സംസ്ഥാനതലത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുകള്‍ നിര്‍വഹിക്കുന്നത്‌. യു.ജി.സി.യുടെയോ കൗണ്‍സിലിന്റെയോ നിര്‍ദേശം നിര്‍ബന്ധപൂര്‍വം ഒരു സര്‍വകലാശാലയെയും അടിച്ചേല്‌പിക്കാനാവില്ല. നിര്‍ദേശങ്ങളില്‍ തങ്ങള്‍ക്ക്‌ ആവശ്യമുള്ളത്‌ സ്വീകരിക്കാനും അല്ലാത്തവ നിരാകരിക്കാനും ഉള്ള സ്വാതന്ത്ര്യം സര്‍വകലാശാലകള്‍ക്കുണ്ട്‌. അതേസമയം ദേശീയതലത്തിലും സംസ്ഥാനതലത്തിലുമുള്ള വിദഗ്‌ധസമിതികളുടെ ഉപദേശം ശ്രവിക്കാന്‍ അവസരം ലഭിക്കുന്നു എന്നുള്ളത്‌ അക്കാദമിക മികവിലേക്ക്‌ ഉയരാന്‍ സര്‍വകലാശാലകള്‍ക്ക്‌ ലഭിക്കുന്ന അവസരമായി കാണണം. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സര്‍വകലാശാലകളുടെയും വിദ്യാഭ്യാസ വിചക്ഷണന്മാരുടെയും കൂട്ടായ്‌മ മാത്രമാണ്‌. ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച്‌ ഗൗരവപൂര്‍ണമായ അന്വേഷണങ്ങള്‍ ഏറ്റെടുക്കുന്ന കൂട്ടായ്‌മ. കേരളത്തിലെ സര്‍വകലാശാലകള്‍ തങ്ങളുടെ സ്വയംഭരണ അവകാശം നിലനിര്‍ത്തി തന്നെ യു.ജി.സി.യുടെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്‌. വിവിധ സര്‍വകലാശാലകളുടെ പാഠ്യപദ്ധതി ചട്ടക്കൂട്ടിലും കോഴ്‌സുകളുടെ ഉള്ളടക്കത്തിലും ഒട്ടേറെ സമാനതകള്‍ ഉള്ളപ്പോള്‍ത്തന്നെ വ്യതിരിക്തതയും ഉണ്ട്‌. ഇത്‌ ഓരോ സര്‍വകലാശാലയുടെയും റെഗുലേഷനും സിലബസ്സും പരിശോധിച്ചാല്‍ വ്യക്തമാകും. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അക്കാദമിക മൊബിലിറ്റി എളുപ്പമാക്കുക എന്നതാണ്‌ പുതിയ സമ്പ്രദായത്തിന്റെ ഏറ്റവും പ്രധാന നേട്ടമായി കാണുന്നത്‌. ഇത്‌ സാധ്യമാകണമെങ്കില്‍ ഒരു പരിധി വരെ ഏകീകരണം ആവശ്യമാണ്‌. പൊതുപാഠ്യപദ്ധതിയുടെ അഭാവത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും കോഴ്‌സുകളുടെ പരസ്‌പര അംഗീകാരം ബുദ്ധിമുട്ടാകും. ക്രെഡിറ്റ്‌ നല്‍കുന്ന മാനദണ്ഡങ്ങളില്‍ സമാനതകളില്ലെങ്കില്‍ ക്രെഡിറ്റ്‌ ട്രാന്‍സ്‌ഫര്‍ അസാധ്യമാകും. യഥാര്‍ഥത്തില്‍ ഏകീകരണവും വൈവിധ്യവത്‌കരണവും ഏത്‌ അളവില്‍ സമന്വയിപ്പിക്കണമെന്നുള്ളതാണ്‌ ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ നാം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന്‌. ആരോഗ്യകരമായ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഏകീകരണവും വൈവിധ്യവത്‌കരണവും ഡിഗ്രിതല പാഠ്യപദ്ധതിയുടെ പുനഃസംഘാടനത്തില്‍ ഉണ്ടായിട്ടുണ്ടോ എന്ന പരിശോധനയാണ്‌ പ്രസക്തമായിട്ടുള്ളത്‌. ഈ പുനഃസംഘാടനത്തിലൂടെ ഒരു പുതിയ അക്കാദമിക്‌ അന്തരീക്ഷം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷ.

2 comments:

ജനശക്തി ന്യൂസ്‌ said...

ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരം : പുനഃസംഘാടനവും മികവിന്റെ സാധ്യതകളും .



ഡോ. കെ.എന്‍. പണിക്കര്‍ (വൈസ്‌ ചെയര്‍മാന്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍)



കേരളത്തിലെ എല്ലാ സര്‍വകലാശാലകളും ഈ വര്‍ഷം കോഴ്‌സ്‌ ക്രെഡിറ്റ്‌ സെമസ്റ്റര്‍ സമ്പ്രദായവും ഗ്രേഡിങ്ങും ഡിഗ്രിതലത്തില്‍ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന പരിപാടികളില്‍ ഉള്‍പ്പെടുത്തുകയും യു.ജി.സി. ഒരുകൊല്ലം മുമ്പ്‌ നിര്‍ദേശിക്കുകയും ചെയ്‌ത ഈ പരിഷ്‌കാരം ആദ്യമായി നടപ്പാക്കുന്നത്‌ ഒരുപക്ഷേ കേരളത്തിലായിരിക്കും. കേന്ദ്രസര്‍ക്കാറും യു.ജി.സി.യും ഇത്തരത്തിലുള്ള പരിഷ്‌കാരത്തെക്കുറിച്ച്‌ തീരുമാനം കൈക്കൊള്ളുന്നതിന്‌ വളരെ മുന്‍പേതന്നെ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരുന്നു. കോഴ്‌സ്‌ ക്രെഡിറ്റ്‌ സെമസ്റ്റര്‍ സമ്പ്രദായവും ഗ്രേഡിങ്ങും പുതിയ ആശയങ്ങളല്ല. പാശ്ചാത്യരാജ്യങ്ങളില്‍ പരക്കെ പ്രചാരമുള്ളതും ഇന്ത്യയില്‍ വിവിധ സര്‍വകലാശാലകളില്‍ നടപ്പാക്കിവരുന്നതുമാണ്‌. കേരളത്തില്‍ത്തന്നെ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ 1978 മുതല്‍ സെമസ്റ്റര്‍ സമ്പ്രദായം നിലവിലുണ്ട്‌. 2005-ല്‍ ചോയ്‌സ്‌ ബെയ്‌സ്‌ഡ്‌ ക്രെഡിറ്റ്‌ സിസ്റ്റവും നിലവില്‍വന്നു. അന്ന്‌ ഈ പരിഷ്‌കാരം നടപ്പാക്കിയപ്പോള്‍ ഇതുസംബന്ധിച്ച്‌ യാതൊരു എതിര്‍പ്പും പൊതുസമൂഹത്തില്‍ നിന്നോ അക്കാദമിക സമൂഹത്തില്‍നിന്നോ ഉയര്‍ന്നുവന്നതായി അറിവില്ല. ഇപ്പോഴും ഈ പരിഷ്‌കാരങ്ങളുടെ മൗലികമായ ആശയവും ഘടനയും പൊതുവില്‍ സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നു. അഭിപ്രായവ്യത്യാസം പ്രായോഗികപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ്‌. അവയുടെ അടിസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞുവരാവുന്ന നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്‌. പരിഷ്‌കാരത്തെ കൂടുതല്‍ സമ്പന്നമാക്കാനും മുന്നോട്ടുനയിക്കാനും ഉപയോഗപ്രദവുമാണ്‌. 2008 ജനവരിയിലാണ്‌ കോഴ്‌സ്‌ ക്രെഡിറ്റ്‌ സെമസ്റ്റര്‍ സമ്പ്രദായവും ഗ്രേഡിങ്ങും നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യു.ജി.സി. ഇന്ത്യയിലെ സര്‍വകലാശാലകള്‍ക്ക്‌ നിര്‍ദേശം നല്‍കിയത്‌. എന്നാല്‍, 2007 ഏപ്രിലില്‍ ഇതുസംബന്ധിച്ച്‌ നയപരമായ തീരുമാനം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ കൈക്കൊള്ളുകയുണ്ടായി. 2007 മാര്‍ച്ചില്‍ നിലവില്‍ വന്ന കൗണ്‍സില്‍ ആദ്യമായി ചെയ്‌തത്‌ അടുത്ത നാലുവര്‍ഷത്തെ അജന്‍ഡ ചര്‍ച്ചചെയ്യുന്നതിന്‌ വിപുലമായ ആശയസംവാദം നടത്തുകയായിരുന്നു. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുമായി നടത്തിയ സംവാദങ്ങളിലെല്ലാം ഉയര്‍ന്നുവന്ന പ്രധാന ആവശ്യം ഡിഗ്രിതലത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണമായും ഉടച്ചുവാര്‍ക്കുന്നതിന്‌ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ നേതൃത്വം നല്‍കണം എന്നതായിരുന്നു. 2007-ല്‍ പുതിയ പാഠ്യപദ്ധതിയിലൂടെ പ്ലസ്‌ടു പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഡിഗ്രിതലത്തില്‍ അക്കാദമികമായി വളരെ പിന്നില്‍ നില്‍ക്കുന്ന ഒരു പഠനസമ്പ്രദായത്തിലേക്ക്‌ തിരിച്ചുപോകേണ്ടിവരുന്നുമെന്ന ആശങ്ക ഈ ചര്‍ച്ചകളിലെല്ലാം വളരെ വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ്‌ ഡിഗ്രിതല വിദ്യാഭ്യാസത്തിന്റെ പുനഃസംഘാടനത്തെക്കുറിച്ച്‌ സമവായം രൂപപ്പെട്ടത്‌. പരിഷ്‌കാരങ്ങളെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിന്‌ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സിലെ പ്രൊഫസര്‍ ഡോ. എം. വിജയന്റെ നേതൃത്വത്തില്‍ വിദഗ്‌ധ കമ്മിറ്റിയെ കൗണ്‍സില്‍ താമസിയാതെ നിയമിച്ചു. വിശദമായ പഠനങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ സമഗ്രമായ കാഴ്‌ചപ്പാട്‌ കമ്മിറ്റി അവതരിപ്പിച്ചു. ഡിഗ്രിതല വിദ്യാഭ്യാസത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും ബോധനരീതിയിലും മൂല്യനിര്‍ണയ സമ്പ്രദായത്തിലും സമഗ്രമായ മാറ്റങ്ങളാണ്‌ കമ്മിറ്റി ശുപാര്‍ശ ചെയ്‌തത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ഘടനാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ കേരളത്തില്‍ ആരംഭിച്ചത്‌. സെമസ്റ്റര്‍ സമ്പ്രദായത്തിലേക്ക്‌ മാറുന്നതോടുകൂടി പുതിയ മേഖലകളിലേക്ക്‌ കടന്നുചെല്ലാനുള്ള വിപുലമായ സാധ്യതകളാണ്‌ വിദ്യാര്‍ഥികള്‍ക്ക്‌ തുറന്നുകിട്ടുക. 30 മുതല്‍ 40 വരെ കോഴ്‌സുകള്‍ ആറ്‌ സെമസ്റ്ററുകളിലായി പഠിക്കാന്‍ അവസരം കിട്ടുന്നതുകൊണ്ട്‌ പുതിയ സമ്പ്രദായത്തില്‍ നാലുതരത്തിലുള്ള കോഴ്‌സുകള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക്‌ കഴിയും.

Anonymous said...

Off

നീലകണ്ഠന്റെ പ്രൊമോഷനും മാധ്യമങ്ങള്‍ക്ക് സിപിഐ എം വിരുദ്ധപ്രചാരണായുധം
പ്രത്യേക ലേഖകന്‍
തിരു: കെല്‍ട്രോണിലെ മാനേജര്‍ തസ്തികയില്‍നിന്ന് സി ആര്‍ നീലകണ്ഠനെ ഡെപ്യൂട്ടി ജനറല്‍ മാനേജരായി സ്ഥാനക്കയറ്റം നല്‍കി സ്ഥലം മാറ്റിയതും സിപിഐ എം വിരോധം പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് ആയുധം. അരൂരിലെ കെല്‍ട്രോ കട്രോള്‍സില്‍ പ്രൊമോഷന്‍ ലഭിച്ച് മാറ്റിനിയമിക്കപ്പെട്ട മൂന്ന് മാനേജര്‍മാരില്‍ ഒരാള്‍ മാത്രമാണ് നീലകണ്ഠന്‍. നീലകണ്ഠനൊപ്പം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായി പ്രൊമോഷന്‍ ലഭിച്ച അരൂര്‍ കെല്‍ട്രോ കട്രോള്‍സിലെ കെ എ രാജീവിനെ ചെന്നൈ ബ്രാഞ്ച് മാനേജരുടെയും ജസ്റ് ജോ ലൂവീസിനെ മുംബൈ ബ്രാഞ്ച് മാനേജരുടെയും ചുമതല നല്‍കി മാറ്റി നിയമിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ സാധാരണ നടപടി മാത്രമാണ് സ്ഥലംമാറ്റമെന്ന് കെല്‍ട്രോ അധികൃതര്‍ പറഞ്ഞു. മാതാപിതാക്കളെ നോക്കാനുള്ള അവസരവും മക്കളുടെ വിദ്യാഭ്യാസ സൌകര്യവും മുടക്കി നീലകണ്ഠനോട് ക്രൂരത കാണിച്ചെന്നാണ് മാധ്യമവിലാപം. ഇയാളുടെ രണ്ടു മക്കളിലൊരാള്‍ ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലാണ് പഠിക്കുന്നത്. നീലകണ്ഠന്‍ കെല്‍ട്രോണില്‍നിന്ന് അവധിയെടുത്ത് അഞ്ചുവര്‍ഷം ഗള്‍ഫിലേക്ക് പോയ ഘട്ടത്തില്‍ ഇത്തരം ന്യായമൊന്നും ആരും ഉയര്‍ത്തിയിരുന്നുമില്ല. മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനിയുടെ ഗള്‍ഫിലെ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു നീലകണ്ഠന്‍. വന്‍പ്രതിഫലത്തോടെ അമേരിക്കന്‍ കമ്പനിയെ സുദീര്‍ഘമായി സേവിച്ച് മടങ്ങിയെത്തിയശേഷമാണ് ആഗോളവല്‍ക്കരണത്തിന്റെ ആപത്തിനെക്കുറിച്ച് ഇയാള്‍ വാചകമടി തുടങ്ങിയത്. വിവിധ ആനുകൂല്യം ഉള്‍പ്പെടെ കാല്‍ലക്ഷത്തോളം രൂപ മാസം ഇയാള്‍ കെല്‍ട്രോണില്‍നിന്ന് വാങ്ങുന്നുണ്ട്. സര്‍ക്കാര്‍ വേതനത്തിലാണ് സാമൂഹ്യപ്രവര്‍ത്തനം. ഇതിന്റെ മറവില്‍ നാടുചുറ്റലായിരുന്നു പതിവ്. വിവിധ ചുമതലകള്‍ തരപ്പെടുത്തി സ്ഥാപനത്തില്‍നിന്ന് അടിക്കടി മുങ്ങുകയാണ് രീതി. നേരത്തെ കളമശേരി നഗരസഭയില്‍ ജനകീയാസൂത്രണപദ്ധതി നടത്തിപ്പിന്റെ ഉപദേശകനായി. തിരിച്ചുവന്നയുടന്‍ ജനകീയാസൂത്രണത്തിനെതിരെ കുപ്രചാരണം തുടങ്ങി. പിന്നീട് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ കെല്‍ട്രോ ഏറ്റെടുത്ത ഇലക്ട്രോണിക്സ് ജോലികളുടെ മേല്‍നോട്ടക്കാരനായി ചുമതല സംഘടിപ്പിച്ചു. അഞ്ചു വര്‍ഷം ഇത് തുടര്‍ന്നു. ആറു മാസംമുമ്പ് അരൂരിലെ ഓഫീസിലേക്കു മാറ്റി. കെല്‍ട്രോണില്‍ ജോലിചെയ്യുമ്പോള്‍ നീലകണ്ഠന്‍ നടത്തിയ വിദേശയാത്രയിലെ ദുരൂഹതകളില്‍ അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ജീവനക്കാരുടെ വിദേശയാത്ര വ്യവസ്ഥകള്‍ ലംഘിച്ചെന്നായിരുന്നു പരാതി. ലാവ്ലിന്‍കേസ് സംബന്ധിച്ച് മാതൃഭൂമിയില്‍ നീലകണ്ഠന്‍ എഴുതിയ അസംബന്ധങ്ങള്‍ക്ക് ദേശാഭിമാനിയില്‍ വന്ന മറുപടിയുമായി ഈ പ്രൊമോഷന്‍ ട്രാന്‍സ്ഫറിനെ ബന്ധിപ്പിക്കാന്‍വരെ ചിലര്‍ ശ്രമിച്ചു.